x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​​ച​​നം ഹൃ​​ദ​​യ​​ത്തി​​ൽ ഉ​​ണ്ടാ​​ക​​ണം: മാർ കല്ലറങ്ങാട്ട്


Published: May 28, 2026 02:50 AM IST | Updated: May 28, 2026 02:50 AM IST

പാ​​​​ലാ: പാ​​​​ലാ രൂ​​​​പ​​​​ത കു​​​​ടും​​​​ബ കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ രൂ​​​​പ​​​​ത പ്ലാ​​​​റ്റി​​​​നം ജൂ​​​​ബി​​​​ലി മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ബൈ​​​​ബി​​​​ൾ വ​​​​ച​​​​ന പ​​​​ഠ​​​​ന പ​​​​ര​​​​മ്പ​​​​ര ‘ജീ​​​​വ​​​​മ​​​​ന്ന’ സീ​​​​സ​​​​ൺ ഒ​​ന്ന് സ​​​​മാ​​​​പി​​​​ച്ചു.

സീ​​​​സ​​​​ൺ ഒ​​ന്നി​​ന്‍റെ ​​ഇ​​​​ട​​​​വ​​​​ക, ഫൊ​​​​റോ​​​​ന, രൂ​​​​പ​​​​താത​​​​ല മ​​​​ത്സ​​​​ര വി​​​​ജ​​​​യി​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ സം​​​​ഗ​​​​മ​​​​ത്തി​​​​ൽ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

ച​​​​ട​​​​ങ്ങി​​​​ൽ ‘ജീ​​​​വ​​​​മ​​​​ന്ന’ സീ​​​​സ​​​​ൺ ര​​​​ണ്ടി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ന​​​​ട​​​​ത്തി. സ​​​​ങ്കീ​​​​ർ​​​​ത്ത​​​​നം 119 മു​​​​ഴു​​​​വ​​​​നും കാ​​​​ണാ​​​​തെ പ​​​​ഠി​​​​ച്ചെ​​​​ഴു​​​​തി​​​​യ 65 കു​​​​ട്ടി​​​​ക​​​​ളെ​​​​യും കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ച്ചു.​​ അ​​​​നേ​​​​കം ആ​​​​ളു​​​​ക​​​​ൾ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടി. 1500ഓ​​ളം സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.​​ പാ​​​​ലാ, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലും വ​​​​ച​​​​ന പ​​​​ഠ​​​​ന പ​​​​ര​​​​മ്പ​​​​ര ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

സം​​​​ഗ​​​​മം പാ​​​​ലാ ബി​​ഷ​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ദൈ​​​​വവ​​​​ച​​​​നം വി​​​​ശാ​​​​ല​​​​മാ​​​​യ ക​​​​ട​​​​ലാ​​​​ണെ​​ന്നും വ​​​​ച​​​​നം ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​ക​​​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഹൃ​​​​ദ​​​​യ​​​​പൂ​​​​ർ​​​​വം പ​​​​ഠി​​​​ക്ക​​​​ണം.

കാ​​​​ണാ​​​​തെ പ​​​​ഠി​​​​ക്കു​​​​ന്ന തി​​​​രു​​​​വ​​​​ച​​​​ന​​​​ങ്ങ​​​​ൾ പാ​​​​റ​​​​യി​​​​ൽ കൊ​​​​ത്തി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തു​​പോ​​​​ലെ​​​​യാ​​​​ണ്. അ​​​​ത് മാ​​​​ഞ്ഞുപോ​​​​കി​​​​ല്ല. വ​​​​ച​​​​ന പ​​​​ഠ​​​​നം നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ മ​​​​ത​​​​ബോ​​​​ധ​​​​ന​​​​മാ​​​​ണ്. ഒ​​​​രു ജ​​​​ന​​​​ത​​​​യു​​​​ടെ നി​​​​ല​​​​വി​​​​ളി​​​​ക്ക് ദൈ​​​​വം കൊ​​​​ടു​​​​ത്ത ഉ​​​​ത്ത​​​​ര​​​​മാ​​​​ണ് ‘മ​​​​ന്ന’ എ​​​​ന്നും മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് പ​​​​റ​​​​ഞ്ഞു.

കു​​​​ടും​​​​ബ കൂ​​​​ട്ടാ​​​​യ്മ രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പ​​​​യ്യാ​​​​നി​​​​മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ​​​​ഫ് അ​​​​രി​​​​മ​​​​റ്റ​​​​ത്ത്, അ​​​​സി. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​പോ​​​​ൾ കു​​​​ന്നം​​​​പു​​​​റ​​​​ത്ത്, ജീ​​​​വ​​​​മ​​​​ന്ന പ്രോ​​​​ഗ്രാം ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ​​​​ണ്ണി തോ​​​​മ​​​​സ് ഇ​​​​ടി​​​​മ​​​​ണ്ണി​​​​ക്ക​​​​ൽ, ഡോ. ​​​​റൂ​​​​ബി​​​​ൾ രാ​​​​ജ്, സി​​​​നി​​​​മ ന​​​​ട​​​​ൻ സി​​​​ജോ​​​​യ് വ​​​​ർ​​​​ഗീ​​​​സ്, ബാ​​​​ബു ഇ​​​​ട​​​​മ​​​​ണ്ണി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​സം​​ഗി​​ച്ചു.

ഗ്രാ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ലെ വി​​​​ജ​​​​യി​​​​ക​​​​ൾ

 പാ​​​​ലാ: രൂ​​​​പ​​​​ത കു​​​​ടും​​​​ബ കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ രൂ​​​​പ​​​​ത പ്ലാ​​​​റ്റി​​​​നം ജൂ​​​​ബി​​​​ലി മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ബൈ​​​​ബി​​​​ൾ വ​​​​ച​​​​ന പ​​​​ഠ​​​​ന പ​​​​ര​​​​മ്പ​​​​ര ജീ​​​​വ​​​​മ​​​​ന്ന സീ​​​​സ​​​​ൺ ഒ​​​​ന്ന് രൂ​​​​പ​​​​താ ത​​​​ല മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ ആ​​​​ദ്യ അ​​​​ഞ്ച് സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ ടീ​​​​മു​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ ഗ്രാ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ലെ​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം ദീ​​​​പ റോ​​​​ജ​​​​ൻ-​​അ​​​​നി​​​​യ റോ​​​​ജ​​​​ൻ കാ​​​​ട്ടാ​​​​റ​​​​ത്ത് (പൂ​​​​ഞ്ഞാ​​​​ർ ടീം), ​​ര​​​​ണ്ടാം സ്ഥാ​​​​നം അ​​​​ന്ന സ​​​​ജി-​​മ​​​​നു സ​​​​ജി പാ​​​​റ​​​​മ്പു​​​​ഴ (ചേ​​​​ർ​​​​പ്പു​​​​ങ്ക​​​​ൽ ടീം), ​​മൂ​​​​ന്നാം സ്ഥാ​​​​നം എ​​​​ൽ​​​​സി തോ​​​​മ​​​​സ്-​​ഗ്രീ​​​​ഷ്മ മെ​​​​റി​​​​ൻ തോ​​​​മ​​​​സ് ക​​​​ണ്ണ​​​​ന്താ​​​​നം (കാ​​​​ക്കൂ​​​​ർ ടീം) ​​ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 25000, 15000, 10000 രൂ​​​​പ വീ​​​​തം കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡും മെ​​​​മ​​ന്‍റോ​​​​യും സ​​​​മ്മാ​​​​നി​​​​ച്ചു.​​ നാ​​​​ലാം സ​​​​മ്മാ​​​​നം കാ​​​​ർ​​​​ലോ സ​​​​ന്തോ​​​​ഷ്‌, മീ​​​​വ​​​​ൽ സ​​​​ന്തോ​​​​ഷ്‌ കോ​​​​ട​​​​മു​​​​ള്ളി​​​​ൽ സി​​​​ബി​​​​ഗി​​​​രി (മു​​​​ട്ടം), അ​​​​ഞ്ചാം സ​​​​മ്മാ​​​​നം ഷൈ​​​​ൻ നോ​​​​ബി, മ​​​​രി​​​​യ ഇ​​​​മ്മാ​​​​നു​​​​വേ​​​​ൽ കാ​​​​രി​​​​യാ​​​​പു​​​​ര​​​​യി​​​​ടം (പൂ​​​​ഞ്ഞാ​​​​ർ) എ​​​​ന്നി​​​​വ​​​​ർ നേ​​​​ടി.

Tags : Words heart Bishop Kallarangatt Mar Kallarangatt

Recent News

Corehub Up