x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പി​ടി​യി​ല്‍


Published: January 12, 2026 10:42 PM IST | Updated: January 12, 2026 10:42 PM IST

രാ​ഹു​ൽ

അ​ടി​മാ​ലി: വി​ല്‍​പ്പ​ന​യ്ക്ക് കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് പിടിയിൽ. അ​ടി​മാ​ലി ന​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഹു​ല്‍ ശ​ശി​യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ൽ (25) പി​ടി​യി​ലാ​യ​ത്.

അ​ടി​മാ​ലി കൂ​മ്പ​ന്‍​പാ​റ ഭാ​ഗ​ത്ത് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് കു​ടു​ങ്ങി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്നും 115 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​ച്ചെ​ടു​ത്തു. മൂ​ന്നാ​ര്‍, വ​ട്ട​വ​ട ഭാ​ഗ​ങ്ങ​ളി​ല്‍ ല​ഹ​രിവ​സ്തു വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് സ്‌​ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന വി​വ​രം. അ​സി.​ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ൻ.​കെ. ദി​ലീ​പ്, ബി​ജു മാ​ത്യു, സി​വി​ല്‍ എ​ക്‌​സൈസ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എം. സു​രേ​ഷ്, യ​ദു​വം​ശ​രാ​ജ്, മു​ഹ​മ്മ​ദ് ഹാ​ഷിം, അ​ലി അ​ഷ്‌​ക​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

Tags : hashish oil nattuvishesham local news

Recent News

Corehub Up