ശ്രീകാര്യം : ചാവടിമുക്ക് വിശുദ്ധ ക്രിസ്റ്റഫർ ദേവാലയത്തിലെ വിശുദ്ധ ക്രിസ്റ്റഫറുടെ തിരുനാളിന് ഇടവക വികാരി ഫാ. പ്രമോദിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി. 26 നാണ് തിരുനാൾ. കൊടിയേറ്റത്തെ തുടർന്ന് ഫാ. രാജൻ പീറ്ററുടെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയും ഫാ. വർഗീസ് ജോസഫിന്റെ വചന വിചിന്തവും നടന്നു. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ ജപമാല , ലിറ്റിനി, നൊവേന, തുടർന്ന് ബലിയർപ്പണം.
25 ന് വൈകുന്നേരം 6.15 ന് സന്ധ്യാവന്ദന പ്രാർഥന. തുടർന്ന് വി. ക്രിസ്റ്റർഫറിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം. തിരുനാൾ ദിവസമായ 26 ന് രാവിലെ 10.15 ന് ആഘോഷമായ ദിവ്യബലി ഫാ. ജിബു.ജെ.ജാജിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഉച്ചക്ക് സ്നേഹവിരുന്ന്. വൈകുന്നേരം 5.30 ന് ഇടവക വാർഷികാഘോഷവും കലാവിരുന്നും
Tags : Flag-hoisting ceremony marks