Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Employees

കേ​ര​ള​പ്പി​റ​വി സ​മ്മാ​നം; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ടു ശ​ത​മാ​നം ഡി​എ വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​പ്പി​റ​വി സ​മ്മാ​ന​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ട് ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത​യും (ഡി​എ) ക്ഷാ​മാ​ശ്വാ​സ​വും (ഡി​ആ​ർ) അ​നു​വ​ദി​ക്കാ​ൻ ധ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ 35 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 37 ശ​ത​മാ​ന​മാ​യി ഉ​യ​രും. 

ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ശ​മ്പ​ള​ത്തോ​ടൊ​പ്പം ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ധി​പ്പി​ച്ച ക്ഷാ​മ​ബ​ത്ത ല​ഭി​ക്കും. പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ന​വം​ബ​റി​ലെ പെ​ൻ​ഷ​നോ​ടൊ​പ്പ​മാ​ണ് അ​ധി​ക ക്ഷാ​മാ​ശ്വാ​സം ല​ഭി​ക്കു​ക. അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കും. 

പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​കു​ന്ന​തോ​ടെ ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക​യി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ട് ശ​ത​മാ​നം ഡി​എ​യും ഡി​ആ​റും അ​ധി​ക​മാ​യി അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് പ്ര​തി​മാ​സം 96 കോ​ടി രൂ​പ​യു​ടെ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കും. 

Kerala

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​ഷ്വേ​ർ​ഡ് പെ​ൻ​ഷ​ൻ: ഉ​ത്ത​ര​വ് വൈ​കാ​തെ ഇ​റ​ങ്ങു​മെ​ന്നു ധ​ന​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും പ​​​ങ്കാ​​​ളി​​​ത്ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്കു പ​​​ക​​​രം അ​​​ഷ്വേ​​​ർ​​​ഡ് പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ക്ഷാ​​​മ​​​ബ​​​ത്ത കു​​​ടി​​​ശി​​​ക​​​യും ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

13 ശ​​​ത​​​മാ​​​നം ഡി​​​എ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തു മാ​​​ത്ര​​​മേ പ​​​റ​​​യു​​​ക​​​യു​​​ള്ളൂ. പ​​​റ​​​യു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കും. മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി.​​​പി. ജോ​​​യി​​​യെ അ​​​ധ്യ​​​ക്ഷ​​​നാ​​​ക്കി ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ചു. ഇ​​​ത്ര​​​യും ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ളകാ​​​ലം ഇ​​​തു​​​വ​​​രെ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. കേ​​​ന്ദ്രം അ​​​ത്ര​​​യേ​​​റെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തെ വ​​​രി​​​ഞ്ഞു​​മു​​​റു​​​ക്കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം കത്തെഴുതി മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത് ജീവനക്കാരുടെ വാട്‌സ്ആപ്പ് നമ്പരുകളില്‍ നേരിട്ടു ലഭിച്ചു.

കഴിഞ്ഞ ബജറ്റില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണെന്നും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി അനുവദിച്ചെന്നും കത്തിന്‍റെ ആമുഖത്തില്‍ വ്യക്തമാക്കുന്നു. 13 ശതമാനം ഡിഎ, ഡിആര്‍ ഉത്തരവിറക്കിയതിനു പിന്നാലെയാണ് ജീവനക്കാരുടെ അസംതൃപ്തി മറികടക്കാന്‍ വ്യക്തിപരമായി എല്ലാവര്‍ക്കും മുഖ്യമന്ത്രി കത്തെഴുതിയത്.

ജീവനക്കാരുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും വരും നാളുകളും കരുതല്‍ തുടരുമെന്നും ഉറപ്പാണ് വാക്കെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

District News

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി

മ​ഞ്ചേ​രി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന് ജീ​വ​ന​ക്കാ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മ​ഞ്ചേ​രി ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി.

ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ര​ന്ത​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ താ​ക്കീ​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​നി​യും ക​വ​ർ​ന്നെ​ടു​ക്കു​ന്ന ന​ട​പ​ടി തു​ട​രു​ന്ന പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി ആ​വി​ഷ്ക​രി​ച്ച് മു​ന്നോ​ട്ടു പോ​കു​മെ​ന്നും ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മു​ള്ള വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി പ​റ​ഞ്ഞു.


ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​പ്ര​സാ​ദ്, പി. ​അ​ബ്ബാ​സ്, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് വി.​എ​ൽ. വി​പി​ൻ​രാ​ജ്, സെ​ക്ര​ട്ട​റി പി. ​റി​യാ​സ് ബാ​ബു, ട്ര​ഷ​റ​ർ വി​ഷ്ണു​പ്ര​സാ​ദ്, വി​ശ്വ​ൻ, സി​ഞ്ചു, ഗീ​തു, ബി​നീ​ഷ്, ഷം​സു, ഫൈ​സ​ൽ, ബി​ജോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up