x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൂവിനുള്ളിൽ കയറിയ പാമ്പിനെ പൂച്ച പിടികൂടി; വീട്ടുടമ രക്ഷപ്പെട്ടു

കോഴിക്കോട് ബ്യൂറോ
Published: May 8, 2026 11:52 AM IST | Updated: May 8, 2026 11:59 AM IST

ഷൂവിൽ കയറി പാമ്പിനെ പൂച്ച പിടിക്കുന്ന ദൃശ്യം.

ബാലുശേരി: ഷൂവിനുള്ളിൽ കയറിക്കൂടിയ പാമ്പിനെ പൂച്ച വകവരുത്തിയതിനാൽ വീട്ടുടമ അദ്ഭുതകരമായി പാന്പുകടിയിൽനിന്നു രക്ഷപ്പെട്ടു. ബാലുശേരി കൊട്ടാരമുക്ക് ബാബുവിന്‍റെ വീട്ടുമുറ്റത്ത് അഴിച്ചുവച്ചിരുന്ന ഷൂവിനുള്ളിലാണ് പാമ്പ് കയറിയത്.

പാമ്പ് ഷൂവിൽ കയറിയത് വീട്ടുകാരുടെ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ, പാമ്പ് കയറുന്നത് ഒരാൾ കണ്ടിരുന്നു. വീട്ടിൽ വളർത്തിയിരുന്ന പൂച്ച. പാമ്പ് കയറുന്നതു കണ്ടതോടെ പൂച്ച ഒാടിയെത്തി പാമ്പുമായി യുദ്ധം തുടങ്ങി. ഒടുവിൽ പാന്പിനെ വകവരുത്തിയിട്ടാണ് പൂച്ച പിൻമാറിയത്.

ഇതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ബാബു ഷൂ ധരിക്കുന്നതിനു മുമ്പ് തന്നെ പൂച്ച പാമ്പിനെ കണ്ടെത്തിയതിനാൽ  കടിയേൽക്കാതെ വലിയ അപകടത്തിൽനിന്നാണ് രക്ഷപ്പെട്ടത്. വേനൽക്കാലമായതോടെ കേരളത്തിലെമ്പാടും പാമ്പുകളുടെ ശല്യം പെരുകിയിരിക്കുകയാണ്.

നിരവധി പേർക്ക് പാമ്പുകടി ഏൽക്കുന്നുണ്ട്. വീട്ടുമുറ്റത്തും വരാന്തയിലും മറ്റും അഴിച്ചുവയ്ക്കുന്ന ഷൂസുകളും ചെരിപ്പുകളും പരിശോധിച്ച ശേഷമേ ഇടാവൂയെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ തന്നെ ഇരുചക്രവാഹനങ്ങൾ എടുക്കുന്നതിനു മുമ്പും പരിശോധിക്കണം. എന്തായാലും ഇപ്പോൾ പൂച്ച വീട്ടിലും നാട്ടിലും താരമായിരിക്കുകയാണ്.

Tags : snake escape shoe snake bite Cat

Recent News

Corehub Up