Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hashish Oil

കോഴിക്കോട്ട് മെത്താഫെറ്റമിനും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പല ഭാഗങ്ങളിലും വിൽപ്പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി ഒരു സംഘം യുവാക്കളെ പോലീസ് പിടികൂടി. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി(22), മലപ്പുറം അരീക്കോട് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ സ്വദേശി മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പിൽ സ്വദേശികളായ മുഹമ്മദ് (30), എം.കെ റോഡ് ഹന മഹലിൽ ദിയ മുഹമ്മദ് ബഹ് ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി സ്വദേശി മുഹമ്മദ് ഷഹാദുൽ അഫം (25) നടക്കാവ് സ്വദേശി മുഹമ്മദ് അൻഷാദ് (26) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ രഹസ്യ വിവരത്തെത്തുടർന്ന് സമീപത്തെ വാടകവീട്ടിൽ പരിശോധന നടത്തുകയായിരുന്നു. 

വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതികൾ വിൽപ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താഫിറ്റമിനും ഒൻപത് സിപ്പ് ലോക്ക് കവറുകളും, ചെറിയ ബോട്ടിലുകളും മൂന്ന് ബർണർ പൈപ്പുകളും പത്തോളം മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതിനോടൊപ്പം 88,000 രൂപയും പോലീസ് പിടിച്ചെടുത്തു.

പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. 

Kerala

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഉത്സവം കൂടാനെത്തി; തൊടുപുഴ സ്വദേശി തൃശൂരിൽ പി​ടി​യി​ൽ

തൃ​ശൂ​ർ: നെ​ടു​പു​ഴ​യി​ൽ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഇടുക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി അ​ൻ​വ​ർ റ​ഷീ​ദാ​ണ് (24) അ​റ​സ്റ്റി​ലാ‍​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 152 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ടു​ത്തു.

ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തേ​കാ​ലി​നു പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ നെ​ടു​പു​ഴ പ​ള്ളി​ക്കു സ​മീ​പ​ത്തു​നി​ന്നാ​ണു പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നെ​ടു​പു​ഴ​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വാ​ഘോ​ഷ​ത്തി​നു പ​ങ്കെ​ടു​ക്കാ​ൻ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

ഇ​യാ​ൾ​ക്കെ​തി​രേ തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ നേ​ര​ത്തെ മോ​ഷ​ണം, അ​ടി​പി​ടി കേ​സു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

District News

അ​ര​ക്കി​ലോ​ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ റെ​യി​ൻ​ബോ ടൂ​റി​സ്റ്റ് ഹോ​മി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി തൃ​ശൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. സി.​എ​സ്. നി​ജി​ൽ (20) ആ​ണ് 500 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​യി​ലാ​കു​ന്ന​ത്.

എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ഓ​ഫീ​സി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ബ്ദു​ൾ അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​കു​ന്ന​ത്. കേ​ര​ള എ​ടി​എ​സി​ന്‍റെ സ​ഹാ​യ​വും ല​ഭി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് മൊ​ത്ത​മാ​യി ഹാ​ഷി​ഷ് ഓ​യി​ൽ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് നി​ജി​ലെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

പി​ടി​കൂ​ടി​യ എ​ക്സൈ​സ് സം​ഘ​ത്തി​ൽ അ​സി. ഇ​സ്പെ​ക്ട​ർ(​ഗ്രേ​ഡ്) മാ​രാ​യ ആ​ർ.​പി. അ​ബ്ദു​ൾ നാ​സ​ർ, പി.​കെ. അ​നി​ൽ​കു​മാ​ർ, പി. ​പ്ര​മോ​ദ്, സി. ​അ​ജി​ത്ത്, പ്രി​വ​ൻ​റ്റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) കെ. ​ഉ​മേ​ഷ്‌ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി. ഗ​ണേ​ഷ് ബാ​ബു, എം.​വി. ശ്യാം ​രാ​ജ്, എം.​വി. സു​ജേ​ഷ്, വി.​കെ. സാ​യൂ​ജ്, സ​ന​ൽ, വു​മ​ൺ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ സീ​മ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

District News

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

അ​ടി​മാ​ലി: വി​ല്‍​പ്പ​ന​യ്ക്ക് കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പിടിയിൽ. അ​ടി​മാ​ലി ന​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഹു​ല്‍ ശ​ശി​യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ൽ (25) പി​ടി​യി​ലാ​യ​ത്.

അ​ടി​മാ​ലി കൂ​മ്പ​ന്‍​പാ​റ ഭാ​ഗ​ത്ത് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് കു​ടു​ങ്ങി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നും 115 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നാ​ര്‍, വ​ട്ട​വ​ട ഭാ​ഗ​ങ്ങ​ളി​ല്‍ ല​ഹ​രിവ​സ്തു വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് സ്‌​ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​വ​രം. അ​സി.​ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ൻ.​കെ. ദി​ലീ​പ്, ബി​ജു മാ​ത്യു, സി​വി​ല്‍ എ​ക്‌​സൈസ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എം. സു​രേ​ഷ്, യ​ദു​വം​ശ​രാ​ജ്, മു​ഹ​മ്മ​ദ് ഹാ​ഷിം, അ​ലി അ​ഷ്‌​ക​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

Kerala

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി. ഒ​ന്നാം ബ്ലോ​ക്കി​ലെ ത​ട​വു​കാ​ര​ൻ മ​നോ​ജി​ന്‍റെ പ​ക്ക​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച ജ​യി​ലി​ൽ ന​ട​ത്തി​യ പ​തി​വ് പ​രി​ശോ​ധ​ന​യ്ക്കി​ടെ മ​നോ​ജി​ന്‍റെ പ​ക്ക​ൽ നി​ന്നും ര​ണ്ട് കു​പ്പി ഹാ​ഷി​ഷ് ഓ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ൾ പോ​ലീ​സി​ന് കൈ​മാ​റി​യ​താ​യും ത​ട​വു​കാ​ര​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് ആ​ക്ട്, കേ​ര​ള ജ​യി​ൽ ആ​ൻ​ഡ് ക​റ​ക്ഷ​ണ​ൽ സ​ർ​വീ​സ​സ് (മാ​നേ​ജ്മെ​ന്‍റ്) ആ​ക്ട് എ​ന്നി​വ​യി​ലെ പ്ര​സ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ബു​ധ​നാ​ഴ്ച കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up