Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Escape

കാട്ടാന ആക്രമണം: മാധ്യമപ്രവര്‍ത്തകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍നിന്നു മാധ്യമപ്രവര്‍ത്തകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അമൃത ന്യൂസ് വയനാട് ലേഖകന്‍ രതീഷ് കുഞ്ചത്തൂരാണ് കഴിഞ്ഞരാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ആനയുടെ മുമ്പില്‍പ്പെട്ടത്.

ചുണ്ടേല്‍-ഒലിവുമല റോഡിലെ ചുണ്ടവയല്‍ അയനിമട്ടം ഭാഗത്താണ് സംഭവം. വഴിയരികില്‍ മറഞ്ഞനിന്ന ആന സ്‌കൂട്ടറിനുനേരേ പാഞ്ഞടുക്കുകയായിരുന്നു. ഇത് കണ്ടയുടന്‍ രതീഷ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് സമീപത്തെ വീട്ടില്‍ ഓടിക്കയറിയതാണ് രക്ഷയായത്. ആന പിന്നീട് അടുത്തുള്ള തേയിത്തോട്ടത്തിലേക്ക് പിന്‍വാങ്ങി.

സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചില്‍പ്പെട്ട പ്രദേശമാണ് ചുണ്ടവയല്‍. കുറച്ചുകാലമായി ഇവിടെയും സമീപങ്ങളിലും കാട്ടാന സാന്നിധ്യമുണ്ട്. കാട്ടാന പ്രതിരോധത്തിന് പ്രദേശത്ത് ജനപങ്കാളിത്തത്തോടെ നിര്‍മിച്ച വേലി തകര്‍ന്നുകിടക്കുകയാണ്.

ഇത് രണ്ടാം തവണയാണ് രതീഷ് ആനയുടെ മുമ്പില്‍പ്പെടുന്നത്. മാസങ്ങള്‍ മുമ്പ് വീടിനടുത്താണ് ആനയുടെ ആക്രമണം ഉണ്ടായത്. അന്ന് സഞ്ചരിച്ച സ്‌കൂട്ടര്‍ ആന ഭാഗികമായി തകര്‍ത്തതായി രതീഷ് പറഞ്ഞു. തകര്‍ന്ന വേലി അടിയന്തരമായി നന്നാക്കി കാട്ടാനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തുന്നത് തടയണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Kerala

പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മുൻ സൈനികൻ അറസ്റ്റിൽ

കായംകുളം: ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിന്‍റെ മൂക്കിടിച്ച് പൊട്ടിച്ച കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മുൻ സൈനികൻ അറസ്റ്റിൽ. ക്ലാപ്പന വില്ലേജിൽ പ്രയാർ തെക്ക് മുറിയിൽ പൂമുറ്റത്ത് വീട്ടിൽ ആനന്ദ് രാജ് (50) ആണ് പിടിയിലായത്.

മേയ് ഒന്നിന് വൈകിട്ട് 6.30 ഓടെ പ്രയാർ അക്കരത്തറ ജംഗ്ഷനിൽവച്ചായിരുന്നു സംഭവം. യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ പ്രതിയുടെ ബൈക്ക് ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതിനാണ് പ്രയാർ വടക്ക് സ്വദേശിയായ യുവാവിനെ പ്രതി ഹെൽമെറ്റ് ഊരി മൂക്കിന് ഇടിച്ചത്. 

ആക്രമണത്തിൽ യുവാവിന്‍റെ മൂക്കിന്‍റെ അസ്ഥിക്ക് പൊട്ടലേറ്റു. സംഭവത്തിന് ശേഷം പ്രതിയെ സ്ഥലത്തു നിന്നും കാറിൽ രക്ഷപ്പെടുത്തി ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്തുകൊടുത്തതിനാണ് ആനന്ദ് രാജിനെ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ ആനന്ദ് രാജിനെ റിമാൻഡ് ചെയ്തു.

Kerala

ഷൂവിനുള്ളിൽ കയറിയ പാമ്പിനെ പൂച്ച പിടികൂടി; വീട്ടുടമ രക്ഷപ്പെട്ടു

ബാലുശേരി: ഷൂവിനുള്ളിൽ കയറിക്കൂടിയ പാമ്പിനെ പൂച്ച വകവരുത്തിയതിനാൽ വീട്ടുടമ അദ്ഭുതകരമായി പാന്പുകടിയിൽനിന്നു രക്ഷപ്പെട്ടു. ബാലുശേരി കൊട്ടാരമുക്ക് ബാബുവിന്‍റെ വീട്ടുമുറ്റത്ത് അഴിച്ചുവച്ചിരുന്ന ഷൂവിനുള്ളിലാണ് പാമ്പ് കയറിയത്.

പാമ്പ് ഷൂവിൽ കയറിയത് വീട്ടുകാരുടെ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ, പാമ്പ് കയറുന്നത് ഒരാൾ കണ്ടിരുന്നു. വീട്ടിൽ വളർത്തിയിരുന്ന പൂച്ച. പാമ്പ് കയറുന്നതു കണ്ടതോടെ പൂച്ച ഒാടിയെത്തി പാമ്പുമായി യുദ്ധം തുടങ്ങി. ഒടുവിൽ പാന്പിനെ വകവരുത്തിയിട്ടാണ് പൂച്ച പിൻമാറിയത്.

ഇതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ബാബു ഷൂ ധരിക്കുന്നതിനു മുമ്പ് തന്നെ പൂച്ച പാമ്പിനെ കണ്ടെത്തിയതിനാൽ  കടിയേൽക്കാതെ വലിയ അപകടത്തിൽനിന്നാണ് രക്ഷപ്പെട്ടത്. വേനൽക്കാലമായതോടെ കേരളത്തിലെമ്പാടും പാമ്പുകളുടെ ശല്യം പെരുകിയിരിക്കുകയാണ്.

നിരവധി പേർക്ക് പാമ്പുകടി ഏൽക്കുന്നുണ്ട്. വീട്ടുമുറ്റത്തും വരാന്തയിലും മറ്റും അഴിച്ചുവയ്ക്കുന്ന ഷൂസുകളും ചെരിപ്പുകളും പരിശോധിച്ച ശേഷമേ ഇടാവൂയെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ തന്നെ ഇരുചക്രവാഹനങ്ങൾ എടുക്കുന്നതിനു മുമ്പും പരിശോധിക്കണം. എന്തായാലും ഇപ്പോൾ പൂച്ച വീട്ടിലും നാട്ടിലും താരമായിരിക്കുകയാണ്.

National

ബസിൽ തീപിടിത്തം: ഒഡീഷ എംഎൽഎയും 36 യാത്രക്കാരും രക്ഷപ്പെട്ടു

മ​​​ൽ​​​ക്കാ​​​ൻ​​​ഗി​​​രി (ഒ​​​ഡി​​​ഷ): ഒ​​​ഡീ​​​ഷ​​​യി​​​ൽ തീ​​​പി​​​ടി​​​ച്ച ബ​​​സി​​​ൽ​​​നി​​​ന്ന് എം​​​എ​​​ൽ​​​എ​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന 36 യാ​​​ത്ര​​​ക്കാ​​​രും അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെട്ടു.

കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ മം​​​ഗു ഖി​​​ല​​​യും സ​​​ഹ​​​യാ​​​ത്രി​​​ക​​​രും ഭൂ​​​വ​​​നേ​​​ശ്വ​​​റി​​​ൽ​​​നി​​​ന്ന് ന​​​ബ്‌​​​രം​​​ഗ്പു​​​രി​​​ലേ​​​ക്കു യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ രാ​​​മ​​​ബ്ര​​​ഹ്മ​​​പു​​​ര​​​ത്തു​​​വ​​​ച്ച് ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു അ​​​ത്യാ​​​ഹി​​​തം.

ബ​​​സി​​​ന്‍റെ പി​​​ൻ​​​ച​​​ക്രം പ​​​ഞ്ച​​​റാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ തീ​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തീ ​​​ആ​​​ളി​​​പ്പ​​​ട​​​രു​​​ന്ന​​​തി​​​നു​​​മു​​​ന്പ് മു​​​ഴു​​​വ​​​ൻ യാ​​​ത്ര​​​ക്കാ​​​രെ​​​യും പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ൽ വ​​​ൻ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി.

മു​​​ഴു​​​വ​​​ൻ യാ​​​ത്ര​​​ക്കാ​​​രും ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ചി​​​ത്ര​​​കോ​​​ണ്ഡ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു. ഡ്രൈ​​​വ​​​റു​​​ടെ മ​​​ന​​​സാ​​​ന്നി​​​ധ്യ​​​മാ​​​ണ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ച്ച​​​ത്.

ബ​​​സ് നി​​​ർ​​​ത്തി​​​യ​​​ശേ​​​ഷം ജ​​​ന​​​ലു​​​ക​​​ൾ തു​​​റ​​​ക്കു​​​ക​​​യും യാ​​​ത്ര​​​ക്കാ​​​രെ വി​​​ളി​​​ച്ചു​​​ണ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തു. അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

National

രണ്ടു പാക് പൗരന്മാർ ജുവൈനൽ ഹോമിൽനിന്നു രക്ഷപ്പെട്ടു

ജ​​മ്മു: പോ​​ലീ​​സു​​കാ​​രെ ആ​​ക്ര​​മി​​ച്ച​​ശേ​​ഷം ര​​ണ്ടു പാ​​ക് പൗ​​ര​​ന്മാ​​ർ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു പേ​​ർ ജു​​വൈ​​ന​​ൽ ഹോ​​മി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.15നാ​​ണ് സം​​ഭ​​വം. പാ​​ക് പൗ​​ര​​ന്മാ​​രാ​​യ മു​​ഹ​​മ്മ​​ദ് സു​​നാ​​വു​​ള്ള, അ​​ഹ്സാ​​ൻ അ​​ൻ​​വ​​ർ, ആ​​ർ​​എ​​സ് പു​​ര സ്വ​​ദേ​​ശി കാ​​ര​​ജീ​​ത് സിം​​ഗ് എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടു പോ​​ലീ​​സു​​കാ​​രെ ആ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ൽ​​പ്പി​​ച്ച​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ട​​ത്. ഇ​​വ​​ർ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ ഊ​​ർ​​ജി​​ത​​മാ​​ക്കി.

Business

സ്റ്റേ​ര്‍​ലിം​ഗ് റി​സോ​ര്‍​ട്ടി​ല്‍ ദ ​ഗ്രേ​റ്റ് ഗ്രീ​ന്‍ എ​സ്‌​കേ​പ്

കൊ​​​​ച്ചി: സ്റ്റേ​​​​ര്‍​ലിം​​​​ഗ് ഹോ​​​​ളി​​​​ഡേ റി​​​​സോ​​​​ര്‍​ട്ട്സ് ലി​​​​മി​​​​റ്റ​​​​ഡ് മൂ​​​​ന്നാ​​​​റി​​​​ലെ സ്റ്റേ​​​​ര്‍​ലിം​​​​ഗ് റി​​​​സോ​​​​ര്‍​ട്ടി​​​​ല്‍ ‘ദ ​​​​ഗ്രേ​​​​റ്റ് ഗ്രീ​​​​ന്‍ എ​​​​സ്‌​​​​കേ​​​​പ്’പ​​​​ദ്ധ​​​​തി​​​​ക്ക് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു. പ്ര​​​​കൃ​​​​തി​​​​സൗ​​​​ന്ദ​​​​ര്യ​​​​വും ശാ​​​​ന്ത​​​​ത​​​​യും നി​​​​റ​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍ ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ന്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണു പ​​​​ദ്ധ​​​​തി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

തേ​​​​യി​​​​ല​​​​ത്തോ​​​​ട്ട​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ലെ റി​​​​സോ​​​​ര്‍​ട്ടി​​​​ല്‍ പു​​​​തു​​​​ക്കി​​​​യ സ്യൂ​​​​ട്ടു​​​​ക​​​​ളും മു​​​​റി​​​​ക​​​​ളും ന​​​​വീ​​​​ക​​​​രി​​​​ച്ച പ്ലാ​​​​ന്‍റേ​​​​ഴ്സ് കി​​​​ച്ച​​​​ണ്‍ റ​​​​സ്റ്റ​​​​റ​​​​ന്‍റും ടീ ​​​​സ്റ്റോ​​​​റി ലോ​​​​ഞ്ചും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

 

Kerala

അ​യ്യ​പ്പ​സം​ഗ​മം: മ​ന്ത്രി വാ​സ​വ​ന് ഉ​ത്ത​ര​വാ​ദി​ത്തം ഒ​ഴി​യാ​നാ​കി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽനി​ന്നു ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന് ഒ​ഴി​ഞ്ഞു നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.

ആ​ഗോ​ള സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കു വേ​ണ്ടി മു​ൻ​കൈ​യെ​ടു​ത്ത​ത് മ​ന്ത്രി​യാ​ണ്. നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ടു​ത്ത​ത് മ​ന്ത്രി​യാ​ണ്. അ​തു വ​ൻ​നേ​ട്ട​മാ​ണെ​ന്നു പ​റ​ഞ്ഞ് അ​ഭി​മാ​നം കൊ​ണ്ട​തും മ​ന്ത്രി​യാ​ണ്. എ​ന്നി​ട്ട് ത​ട്ടി​പ്പി​ന്‍റെ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ എ​ല്ലാം ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നു പ​റ​ഞ്ഞ് എ​ങ്ങ​നെ​യാ​ണ് ദേ​വ​സ്വം​മ​ന്ത്രി​ക്ക് ഒ​ഴി​യാ​ൻ സാ​ധി​ക്കു​ന്ന​ത്.

ഏ​ഴു കോ​ടി രൂ​പ​യു​ടെ ആ​ഗോ​ള സം​ഗ​മം ന​ട​ത്തി​യ ശേ​ഷ​മാ​ണോ സ്പോ​ണ്‍​സ​ർ​മാ​രെ തി​രി​ക്കി ന​ട​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ​യാ​ണ് ഊ​രാ​ളു​ങ്ക​ലി​ന്‍റെ സ​ബ്സി​ഡി​യ​റി ക​ന്പ​നി​ക്കു ചു​മ​ത​ല ന​ൽ​കി​യ​ത്. ഇ​തി​ൽ അ​ടി​മു​ടി അ​ഴി​മ​തി​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

മാനസികാരോഗ്യകേന്ദ്രത്തിൽനിന്നു ചാടിയ നേപ്പാളി മൂന്നു പേരെ കുത്തി

തൃ​ശൂ​ര്‍: മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട നേ​പ്പാ​ള്‍ സ്വ​ദേ​ശി മൂ​ന്നു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. കോ​ട്ട​പ്പു​റം കാ​മ​ത്ത് ലെ​യി​നി​ലെ ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​യ​ ശേ​ഷം പ​ടി​ഞ്ഞാ​റെ​കോ​ട്ട​യി​ലെ​ത്തി​യ ഇ​യാ​ൾ മ​റ്റു ര​ണ്ടു​പേ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളെ പി​ന്നീ​ട് പോ​ലീ​സ് വീ​ണ്ടും പി​ടി​കൂ​ടി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി​വ​രു​ന്നു.

നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് ര​ണ്ടോ​ടെ ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​വ​ഴി ചാ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള കാ​മ​ത്ത് ലെ​യി​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ര​ളി(66)​യെ​ന്ന ഹോ​ട്ട​ലു​ട​മ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ശേ​ഷം കാ​ല്‍​ന​ട​യാ​യി മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ക​യും അ​വി​ടെ​വ​ച്ചും ര​ണ്ടു​പേ​രെ കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മു​ര​ളി​യെ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​രെ​യും ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ലു​മാ​ണു പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

Kerala

ദൈ​വം ഡ്രൈ​വ​റു​ടെ രൂ​പ​ത്തി​ൽ; ബ​സി​ന്‍റെ മു​ന്നി​ൽനി​ന്നു ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷപ്പെ​ട്ട് കു​ഞ്ഞ്

കോ​ഴി​ക്കോ​ട്: കൊ​ടി​യ​ത്തൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ന്നി​ൽനി​ന്നു ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട് കു​ഞ്ഞ്. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

പി​താ​വി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ കു​ഞ്ഞ്, പെ​ട്ടെ​ന്നു വാ​ഹ​ന​ത്തി​ൽനി​ന്നു​മി​റ​ങ്ങി റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ബ​സി​ലെ ഡ്രൈ​വ​ർ കു​ഞ്ഞി​നെ ക​ണ്ട് വാ​ഹ​നം വേ​ഗം കു​റ​ച്ച് സൈ​ഡി​ലേ​ക്ക് ഒ​തു​ക്കി.

ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇടപെടലിൽ വ​ലി​യൊ​രു അ​പ​ക​ടം ഒഴിവായി.

Kerala

ദൃ​ശ്യ കൊ​ല​ക്കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ട സം​ഭ​വം; നാ​ല് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

കോ​ഴി​ക്കോ​ട്: ദൃ​ശ്യ കൊ​ല​ക്കേ​സ് പ്ര​തി വി​നീ​ഷ് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നാ​ലു പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. 

സം​ഭ​വ​സ​മ​യം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു പോ​ലീ​സു​കാ​രെ സ്ഥ​ലം മാ​റ്റി. സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. 

ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നാ​ണ് സ്പെ​ഷ​ൻ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. 

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 29നാ​ണ് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ദൃ​ശ്യ കൊ​ല​ക്കേ​സ് പ്ര​തി വി​നീ​ഷ് ര​ക്ഷ​പ്പെ​ട്ട​ത്. വി​നീ​ഷി​നെ ഇ​തു​വ​രെ പോ​ലീ​സി​ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​നീ​ഷി​നെ കു​റി​ച്ച് യാ​തൊ​രു സൂ​ച​ന​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കി​ട്ടി​യി​ട്ടി​ല്ല.

വി​നീ​ഷി​നാ​യി ലു​ക്ക്ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍​പു​റ​ത്തി​റ​ക്കി​യി​രു​ന്നു. നേ​ര​ത്തെ വി​നീ​ഷി​ല്‍ നി​ന്നും ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ ദൃ​ശ്യ​യു​ടെ കു​ടും​ബം ആ​ശ​ങ്ക​യി​ലാ​ണ്. ചാ​യ കു​ടി​ക്കാ​ൻ ന​ൽ​കി​യ സ്റ്റീ​ൽ ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ച് ടൈ​ൽ ഇ​ള​ക്കി നീ​ക്കി ഭി​ത്തി തു​ര​ന്നാ​ണ് വി​നീ​ഷ് ര​ക്ഷ​പെ​ട്ട​ത്. 

Kerala

പെരിന്തൽമണ്ണ ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നു രക്ഷപെട്ടു

മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയുടെ ചുമര്‍ തുരന്ന് പിന്നീട് ചുറ്റുമതില്‍ ചാടി പുറത്തുകടക്കുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 2021 ജൂണിലായിരുന്നു എൽഎൽബി വിദ്യാർഥിനിയായിരുന്ന 21കാരി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. പിന്നീട് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 10ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇയാൾ 2022ലും മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കർണാടകയിലെ ധർമസ്ഥലയിൽ വച്ച് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. നേരത്തെ ജയിലിൽ ആത്മഹത്യാശ്രമവും പ്രതി നടത്തിയിരുന്നു.

Kerala

മ​ല​ഞ്ചെ​രു​വി​ലൂ​ടെ താ​ഴേ​ക്കു​രു​ണ്ട് വാ​ന്‍; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട് യാ​ത്ര​ക്കാ​ര്‍

ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു.

യാ​ത്ര​ക്കാ​ര്‍ ക​യ​റി​യ വാ​ന്‍ മ​ല​ഞ്ചെ​രു​വി​ല്‍ നി​ന്നും താ​ഴേ​ക്ക് ഉ​രു​ണ്ടു​നീ​ങ്ങു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ അ​തി​സാ​ഹ​സി​ക​മാ​യി പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. താ​ഴേ​ക്ക് ഉ​രു​ണ്ട് നീ​ങ്ങി​യ വാ​ന്‍ ഒ​രു മ​ര​ത്തി​ല്‍ ഇ​ടി​ച്ച് നി​ന്ന​തി​നാ​ല്‍ കൊ​ക്ക​യി​ലേ​ക്ക് വീ​ണി​ല്ല.

വാ​ഹ​ന​ത്തി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ ര​ണ്ട് സ്ത്രീ​ക​ള്‍​ക്ക് താ​ഴ്ച​യി​ലേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. വാ​ഹ​ന​ത്തി​ലെ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രും സ്ത്രീ​ക​ളാ​യി​രു​ന്നു.

Kerala

പെ​രും​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം; ര​ക്ഷ​പെ​ടാ​ൻ ബൈ​ക്ക് യാ​ത്രി​ക​ൻ കി​ണ​റ്റി​ൽ ചാ​ടി

കോ​ഴി​ക്കോ​ട്: പെ​രും​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ബൈ​ക്ക് യാ​ത്രി​ക​ൻ കി​ണ​റ്റി​ൽ ചാ​ടി. മാ​മ്പ​റ്റ ചേ​രി​ക​ലോ​ട് ആ​ണ് സം​ഭ​വം.

ചാ​ത്ത​മം​ഗ​ലം വേ​ങ്ങേ​രി മ​ഠം പ​ടി​ഞ്ഞാ​റേ തൊ​ടി​ക​യി​ൽ ഷാ​ജു​വാ​ണ് കി​ണ​റി​ലേ​ക്ക് എ​ടു​ത്തു ചാ​ടി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളെ പെ​രും​തേ​നീ​ച്ച ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കു​ത്തേ​റ്റ ഉ​ട​നെ ഷാ​ജു ര​ക്ഷ​പ്പെ​ടാ​നാ​യി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ കി​ണ​റി​ലേ​ക്ക് എ​ടു​ത്തു ചാ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം മു​ക്കം അ​ഗ്നി ര​ക്ഷാ സേ​ന​യെ അ​റി​യി​ച്ചു.

മു​ക്ക​ത്തു നി​ന്നു ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​എ. അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി ഷാ​ജു​വി​നെ റെ​സ്ക്യു നെ​റ്റ് ഉ​പ​യോ​ഗി​ച്ചു ര​ക്ഷ​പ്പെ​ടു​ത്തി.

Latest News

Corehub Up