ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് നഴ്സറി സ്കൂൾ പ്രവേശനോത്സവം ഇടവക വികാരി ഫാ. ജേക്കബ് കപ്പലുമാക്കൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ മാനേജർ സിസ്റ്റർ ജാൻസി മരിയ അധ്യക്ഷത വഹിച്ചു. ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽപി സ്കൂൾ പ്രധാനാധ്യാപിക ദീപ മാത്യു, നഴ്സറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂബി, അധ്യാപിക ദിവ്യ സക്കറിയ എന്നിവർ പ്രസംഗിച്ചു. മധുര പലഹാര വിതരണവും നടത്തി.