മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ വമ്പന്മാരായ റയല്‍ മാഡ്രിഡില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ തലപൊക്കുന്നതിന്റെ സൂചനകള്‍ പുറത്ത്. റയല്‍ ഒവീഡോയ്ക്ക് എതിരായ ഹോം മത്സരത്തില്‍ തന്നെ സൈഡ് ബെഞ്ചില്‍ ഇരുത്തിയ മുഖ്യപരിശീലകന്‍ അല്‍വാരോ അര്‍ബെലോവയ്ക്ക് എതിരേ സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ രംഗത്തെത്തി.
►എംബപ്പെയ്ക്ക് കൂവല്‍
സൈഡ് ബെഞ്ചില്‍ ഇരുന്ന എംബപ്പെയെ റയല്‍ ആരാധകര്‍ കൂവി കളിയാക്കി. “ഞാന്‍ 100 ശതമാനം ആരോഗ്യവാനാണ്. ഞാന്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിക്കാന്‍ തയാറായിരുന്നു. എന്നാല്‍, കോച്ച് എന്നോട് പറഞ്ഞത് നാലാം നമ്പര്‍ ഫോര്‍വേഡ് മാത്രമാണ് ഞാന്‍ എന്നാണ്”- മത്സരശേഷം എംബപ്പെ തുറന്നടിച്ചു.
ഫ്രാങ്കോ മസ്റ്റാന്റുവോനോ, വിനീഷ്യസ് ജൂണിയര്‍, ഗോണ്‍സാലൊ ഗാര്‍സ്യ എന്നിവര്‍ക്കു പിന്നില്‍ മാത്രമാണ് തനിക്ക് സ്ഥാനമുള്ളെന്നു കോച്ച് പറഞ്ഞതായാണ് എംബപ്പെ തുറന്നടിച്ചത്. തുടര്‍ച്ചയായ രണ്ടാം സീസണിലും റയല്‍ മാഡ്രിഡ് കിരീടങ്ങളൊന്നുമില്ലാതെ കളംവിടേണ്ടിവരുന്നതിന്റെ പ്രശ്നങ്ങള്‍ ടീമിനുള്ളിലും ഗാലറിയിലും തലപൊക്കിയെന്നു ചുരുക്കം. എംബപ്പെയെ നാലാം നമ്പര്‍ ഫോര്വേഡാക്കിയോ എന്ന ചോദ്യത്തിന്, ടീമില്‍ നാല് ഫോര്‍വേഡ് ഉണ്ടെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുപോകുന്നെന്നായിരുന്നു അര്‍ബെലോവയുടെ മറുപടി.
ഗോണ്‍സാലൊ ഗാര്‍സ്യ (43), ജൂഡ് ബെല്ലിങ്ഗം (79) എന്നിവരുടെ ഗോളില്‍ റയല്‍ മാഡ്രിഡ് 2-0ന് റയല്‍ ഒവീഡോയ്ക്ക് എതിരേ ജയം നേടി. ഗോണ്‍സാലോ ഗാര്‍സ്യയുടെ പകരക്കാരനായി 68-ാം മിനിറ്റിലായിരുന്നു എംബപ്പെ കളത്തിലെത്തിയത്.
►റിയല്‍ പ്രോബ്ലംസ്
തുടരെ രണ്ട് സീസണില്‍ സുപ്രധാന കിരീടങ്ങളില്ല എന്നതു മാത്രമല്ല, ടീമിനുള്ളില്‍ കെട്ടുറപ്പില്ലെന്നതും റയല്‍ മാഡ്രിഡിന്റെ പ്രശ്നമാണ്. കഴിഞ്ഞ മാസം ട്രെയ്നിംഗിനുശേഷം ഫെഡറിക്കോ വാല്‍വെര്‍ഡെയും ഓറേലിയന്‍ ചൗമേനിയും തമ്മിലുണ്ടായ കയ്യാങ്കളിക്ക് ഇരുവര്‍ക്കും അഞ്ച് ലക്ഷം യൂറോ വീതമായിരുന്നു ക്ലബ് പിഴയിട്ടത്. തലയ്ക്കു ഗുരുതര പരിക്കേറ്റ വാല്‍വെര്‍ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരെസ് വിശ്വാസവോട്ട് തേടാന്‍ ഒരുങ്ങുന്നു. രണ്ട് സീസണിലും സുപ്രധാന ട്രോഫികള്‍ ഒന്നും നേടാന്‍ സാധിക്കാതിരുന്ന പശ്ചാത്തലത്തിലാണിത്.
കഴിഞ്ഞ ഡിസംബറിലാണ് പെരെസ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2029വരെയാണ് നിലവിലെ കാലാവധി.
പെരെസിന് എതിരേ എന്റിക്വെ റിക്വെല്‍മി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്നാണ് സൂചന.
Tags : Real Madrid fourth place