സ്ഥാനാരോഹണം ജോജി വർഗീസ് വട്ടോളി ഉദ്ഘാടനം ചെയ്തപ്പോൾ.
കുടിയാന്മല: വൈസ്മെൻ ഇന്റർനാഷണൽ കുടിയാന്മല ക്ലബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടത്തി. കുടിയാൻമല മേരി ക്വീൻസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. വൈസ്മെൻ വെസ്റ്റ് ഇന്ത്യാ റീജിയൻ സോൺ രണ്ടിന്റെ എൽആർഡി മധു പണിക്കർ സ്ഥാനാരോഹണം നിർവഹിച്ചു. വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ കെ.വി. സുനിൽകുമാർ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഈ വർഷത്തെ കമ്മ്യൂണിറ്റി പ്രോജക്ട് ഡിസ്ട്രിക്ട് മുൻ ഗവർണർ ടാജി ടോം ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു, ബിരുദ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെ ഡിജി ഇലക്ട് സണ്ണി മനാടിയിൽ അവാർഡുകൾ നൽകി അനുമോദിച്ചു. ലേഖ പണിക്കർ, വി. ദിനേശൻ, സെബാസ്റ്റ്യൻ കുരിശുമൂട്ടിൽ, സിജോ കണ്ണേഴത്ത്, സാലി മുണ്ടാംപള്ളിൽ, ബേബി വട്ടക്കുന്നേൽ, വിനു ഇളങ്കുന്നത്ത്പുഴയിൽ, ഷീബ കാപ്പിൽ, ജോഷി മണ്ണാപറമ്പിൽ, സി. വിജയൻ എന്നിവർ പ്രസംഗിച്ചു.ബാബു കണ്ണമ്പുഴയിൽ, സൈമൺ കണ്ണംപ്ലാക്കൽ, ജോസ് മുണ്ടാംപള്ളിൽ, പൗലോസ് മൂഞ്ഞേലിൽ, എബിൻ കട്ടിക്കാനായിൽ, ജിതിൻ കണ്ണേഴത്ത്, ഡെയ്സി തട്ടാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: ജിമ്മി ആയിത്തമറ്റം- പ്രസിഡന്റ്, വിനോദ് കാപ്പിൽ-സെക്രട്ടറി, ജോബിൻസ് കണ്ണേഴത്ത്-ട്രഷറർ എന്നിവർ ചുമതലയേറ്റു.