മഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വൻ വിജയത്തിന് ജീവനക്കാർക്ക് നന്ദി രേഖപ്പെടുത്തി എൻജിഒ അസോസിയേഷൻ മഞ്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിരന്തരം കവർന്നെടുക്കുന്ന സർക്കാരിനെതിരേയുള്ള ജീവനക്കാരുടെ താക്കീതാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഇനിയും കവർന്നെടുക്കുന്ന നടപടി തുടരുന്ന പക്ഷം ശക്തമായ സമര പരിപാടി ആവിഷ്കരിച്ച് മുന്നോട്ടു പോകുമെന്നും ആഹ്ലാദ പ്രകടനത്തിനു ശേഷമുള്ള വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ഗോവിന്ദൻ നന്പൂതിരി പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. പ്രസാദ്, പി. അബ്ബാസ്, ബ്രാഞ്ച് പ്രസിഡന്റ് വി.എൽ. വിപിൻരാജ്, സെക്രട്ടറി പി. റിയാസ് ബാബു, ട്രഷറർ വിഷ്ണുപ്രസാദ്, വിശ്വൻ, സിഞ്ചു, ഗീതു, ബിനീഷ്, ഷംസു, ഫൈസൽ, ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.