x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി

വെബ് ഡെസ്ക്
Published: July 21, 2026 01:31 AM IST | Updated: July 21, 2026 01:31 AM IST

സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു നി​ർ​വ​ഹി​ച്ചു. കോ​ത​മം​ഗ​ലം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സീ​നി​യ​ർ സൂ​പ്ര​ണ്ട് റീ​ന ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൂ​ൺ​മീ​ൽ ഓ​ഫീ​സ​ർ ഷി​ജോ ജോ​ർ​ജ്, ശാ​ലി​നി ഘോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ച​ക​സു​ര​ക്ഷ, ആ​രോ​ഗ്യം, ശു​ചി​ത്വം, ചു​മ​ത​ല​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ട​ന്നു. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് അ​ജ്മ​ൽ ഷാ , ​കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​വി. സു​രേ​ഷ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​യി​ലെ 97 സ്കു​ളു​ക​ളി​ലെ 103 പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : kitchen workers Nattuvishesham DistrictNews

Recent News

Corehub Up