കേരള എന്‍ജിഒ അസോ. ജില്ലാ സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍ഗോഡ്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി അനുഭവിച്ചത് സമാനതകളില്ലാത്ത പീഡനമാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍. കേരള എന്‍ജിഒ അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി നേടിയെടുത്ത അവകാശങ്ങളില്‍ പലതും ഈ കാലയളവില്‍ ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടു. ഇതിലുള്ള പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മെഡിസെപ് പദ്ധതി ഗുണകരമായ തരത്തില്‍ പരിഷ്കരിക്കും. സിവില്‍ സര്‍വീസ് മേഖലയെ ഒന്നാകെ ശാക്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ടി. ശശി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ പ്രസംഗിച്ചു.
എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫര്‍ഖാന്‍, ജനറല്‍ സെക്രട്ടറി എ.പി.സുനില്‍ എന്നിവര്‍ വിവിധ സെഷനുകള്‍ ഉദ്ഘാടനം ചെയ്തു. ജി.എസ്. ഉമാശങ്കര്‍, കെ. പ്രദീപന്, ബിനു കോറോത്ത്, ജോയ് ഫ്രാന്‍സിസ്, സി. വിഷ്ണുദാസ്, കെ.സി. സുജിത്കുമാര്‍, സുരേഷ് പെരിയങ്ങാനം, വി.ടി.പി. രാജേഷ്, വി.എം. രാജേഷ്, എം.വി. നിഗീഷ്, മാധവന് നമ്പ്യാര്‍, റെനില്‍സണ്‍ കെ. തോമസ്, ഗിരീഷ് ആനപ്പെട്ടി, ലോകേഷ് എം.ബി. ആചാര്, സി.കെ. അരുണ്‍കുമാര്‍, വത്സല കൃഷ്ണന്, എം.ടി. പ്രസീത, ജയപ്രകാശ് ആചാര്യ, പി.വി. സുനില്‍കുമാര്‍, പ്രവീണ്‍ വരയില്ലം, വിജയകുമാരന്‍ നായര്‍, പി. കുഞ്ഞികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എ.ടി. ശശി-പ്രസിഡന്റ്, ഗിരീഷ് ആനപ്പെട്ടി, എം. മാധവന് നമ്പ്യാര്‍, പി.വി. സുനില്‍കുമാര്‍, പി. കുഞ്ഞികൃഷ്ണന്-വൈസ് പ്രസിഡന്റുമാര്‍, വി.ടി.പി. രാജേഷ്-സെക്രട്ടറി, പ്രവീണ്‍ വരയില്ലം, വിജയകുമാരന്‍ നായര്‍, രതീഷ് പെരിയങ്ങാനം, സഞ്ജീവന് അച്ചാംതുരുത്തി, അജിത, രതി വയലപ്രം-ജോയിന്റ് സെക്രട്ടറിമാര്‍, വി.എം. രാജേഷ്-ട്രഷറര്‍.