Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Heart

ഡോ. ​ജി. വി​ജ​യ​രാ​ഘ​വ​ന്‍ കു​റി​പ്പ​ടി​യി​ല്‍ ഒ​തു​ങ്ങാ​ത്ത ഹൃ​ദ​യസ്പ​ര്‍​ശം

തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​റ്റ​​ക്കു​​റി​​പ്പ​​ടി​​യി​​ല്‍ ഒ​​തു​​ങ്ങാ​​ത്ത ജീ​​വി​​ത​​മാ​​യി​​രു​​ന്നു പ്ര​​മു​​ഖ ഹൃ​​ദ്രോ​​ഗ ചി​​കി​​ത്സാ വി​​ദ​​ഗ്ധ​​നും കിം​​സ്ഹെ​​ല്‍​ത്ത് സ്ഥാ​​പ​​ക ഡ​​യ​​റ​​ക് ട​​റും വൈ​​സ് ചെ​​യ​​ര്‍​മാ​​നു​​മാ​​യ പ​​ത്മ​​ശ്രീ പ്ര​​ഫ.​​ഡോ. ജി. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍റേ​​ത്. ആ​​റു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ ത​​ന്‍റെ ജീ​​വി​​തം ഹൃ​​ദ്രോ​​ഗ പ​​ഠ​​ന​​ങ്ങ​​ള്‍​ക്കും ചി​​കി​​ത്സ​​ക​​ള്‍​ക്കു​​മാ​​യി മാ​​റ്റി​​വ​​ച്ചു.

സം​​സ്കൃ​​ത പ​​ണ്ഡി​​ത​​നാ​​യ സാ​​ഹി​​ത്യ​​ശി​​രോ​​മ​​ണി എം.​​കെ. ഗോ​​വി​​ന്ദ​​ന്‍റെ മ​​ക​​ന്‍ ആ​​ഗ്ര​​ഹി​​ച്ച​​ത് അ​​ധ്യാ​​പ​​ക​​നാ​​കു​​ന്ന​​തി​​നാ​​യി​​രു​​ന്നു. ഇ​​ഷ് ട​​വി​​ഷ​​യ​​മാ​​ക​​ട്ടെ ഇം​​ഗ്ലീ​​ഷ് സാ​​ഹി​​ത്യ​​വും. പ​​ക്ഷെ അ​​ച്ഛ​​നു​​ണ്ടാ​​യ ഹൃ​​ദ​​യാ​​ഘാ​​ത​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ ആ​​തു​​ര​​സേ​​വ​​ന മേ​​ഖ​​ല​​യി​​ലെ​​ക്കെ​​ത്തി​​ച്ച​​ത്.

സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ല്‍ കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ അ​​ത്യാ​​ധു​​നി​​ക ഹൃ​​ദ്രോ​​ഗ ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ വ​​ലി​​യ രീ​​തി​​യി​​ല്‍ കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്.

ഹൃ​​ദ​​യ​​ത്തി​​ന്‍റെ കാ​​വ​​ല്‍​ക്കാ​​ര​​ന്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഡോ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍ കാ​​ര്‍​ഡി​​യോ​​ള​​ജി രം​​ഗ​​ത്ത് നൂ​​ത​​ന​​മാ​​യ പ​​ല​​മാ​​റ്റ​​ങ്ങ​​ള്‍​ക്കും തു​​ട​​ക്ക​​മി​​ട്ടു. ഹൃ​​ദ​​യ​​താ​​ള​​മ​​റി​​യാ​​ന്‍ ഡോ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന് സ്റ്റെ​​ത​​സ്കോ​​പ്പി​​ന്‍റെ ആ​​വ​​ശ്യം ഇ​​ല്ലെ​​ന്ന പ്ര​​യോ​​ഗം ത​​ന്നെ​​യു​​ണ്ട്. പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ചി​​രി​​ച്ചു​​കൊ​​ണ്ട് രോ​​ഗി​​ക​​ളെ നോ​​ക്കു​​ന്ന ഡോ​​ക്റു​​ടെ ആ​​ശ്വാ​​സ വാ​​ക്കു​​ക​​ള്‍ മു​​ന്നി​​ലെ​​ത്തു​​ന്ന രോ​​ഗി​​ക​​ള്‍​ക്ക് ആ​​ത്മ​​വി​​ശ്വാ​​സം ന​​ല്‍​കി.

കൊ​​ല്ലം ജി​​ല്ല​​യി​​ലെ പെ​​രു​​മ്പു​​ഴ​​യി​​ല്‍ സം​​സ്കൃ​​ത പ​​ണ്ഡി​​ത​​നാ​​യി​​രു​​ന്ന സാ​​ഹി​​ത്യ ശി​​രോ​​മ​​ണി എം.​​കെ. ഗോ​​വി​​ന്ദ​​ന്‍റെ മ​​ക​​നാ​​യി 1942ലാ​​ണ് അ​​ദ്ദേ​​ഹം ജ​​നി​​ച്ച​​ത്. 2002ല്‍ ​​തി​​രു​​വ​​ന​​ത​​പു​​രം കിം​​സ് ആ​​ശു​​പ​​ത്രി സ്ഥാ​​പി​​ക്കു​​ന്ന​​തി​​ല്‍ മു​​ന്‍​നി​​ര​​യി​​ല്‍ നി​​ന്ന ഡോ.​​ജി. വി​​ജ​​യ​​രാ​​ഘ​​വ​​ന്‍ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ വൈ​​സ് ചെ​​യ​​ര്‍​മാ​​നും ര​​ണ്ടു പ​​തി​​റ്റാ​​ണ്ടി​​ല​​ധി​​കം ആ​​ശു​​പ​​ത്രി​​യു​​ടെ കാ​​ര്‍​ഡി​​യോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി​​യു​​മാ​​യി​​രു​​ന്നു.

ഇ​​തി​​നൊ​​പ്പം ത​​ന്നെ കിം​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ അ​​ക്കാ​​ദ​​മി​​ക വി​​ഭാ​​ഗം സ്ഥാ​​പി​​ക്കു​​ക​​യും ഡീ​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ ഇ​​രു​​പ​​തി​​ല്‍ അ​​ധി​​കം ഡി​​എ​​ന്‍​ബി കോ​​ഴ്സു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ വി​​പു​​ല​​മാ​​യ അ​​ക്കാ​​ദ​​മി​​ക് റി​​സ​​ര്‍​ച്ച് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു നേ​​തൃ​​ത്വം ന​​ല്‍​കു​​ക​​യും ചെ​​യ്തു.

തി​​രു​​വ​​ന​​ന്ത​​പു​​രം മോ​​ഡ​​ല്‍ സ്കൂ​​ളി​​ലാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ്കൂ​​ള്‍ വി​​ദ്യാ​​ഭ്യാ​​സം. 1964ല്‍ ​​തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ നി​​ന്ന് ബി​​രു​​ദ​​വും 1969ല്‍ ​​ജ​​ന​​റ​​ല്‍ മെ​​ഡി​​സി​​നി​​ല്‍ എം​​ഡി​​യും നേ​​ടി. വെ​​ല്ലൂ​​ര്‍ ക്രി​​സ്ത്യ​​ന്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പ​​ഠ​​നം തു​​ട​​ര്‍​ന്ന അ​​ദ്ദേ​​ഹം 1973ല്‍ ​​കാ​​ര്‍​ഡി​​യോ​​ള​​ജി​​യി​​ല്‍ ഡി​​എം നേ​​ടു​​ക​​യും തു​​ട​​ര്‍​ന്ന് അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​റാ​​യി തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്തു.

1976ല്‍ ​​തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് മെ​​ഡി​​ക്ക​​ല്‍ സ്കൂ​​ളും ല​​ണ്ട​​നി​​ലെ ബ്രോം​​പ്റ്റ​​ണ്‍ ഹോ​​സ്പി​​റ്റ​​ലു​​മാ​​യി ചേ​​ര്‍​ന്ന് എ​​ന്‍​ഡോ​​മ​​യോ​​കാ​​ര്‍​ഡി​​യ​​ല്‍ ഫൈ​​ബ്രോ​​സി​​സി​​ല്‍ അ​​ദ്ദേ​​ഹം ഗ​​വേ​​ഷ​​ണം തു​​ട​​ര്‍​ന്നു. 1980ല്‍ ​​രാ​​ജ്യ​​ത്തെ ആ​​ദ്യ​​ത്തെ ടു ​​ഡ​​യ​​മ​​ന്‍​ഷ​​ണ​​ല്‍ എ​​ക്കോ​​കാ​​ര്‍​ഡി​​യോ​​ഗ്ര​​ഫി ല​​ബോ​​റ​​ട്ട​​റി സ്ഥാ​​പി​​ക്കു​​ന്ന​​തി​​ല്‍ അ​​ദ്ദേ​​ഹം നി​​ര്‍​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ചു.

1984 മു​​ത​​ല്‍ കേ​​ര​​ള യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ല്‍ കാ​​ര്‍​ഡി​​യോ​​ള​​ജി പി​​എ​​ച്ച്ഡി വി​​ഭാ​​ഗ​​ത്തി​​ല്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി ഗൈ​​ഡാ​​യും അ​​ദ്ദേ​​ഹം പ്ര​​വ​​ര്‍​ത്തി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഗ​​വേ​​ഷ​​ണ​​ങ്ങ​​ള്‍ അ​​ന്താ​​രാ​​ഷ്ട്ര ജേ​​ർണ​​ലു​​ക​​ളി​​ല്‍ ഉ​​ള്‍​പ്പെ​​ടെ പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ നി​​സ്തു​​ല​​മാ​​യ സം​​ഭാ​​വ​​ന​​ക​​ള്‍​ക്ക്, 2009ല്‍ ​​രാ​​ജ്യം അ​​ദ്ദേ​​ഹ​​ത്തി​​നു പ​​ത്മ​​ശ്രീ ന​​ല്‍​കി ആ​​ദ​​രി​​ച്ചു.

ഡോ​​പ്ല​​ര്‍ എ​​ക്കോ​​കാ​​ര്‍​ഡി​​യോ​​ഗ്ര​​ഫി​​യി​​ല്‍ ഒ​​രു പു​​സ്ത​​ക​​ത്തി​​ന്‍റെ സ​​ഹ ര​​ച​​യി​​താ​​വ് കൂ​​ടി​​യാ​​ണ് അ​​ദ്ദേ​​ഹം. ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ല്‍ നി​​ര​​വ​​ധി പു​​സ്ത​​ക​​ങ്ങ​​ള്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റേ​​താ​​യു​​ണ്ട്. ഇ​​ന്ത്യ​​ന്‍ അ​​ക്കാ​​ദ​​മി ഓ​​ഫ് എ​​ക്കോ​​കാ​​ര്‍​ഡി​​യോ​​ഗ്ര​​ഫി, ഇ​​ന്ത്യ​​ന്‍ കോ​​ള​​ജ് ഓ​​ഫ് കാ​​ര്‍​ഡി​​യോ​​ള​​ജി, കാ​​ര്‍​ഡി​​യോ​​ള​​ജി​​ക്ക​​ല്‍ സൊ​​സൈ​​റ്റി ഓ​​ഫ് ഇ​​ന്ത്യ എ​​ന്നി​​വ അ​​ദ്ദേ​​ഹ​​ത്തി​​ന് ലൈ​​ഫ് ടൈം ​​അ​​ച്ചീ​​വ്മെ​​ന്‍റ് പു​​ര​​സ്കാ​​രം ന​​ല്‍​കി ആ​​ദ​​രി​​ച്ചി​​ട്ടു​​ണ്ട്.

റോ​​യ​​ല്‍ കോ​​ള​​ജ് ഓ​​ഫ് ഫി​​സി​​ഷ്യ​​ന്‍​സ്, അ​​മേ​​രി​​ക്ക​​ന്‍ കോ​​ള​​ജ് ഓ​​ഫ് കാ​​ര്‍​ഡി​​യോ​​ള​​ജി തു​​ട​​ങ്ങി​​യ ലോ​​കോ​​ത്ത​​ര മെ​​ഡി​​ക്ക​​ല്‍ സം​​ഘ​​ട​​ന​​ക​​ളി​​ല്‍ നി​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന് ഓ​​ണ​​റ​​റി ഫെ​​ലോ​​ഷി​​പ്പു​​ക​​ള്‍ ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ്രി​​വ​​ന്‍റീവ് കാ​​ര്‍​ഡി​​യോ​​ള​​ജി, അ​​നു​​ബ​​ന്ധ ചി​​കി​​ത്സ, ഹൃ​​ദ്രോ​​ഗി​​ക​​ള്‍​ക്കു വേ​​ണ്ട പ്ര​​ത്യേ​​ക​​മാ​​യ പ​​രി​​ച​​ര​​ണം എ​​ന്നി​​വ​​യി​​ലാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം കൂ​​ടു​​ത​​ല്‍ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ച്ച​​ത്.

സെ​​റി​​ബ്ര ഒ​​ഡോ​​ളം വി​​ഷ​​ബാ​​ധ​​യെ​​ക്കു​​റി​​ച്ചു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഗ​​വേ​​ഷ​​ണ​​ങ്ങ​​ള്‍ നൂ​​ത​​ന ചി​​കി​​ത്സാ രീ​​തി​​ക​​ളി​​ലേ​​ക്ക് വ​​ഴി​​തെ​​ളി​​ക്കു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​യി. 1983ല്‍ ​​അ​​ദ്ദേ​​ഹ​​ത്തെ ലോ​​സ് ഏ​​ഞ്ച​​ല്‍​സി​​ലെ കാ​​ലി​​ഫോ​​ര്‍​ണി​​യ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കാ​​ന്‍ ക്ഷ​​ണി​​ച്ചു. അ​​വി​​ടെ അ​​ദ്ദേ​​ഹം ഡോ​​പ്ല​​ര്‍ എ​​ക്കോ​​കാ​​ര്‍​ഡി​​യോ​​ഗ്ര​​ഫി​​യി​​ലെ ഒ​​രു പ്ര​​മു​​ഖ ഗ​​വേ​​ഷ​​ക​​നാ​​യി മാ​​റു​​ക​​യും ഈ ​​വി​​ഷ​​യ​​ത്തി​​ല്‍ യു​​എ​​സി​​ല്‍ നി​​ന്നു​​ള്ള ആ​​ദ്യ പു​​സ്ത​​ക​​ത്തി​​ന്റെ സ​​ഹ​​ര​​ച​​യി​​താ​​വാ​​കു​​ക​​യും ചെ​​യ്തു.

1998 വ​​രെ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ കാ​​ര്‍​ഡി​​യോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി ആ​​യി​​രു​​ന്ന പ്ര​​ഫ.​​ഡോ. ജി. ​​വി​​ജ​​യ​​രാ​​ഘ​​വ​​ന്‍ തു​​ട​​ര്‍​ന്ന് കു​​വൈ​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി ആ​​ശു​​പ​​ത്രി​​യി​​ലെ പ്ര​​ഫ​​സ​​റും, ദു​​ബാ​​യ് വെ​​ല്‍​കെ​​യ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ലെ കാ​​ര്‍​ഡി​​യോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി​​യാ​​യും പ്ര​​വ​​ര്‍​ത്തി​​ച്ചി​​ട്ടു​​ണ്ട്.

Health

സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം

വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വ​ൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃ​ദ്രോ​ഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണു വ​സ്തു​ത.

പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാം.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി

  • പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
  • ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
  • പൂ​രി​ത കൊ​ഴു​പ്പ് കു​റ​യ്ക്കു​ക, കൃ​ത്രി​മ കൊ​ഴു​പ്പ്, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മം

ജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ.. ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ - ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ.

ഐ​ടി മേ​ഖ​ല​യി​ല്‍ വാ​ശി​യോ​ടെ മ​ത്സ​രി​ച്ച് ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ കു​ത്തി​യി​രു​ന്ന് രോ​ഗം വി​ല​യ്ക്കു വാ​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ജിം, ​സൂം​ബ ഡാ​ന്‍​സ്, വ്യാ​യാ​മം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ പ​ല തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്ന പ്രാ​യം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ഹൃ​ദ്രോ​ഗ കാ​ര​ണ​ങ്ങ​ളാ​യ പ്ര​മേ​ഹം, അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം, അ​മി​ത കൊ​ള​സ്ട്രോ​ള്‍ എ​ന്നി​വ ആ​ഹാ​ര​ക്ര​മം, വ്യാ​യാ​മം, ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മു​ള്ള മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ നി​യ​ന്ത്രി​ക്കു​ക.

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ...

നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ സം​ശ​യം തീ​ര്‍​ക്കാ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​വു​ക - ഇ​സി​ജി, ട്രോ​പോ​നി​ന്‍ ടെ​സ്റ്റ് എ​ന്നി​വ ആ​ദ്യ​ഘ​ട്ട​ത്തി​ലും ആ​വ​ശ്യ​മെ​ങ്കി​ല്‍ ട്രെ​ഡ്മി​ല്‍ ടെ​സ്റ്റ്, എ​ക്കോ കാ​ര്‍​ഡി​യോ​ഗ്രാ​ഫി, ആ​ന്‍​ജി​യോ​ഗ്രാം മു​ത​ലാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും രോ​ഗം ക​ണ്ടു​പി​ടി​ക്കാ​നാ​വും.

രോ​ഗ​മു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം സ​ര്‍​വ​സാ​ധാ​ര​ണ​മാ​യി ല​ഭ്യ​മാ​ണ്. മ​രു​ന്നു​ക​ള്‍ കൂ​ടാ​തെ ചി​ല​ര്‍​ക്ക് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി, ബൈ​പാ​സ് സ​ര്‍​ജ​റി എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം.

ഇ​തു കൂ​ടാ​തെ അ​തി​നൂ​ത​ന​മാ​യ ചി​ല ചി​കി​ത്സാ രീ​തി​ക​ള്‍ - അ​താ​യ​ത് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ വാ​ല്‍​വ് മാ​റ്റി​വ​യ്ക്കു​ന്ന​ത് (TAVI), മു​റി​വി​ല്ലാ​തെ പേ​സ്മേ​ക്ക​ര്‍ വ​യ്ക്കു​ന്ന​ത് (Leadless pacemaker) തു​ട​ങ്ങി​യ​വ വ​രെ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്.

എ​ന്നി​രു​ന്നാ​ലും അ​സു​ഖം വ​രാ​തെ​യു​ള്ള ഹൃ​ദ​യ​സം​ര​ക്ഷ​ണം ത​ന്നെ​യാ​ണ് ഏ​റ്റ​വും ഉ​ചി​തം.

വി​വ​ര​ങ്ങ​ൾ: ഡോ. ​രാ​ജ​ല​ക്ഷ്മി എ​സ്.
MD DM FACC FESC FICC
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Leader Page

ഹൃദയതാളം നിലയ്ക്കുമ്പോൾ

നിഴലായ് മരണം

കേ​ൾ​ക്കു​ന്പോ​ൾ ഞെ​ട്ടി​യേ​ക്കാം. പ​ക്ഷേ ഇ​താ​ണ് യാ​ഥാ​ർ​ഥ്യം. ന​മ്മു​ടെ രാ​ജ്യ​ത്ത് മൂ​വാ​യി​ര​ത്തോ​ളം പേ​ർ ഒ​രു ദി​വ​സം കു​ഴ​ഞ്ഞുവീ​ണു​ മ​രി​ക്കു​ന്നു. അ​തും 18നും 50 ​വ​യ​സി​നു​മി​ട​യി​ലു​ള്ള​വ​ർ. പെ​ട്ടെ​ന്നു​ള്ള കു​ഴ​ഞ്ഞുവീ​ണു​മ​ര​ണം ലോ​ക വ്യാ​പ​ക​മാ​യി ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്പോ​ൾ 145 കോ​ടി ജ​ന​സം​ഖ്യ​യു​ള്ള ഇ​ന്ത്യ​യി​ൽ ഈ ​ക​ണ​ക്ക് ഒ​ട്ടും ചെ​റു​ത​ല്ല. വി​വ​ര​സാ​ങ്കേ​തി​കവി​ദ്യ​യും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സു​മൊ​ക്കെ മാ​ന​വ​രാ​ശി​യു​ടെ ഗ​തിത​ന്നെ മാ​റ്റി​മ​റി​ക്കു​ന്ന ന​വീ​ന​യു​ഗ​ത്തി​ൽ പ​ക്ഷേ, മ​നു​ഷ്യ​നൊ​പ്പം നി​ഴ​ലാ​യ് കൂ​ടു​ന്ന ഈ ​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല.

മ​ഹാ​മാ​രി​ക​ൾ പ​ല​തി​നെ​യും ത​ര​ണം ചെ​യ്യാ​നും, പ്ര​തി​വി​ധി ക​ണ്ടെ​ത്താ​നും വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും കു​ഴ​ഞ്ഞു വീ​ണു മ​ര​ണം എ​ന്നു പൊ​തു​വാ​യി വി​ളി​ക്കു​ന്ന പെ​ട്ടെ​ന്നു​ള്ള മ​ര​ണം എ​ന്തു​കൊ​ണ്ട് എ​ന്ന​തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ ആ​ർ​ക്കു​മാ​കു​ന്നി​ല്ല. പ്രാ​യ-​ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​ത്ത​രം മ​ര​ണ​ങ്ങ​ൾ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

ആ​രോ​ഗ്യം പ​രി​പാ​ലി​ക്കാ​ൻ ജി​മ്മി​ൽ പോ​കു​ന്ന​വ​ർ മു​ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും മ​ധ്യ​വ​യ​സ്ക​രു​മെ​ല്ലാം ഈ ​ദു​ർ​വി​ധി​ക്ക് വി​ധേ​യ​രാ​കു​ന്ന വാ​ർ​ത്ത​ക​ൾ ദി​നം​പ്ര​തി വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ എ​ഴു​പ​തി​ല​ധി​കം കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ൽ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​ത് വേ​റെ​യും. പ്ര​ത്യ​ക്ഷ​ത്തി​ൽ യാ​തൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​വ​രും യു​വാ​ക്ക​ളു​മെ​ല്ലാം ഇ​ര​ക​ളാ​കു​ന്പോ​ൾ പൊ​തു​സ​മൂ​ഹം ഇ​നി എ​ന്തു​ക​രു​ത​ലാ​ണ് എ​ടു​ക്കേ​ണ്ട​ത്? ജീ​വി​ത​ശൈ​ലി​യി​ലു​ള്ള മാ​റ്റ​ങ്ങ​ളും ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ളും മാ​ത്ര​മാ​ണോ ഇ​വി​ടെ വി​ല്ല​ൻ?

കോ​വി​ഡ് അ​ന​ന്ത​ര പ്ര​തി​ഭാ​സം എ​ന്നാ​ണ് ഇ​ത്ത​രം മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വൈ​ദ്യ​ശാ​സ്ത്രം ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, സാ​ധാ​ര​ണ​ക്കാ​ർ സം​ശ​യി​ക്കു​ന്ന​തു​പോ​ലെ കോ​വി​ഡ് വാ​ക്സി​നും ഹൃ​ദ്‌​രോ​ഗ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും ഗ​വേ​ഷ​ണ​ങ്ങ​ൾ അ​ടി​വ​ര​യി​ടു​ന്നു.

ഉ​ത്ത​ര​മി​ല്ല ഈ ​മ​ര​ണ​ങ്ങ​ൾ​ക്ക്...

ക​ഴി​ഞ്ഞ ആ​റു​ മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തു​ണ്ടാ​യ ചി​ല മ​ര​ണ​ങ്ങ​ൾ ഇ​വി​ടെ കു​റി​ക്കു​ന്നു.
ന​മ്മ​ൾ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ടും കേ​ട്ടും അ​റി​ഞ്ഞ​താ​ണ് ഈ ​വാ​ർ​ത്ത​ക​ൾ. രോ​ഗ​ബാ​ധ​യോ ആ​ശു​പ​ത്രി​വാ​സ​മോ ഇ​ല്ലാ​തെ​യു​ള്ള മ​ര​ണ​ങ്ങ​ളാ​യ​തി​നാ​ൽ പ​ല​പ്പോ​ഴും ഇ​തി​നു വേ​ണ്ട​ത്ര ശ്ര​ദ്ധ ല​ഭി​ക്കു​ന്നി​ല്ല. വെ​റും കു​ഴ​ഞ്ഞു​വീ​ണു മ​ര​ണം എ​ന്ന ലേ​ബ​ലി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നു. പ​ക്ഷേ, ആ​രോ​ഗ്യ​കേ​ര​ളം ഇ​ന്ന് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ശ​ങ്ക​യാ​യി ഈ ​മ​ര​ണ​ങ്ങ​ൾ മാ​റു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

അ​ൽ​ഫോ​ൻ​സ ജേ​ക്ക​ബ് (17)

ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ഉ​ളി​ക്ക​ൽ നെ​ല്ലി​ക്കാം​പോ​യി​ൽ കാ​രാ​മ​യി​ൽ അ​ൽ​ഫോ​ൻ​സാ ജേ​ക്ക​ബ് ക്ലാ​സി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

മ​ലീ​ഹ (16)

മ​ണ്ണാ​ർ​ക്കാ​ട് അ​ല​ന​ല്ലൂ​രി​ൽ ക​ണ്ണ​കു​ണ്ട് കി​ഴ​ക്കേ​പു​റ​ത്ത് അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ മ​ക​ൾ മ​ലീ​ഹ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.

എ​ഡ്‌വി​ൻ ലി​ജോ (16)

ത​ക​ഴി വി​രു​പ്പാ​ല തൈ​പ്പ​റ​മ്പി​ൽ ലി​ജോ​യു​ടെ മ​ക​ൻ എ​ഡ്‌വി​ൻ ലി​ജോ പ​ള്ളി​യി​ലെ ക്വ​യ​ർ പ്രാ​ക്ടീ​സി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഹ​സ​ൻ റാ​സ (10)

കാ​സ​ർ​ഗോ​ഡ് സ്കൂ​ൾ കാ​യി​ക മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് നാ​ലാം ക്ലാ​സു​കാ​ര​നാ​യ ഹ​സ​ൻ റാ​സ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. മം​ഗ​ൽ​പാ​ടി എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഓ​ട്ടമ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ത​ള​ർ​ന്നുവീ​ഴു​ക​യാ​യി​രു​ന്നു.

സ​രു​ൺ സ​ജി (20)

മാ​ന്നാ​നം കെ​ഇ കോ​ളേ​ജിലെ ബി​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന മു​ടി​യൂ​ർ​ക്ക​ര പ​ട്ട​ത്താ​ന​ത്ത് സ​രു​ൺ സ​ജി ക്ലാ​സ് മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട സ​രു​ൺ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

സി​ബി സേ​വ്യ​ർ (45)

ഡ്യൂ​ട്ടി​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പു​തു​പ്പ​ള്ളി പെ​രു​ങ്കാ​വ് വാ​ഴ​ഞ്ഞ​റ സി​ബി സേ​വ്യ​റാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മാ​ങ്ങാ​ന​ത്തെ വീ​ട്ടി​ല്‍​നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്ക് ബൈ​ക്കി​ൽ പോ​യ സി​ബി പെ​ട്രോ​ൾ തീ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് ത​ള്ളി​ക്കൊ​ണ്ടു​പോ​യ വ​ഴി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ജു​നൈ​സ് അ​ബ്‌​ദു​ള്ള( 46)

നി​യ​മ​സ​ഭ​യി​ല്‍ സീ​നി​യ​ര്‍ ഗ്രേ​ഡ് ലൈ​ബ്രേ​റി​യ​നാ​യ വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്വ​ദേ​ശി ജു​നൈ​സ് അ​ബ്ദു​ള്ള നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​രു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.

വൃ​ന്ദ (20)

തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​രി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ സ​തീ​ശ​ന്‍റെ മ​ക​ള്‍ വൃ​ന്ദ​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ ആ​ഹാ​രം ക​ഴി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

പ്രി​ൻ​സ് ലൂ​ക്കോ​സ് (53)

കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​ൻ​സ് ലൂ​ക്കോ​സ് ട്രെ​യി​നി​ൽ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. കു​ടും​ബ​ത്തോ​ടൊ​പ്പം വേ​ളാ​ങ്ക​ണ്ണി​യി​ൽ പോ​യി തി​രി​കെ​യു​ള്ള യാ​ത്ര​യി​ൽ തെ​ങ്കാ​ശി​ക്കു സ​മീ​പം വ​ച്ചാ​ണ് കു​ഴ​ഞ്ഞുവീ​ണ​ത്. ഉ​ട​ൻ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ( 72)

പീ​രു​മേ​ട് എം​എ​ൽ​എ ആ​യി​രു​ന്ന വാ​ഴൂ​ർ സോ​മ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വേ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഡോ. ​ഗാ​ഡ് ലി​ൻ റോ​യ് (39)

ചെ​ന്നൈ​യി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​ഡോ​ക്ട​ർ ഗാ​ഡ് ലി​ൻ റോ​യ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. ചെ​ന്നൈ സ​വി​ത മോ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നാ​യി​രു​ന്നു ഡോ. ​ഗാ​ഡ് ലി​ൻ റോ​യ്.

ഫി​റ്റ്നെ​സ് സെ​ന്‍റ​റി​ലും ര​ക്ഷ​യി​ല്ല

ആ​രോ​ഗ്യ​പാ​ല​ന​ത്തി​നാ​യി ജി​മ്മി​ൽ​പോ​യി വ​ർ​ക്ക്ഔ​ട്ട് ചെ​യ്യു​ന്ന​ത് ഇ​ന്ന് സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു. പ​ക്ഷേ, അ​വി​ടെ​യും പെ​ട്ടെ​ന്നു​ള്ള മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​വെ​ന്ന​ത് യു​വ​ത​ല​മു​റ​യെ ഞെ​ട്ടി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്താ​ക​മാ​നം ഒ​ന്നി​നു​പി​റ​കേ ഒ​ന്നാ​യി ഇ​ത്ത​രം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന ഫി​റ്റ് ശ​രീ​ര​മു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള പൊ​തു​ധാ​ര​ണ മാ​റു​ക​യാ​ണ്. ഇ​വി​ടെ​യും പ്രാ​യ​വ്യ​ത്യാ​സ​മി​ല്ല. ചെ​റു​പ്പ​ക്കാ​രും മ​ധ്യ​വ​യ​സ്ക​രു​മെ​ല്ലാം ജി​മ്മി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ന്നു.

എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി​യി​ൽ രാ​ജ് (42) പ​തി​വാ​യി ജി​മ്മി​ൽ വ​ർ​ക്ക്ഔ​ട്ട് ന​ട​ത്തു​ന്ന​യാ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, വ്യാ​യാ​മം തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ദ്ദ​ഹം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കെ.​പി.​എ​ച്ച്. സു​ൽ​ഫി​ക്ക​ർ മ​രി​ച്ച​തും ജി​മ്മി​ലെ വ​ർ​ക്ക്ഔ​ട്ടി​നി​ടെ​യാ​ണ്.

എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര​യി​ൽ ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​ള​മ​ക്ക​ര ആ​ർ​എം​വി റോ​ഡ് ചി​റ​ക്ക​പ​റ​മ്പി​ൽ ശാ​ര​ദാ​നി​വാ​സി​ൽ അ​രു​ന്ധ​തി​യാ​ണ് (24) മ​രി​ച്ച​ത്. പ​തി​വാ​യി ജി​മ്മി​ൽ പോ​യി വ്യാ​യാ​മം ചെ​യ്യാ​റു​ള്ള ആ​ളാ​യി​രു​ന്നു അ​രു​ന്ധ​തി. വ്യാ​യാ​മം ചെ​യ്തു തു​ട​ങ്ങി​യ​തി​നു ശേ​ഷം കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്നുത​ന്നെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​വി​ടെ സൂ​ചി​പ്പി​ച്ച മ​ര​ണ​ങ്ങ​ൾ ചി​ല ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്. 2020നും 2025​നു​മി​ട​യ്ക്ക് ഇ​ത്ത​രം മ​ര​ണ​ങ്ങ​ളു​ടെ നി​ര​ക്ക് രാ​ജ്യ​ത്താ​ക​മാ​നം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ സ്ഥി​തി​യും ഒ​ട്ടും വ്യ​ത്യ​സ്ത​മ​ല്ല. ഓ​രോ ദി​വ​സ​വും ഇ​ത്ത​രം വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് ന​മ്മ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. കോ​വി​ഡി​നു ശേ​ഷ​മു​ള്ള ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​ല പ​ഠ​ന​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. കോ​വി​ഡി​നു​ശേ​ഷം യു​വാ​ക്ക​ളി​ലെ കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​നി​ര​ക്ക് കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ത​ന്നെ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്തു​കൊ​ണ്ട് കു​ഴ​ഞ്ഞു​വീ​ണു​ മ​ര​ണം?

കു​ഴ​ഞ്ഞു​വീ​ണു മ​ര​ണ​ത്തി​നു കാ​ര​ണ​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്. പ്ര​ത്യ​ക്ഷ​ത്തി​ൽ ആ​രോ​ഗ്യ​വാ​ന്മാ​രാ​യി തോ​ന്നു​ന്ന​വ​ർ​ക്ക് ഇ​ത് എ​ന്തു​കൊ​ണ്ട് ഉ​ണ്ടാ​കു​ന്നു​വെ​ന്ന സം​ശ​യ​വും ന്യാ​യ​മാ​ണ്. പ​ക്ഷേ, എ​ല്ലാം ചെ​ന്നെ​ത്തു​ന്ന​ത് ഹൃ​ദ​യ​താ​ള​ത്തി​ൽ ത​ന്നെ. കു​ഴ​ഞ്ഞു​മ​ര​ണ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മാ​ണ്. കൊ​ള​സ്ട്രോ​ളോ പ്ര​മേ​ഹ​മോ പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്കും ഈ ​അ​വ​സ്ഥ​യു​ണ്ടാ​കാം.

ന​മ്മു​ടെ ഹൃ​ദ​യ​താ​ള​മാ​ണ് എ​ല്ലാ​റ്റി​ലും പ്ര​ധാ​നം. ഇ​തു തെ​റ്റു​ന്ന​തി​നെ കാ​ർ​ഡി​യാ​ക് അറിതിമിയ (Cardiac Arrhythmia) എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കും. പെ​ട്ടെ​ന്നു​ള്ള ഹൃ​ദ​യാ​ഘാ​ത​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​ന് ഇ​തു പ്ര​ധാ​ന​കാ​ര​ണ​മാ​ണ്. ഹൃ​ദ​യ​ത്തി​ന്‍റെ ഇ​ട​തു വെ​ന്‍​ട്രി​ക്കി​ള്‍ മി​ടി​ക്കു​മ്പോ​ഴാ​ണ് ര​ക്തം ഹൃ​ദ​യ​ത്തി​ലേ​ക്കു പ​മ്പു ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെ താ​ളം തെ​റ്റു​മ്പോ​ള്‍ ഹൃ​ദ​യ​താ​ള​വും തെ​റ്റു​ന്നു. ഹൃ​ദ​യ​ത്തി​ന്‍റെ മ​സി​ലു​ക​ള്‍​ക്ക് വ​ലി​പ്പ​മേ​റു​ക​യും മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്യും.

ശ​രീ​ര​ത്തി​ലെ ഇ​ല​ക്‌​ട്രോ​ളൈ​റ്റി​ക് പ്ര​വ​ര്‍​ത്ത​ന​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന കാ​ര്യം. ഇ​ല​ക്‌​ട്രോ​ളൈ​റ്റു​ക​ളു​ടെ ധ​ര്‍​മം നി​ര്‍​വ​ഹി​ക്കു​ന്ന​ത് സോ​ഡി​യം, പൊ​ട്ടാ​സ്യം എ​ന്നി​വ​യാ​ണ്. ഇ​തി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ത്താ​ലും കു​ഴ​ഞ്ഞു​വീ​ഴാം. ശ​രീ​ര​ത്തി​ലെ ജ​ലാം​ശം കു​റ​യു​ന്നത് സോ​ഡി​യം, പൊ​ട്ടാ​സ്യം കു​റ​വി​ലേ​ക്കു ന​യി​ക്കാം.

പൊ​ട്ടാ​സ്യം കൂ​ടി​യാ​ലും ഹൃ​ദ​യം പെ​ട്ടെ​ന്നുത​ന്നെ നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും.​അ​രോ​ട്ടി​ക് സ്റ്റെ​നോ​സി​സ് എ​ന്ന അ​വ​സ്ഥ​യും ഇ​ത്ത​രം മ​ര​ണ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കാം. അ​രോ​ട്ടി​ക് വാ​ല്‍​വ് ചു​രു​ങ്ങി ര​ക്തം ഹൃ​ദ​യ​ത്തി​ന് ആ​വ​ശ്യ​ത്തി​നു ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണി​ത്. പ​ക്ഷേ, ഇ​വ എ​ന്തു​കൊ​ണ്ട് ഇ​പ്പോ​ൾ സാ​ധാ​ര​ണ​മാ​യി എ​ന്ന ചോ​ദ്യ​ത്തി​ന് കോ​വി​ഡ് അ​ന​ന്ത​ര പ്ര​തി​ഭാ​സം എ​ന്ന​തി​ലേ​ക്കാ​ണ് ഗ​വേ​ഷ​ക​ർ എ​ത്തു​ന്ന​ത്.

 

യൂ​റോ​പ്യ​ൻ സൊ​സൈ​റ്റി ഓ​ഫ് കാ​ർ​ഡി​യാ​ള​ജി ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഫ​ലം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്. കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് ഹൃ​ദ്‌​രോ​ഗ സാ​ധ്യ​ത മ​റ്റു​ള്ള​വ​രേ​ക്കാ​ൾ വ​ള​രെ​ക്കൂ​ടു​ത​ലാ​ണെ​ന്ന് വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ അ​വ​ർ തെ​ളി​യി​ച്ചുക​ഴി​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് പ്ര​ശ​സ്ത ഹൃ​ദ്‌​രോ​ഗ വി​ദ​ഗ്ധ​നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​ടി.​കെ. ജ​യ​കു​മാ​റി​ന്‍റെ വീ​ക്ഷ​ണ​ങ്ങ​ൾ നാ​ളെ.

Latest News

Corehub Up