ആലക്കോട്: ദീപികയും ആലക്കോട് സെന്റ് മേരീസ് കോൺവെന്റ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിമുക്ത കാന്പയിൻ "കിക്ക് ഔട്ട് ഓപ്പറേഷൻ തൂഫാൻ' ഇന്നു നടക്കും. പരിപാടി സ്കൂൾ അങ്കണത്തിൽ രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30ന് നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് കണ്ണൂർ ക്രൈംബ്രാഞ്ച് എഎസ്ഐ രാജേഷ് മലപ്പട്ടം നേതൃത്വം നൽകും. തുടർന്ന് ലഹരിവിരുദ്ധ ബോധവത്കരണ നൃത്ത ശില്പം അരങ്ങേറും. ഉദ്ഘാടന ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ദീപിക ഫ്രണ്ട്സ് ക്ലബ് തലശേരി അതിരൂപത ഡയറടക്ർ ഫാ. ഡോ. ഫിലിപ് കവിയിൽ, ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി, ദീപിക റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ എന്നിവർ പ്രസംഗിക്കും.
രാഷ്ട്രദീപിക അസിസ്റ്റന്റ് ജനറൽ മാനേജർ (സർക്കുലേഷൻ) ജോർജ് തയ്യിൽ ഉപഹാര സമർപ്പണം നടത്തും. സെന്റ് മേരീസ് സ്കൂൾ മാനേജർ സിസ്റ്റർ തോമസീന സിജെ, പ്രിൻസിപ്പൽ സിസ്റ്റർ റോസ്മേരി, കെവിവിഇഎസ് ആലക്കോട് യൂണിറ്റ് പ്രസിഡന്റ് കെ.എം ഹരിദാസ് എന്നിവർ സന്നിഹതരാകും.