കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സെന്റ്മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇടവക തിരുനാളിന് കൊടിയേറി. എട്ടുവരെ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടു നോമ്പാചരണവും ഇടവക തിരുനാളും സംയുക്തമായി ആഘോഷിക്കും.
തിരുനാളിന് കോര്‍ എപ്പിസ്കോപ്പ ജോണ്‍ കാരവിള കൊടിയേറ്റി. അഞ്ചല്‍ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു, ഇടവക വികാരി ഫാ.ജോസഫ് തോട്ടത്തിന് കടയില്‍, ഫാ.ഗീവര്‍ഗീസ് കുറ്റി വടക്കേതില്‍, ഫാ. രഞ്ജി മണിപ്പറമ്പില്‍, ഫാ. ഡാനി പുതുമന, ഫാ. ക്രിസ്റ്റി ചരുവിള, ഫാ. മാത്യു ചരിവ് കാലായില്‍, ഫാ.വര്‍ഗീസ് പുല്ലുവിള, ഫാ.വില്‍സണ്‍ ചരുവിള, എന്നിവര്‍ പങ്കെടുത്തു.
എട്ടുവരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍, ജപമാല, സന്ധ്യാ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും, എട്ടിന് വൈകുന്നേരം നേര്‍ച്ചയോട് കൂടി കൊടിയിറക്കി തിരുനാള്‍ അവസാനിക്കുമെന്ന് ട്രസ്റ്റി തോമസ് കുട്ടി കാവിളയില്‍, സെക്രട്ടറി ജോര്‍ജുകുട്ടി മാക്കുളം എന്നിവര്‍ അറിയിച്ചു.