സെന്റ് റാഫേൽസ് കത്തീഡ്രലിൽ മാതാവിന്റെ സ്വർഗാരോപണ തിരുനാളിനും എഴുപതാം ഊട്ടുനേർച്ചയ്ക്കും ഇടവക വികാരി ഫാ. ജോഷി പുലിക്കോട്ടിൽ കൊടിയേറ്റുന്നു.
പാലക്കാട്: മാതാവിന്റെ സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാവിലെ ആറരയ്ക്ക് സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടന്ന വിശുദ്ധകുർബാനയ്ക്ക് ഫാ. ആശിഷ് പെരുമ്പുഴയിൽ മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് ഇടവക വികാരി ഫാ. ജോഷി പുലിക്കോട്ടിലിന്റെ നേതൃത്വത്തിൽ ലദീഞ്ഞ്, തിരുനാൾ കൊടിയേറ്റവും നടത്തി. കൈക്കാരന്മാരായ സുരേഷ് വടക്കൻ, കുര്യാക്കോസ് ചിരിയങ്കണ്ടത്ത്, തിരുനാൾ കൺവീനർ ജോയ് നീലങ്കാവിൽ, ഇരുപത്തിയഞ്ചോളം സഹ കൺവീനർമാരും പങ്കെടുത്തു.
വെള്ളിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ ആറേകാലിന് വിശുദ്ധ കുർബാനയും വൈകുന്നേരം അഞ്ചരയ്ക്ക് വിശുദ്ധ കുർബാനയും ലദീഞ്ഞും വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടക്കും.
തിരുനാൾ ദിവസമായ 15ന് രാവിലെ ആറരയ്ക്ക് കുർബാന, ലദീഞ്ഞ്, രൂപം എഴുന്നള്ളിക്കൽ, പത്തിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം. തുടർന്ന് ഊട്ടുനേർച്ചയും നടക്കും. അയ്യായിരത്തോളംപേർ ഊട്ടുനേർച്ചയിൽ പങ്കെടുക്കും.
Tags : Nattuvishesham DistrictNews DeepikaNews flag-hoisting