Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Higher Education

ഐ​ഐ​ടി​ക​ളി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 53 വി​ദ്യാ​ർ​ഥി മ​ര​ണ​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​മു​ഖ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യ ഐ​ഐ​ടി​ക​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 53 വി​ദ്യാ​ർ​ഥി​ക​ൾ മ​ര​ണ​പ്പെ​ട്ട​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. ഇ​തി​ൽ പ​കു​തി​യി​ല​ധി​ക​വും (54.7%) പ​ട്ടി​ക​ജാ​തി , പ​ട്ടി​ക​വ​ർ​ഗം, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മ​രി​ച്ച​വ​രി​ൽ 45 പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 

കേ​ന്ദ്ര ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഐ​ഐ​ടി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളി​ലാ​ണ് ഈ ​ഞെ​ട്ടി​ക്കു​ന്ന ക​ണ​ക്കു​ക​ളു​ള്ള​ത്. കോ​ൺ​ഗ്ര​സ് എം​പി കെ.​സി. വേ​ണു​ഗോ​പാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ത​യ്യാ​റാ​ക്കി​യ​താ​യി​രു​ന്നു ഈ ​വി​വ​ര​ങ്ങ​ളെ​ങ്കി​ലും ഇ​തു​വ​രെ പാ​ർ​ല​മെ​ന്‍റ് രേ​ഖ​ക​ളി​ൽ വ​ന്നി​രു​ന്നി​ല്ല. 

2020-21-ൽ ​അ​ഞ്ച് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥാ​ന​ത്ത് 2023-24-ൽ ​അ​ത് 17 ആ​യും, 2024-25-ൽ 19 ​ആ​യും വ​ർ​ധി​ച്ചു.  ജ​ന​റ​ൽ വി​ഭാ​ഗം: 23 മ​ര​ണ​ങ്ങ​ൾ (43.4%), ഒ​ബി​സി : 12 മ​ര​ണ​ങ്ങ​ൾ (22.6%), എ​സ്‌​സി: 10 മ​ര​ണ​ങ്ങ​ൾ (18.9%), എ​സ്ടി : ഏ​ഴ് മ​ര​ണ​ങ്ങ​ൾ (13.2%),  സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ: 1 മ​ര​ണം (1.9%) എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. 

എ​സ്‌​സി, എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​കെ 29 പേ​രാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട‌െ മ​രി​ച്ച​ത്. ഐ​ഐ​ടി ഖൊ​ര​ഗ്പൂ​ർ, ഐ​ഐ​ടി ഡ​ൽ​ഹി, ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ ന​ട​ന്ന​ത് (7 വീ​തം). ഐ​ഐ​ടി കാ​ൺ​പൂ​ർ, ഐ​ഐ​ടി ബി​എ​ച്ച്‌​യു വാ​ര​ണാ​സി എ​ന്നി​വ​ട​ങ്ങ​ളി​ൽ ആ​റ് വീ​തം മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ത്മ​ഹ​ത്യ​ക​ളി​ൽ ഐ​ഐ​ടി ഹൈ​ദ​രാ​ബാ​ദാ​ണ് ഏ​റ്റ​വും മു​ന്നി​ൽ (7 പേ​ർ).




National

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം വർധിക്കുന്നു

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ജാ​​​തിവി​​​വേ​​​ച​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ. യു​​​ജി​​​സി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക്കും സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കും ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​ൽ​​​കി​​​യ ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​​വി​​​വ​​​രം. 2019-20 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 173 പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ച​​​പ്പോ​​​ൾ 2023-24 ൽ 378 ​​​ആ​​​യി ഉ​​​യ​​​ർ​​​ന്നു. 118.4 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാണു​​​ണ്ടാ​​​യ​​​ത്.

2019-20 മു​​​ത​​​ൽ 2023-24 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ രാ​​​ജ്യ​​​ത്തെ 704 സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നും 1,553 കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നു​​​മാ​​​യി യു​​​ജി​​​സി​​​ക്ക് 1160 പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചു. ഇ​​​തി​​​ൽ 1052 പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, തീ​​​ർ​​​പ്പാ​​​ക്കാ​​​ത്ത പ​​​രാ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം 2019-20ലെ 18​​​ൽ​​​നി​​​ന്ന് 2023-24 ആ​​​യ​​​പ്പോ​​​ൾ 108 ആ​​​യി വ​​​ർ​​​ധി​​​ച്ചു​​​വെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും ജാ​​​തി​​​വി​​​വേ​​​ച​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന് സ്ഥാ​​​പി​​​ച്ച വി​​​വി​​​ധ സെ​​​ല്ലു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​വ​​​ബോ​​​ധ​​​മു​​​ണ്ടാ​​​യ​​​ത് പ​​​രാ​​​തി​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി ക​​​രു​​​തു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, പ​​​രാ​​​തി​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന ത​​​ര​​​ത്തി​​​ൽ പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​കു​​​ന്നു​​​വെ​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന വാ​​​ദ​​​വു​​​മു​​​ണ്ട്. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മി​​​ക്ക പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ സെ​​​ല്ലു​​​ക​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യോ കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യോ കീ​​​ഴി​​​ലാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് സെ​​​ല്ലു​​​ക​​​ളു​​​ടെ അം​​​ഗ​​​ങ്ങ​​​ളെ​​​ന്നും ഇ​​​തു പ്ര​​​ത്യേ​​​കി​​​ച്ച് ഗു​​​രു​​​ത​​​ര​​​മാ​​​യ കേ​​​സു​​​ക​​​ളി​​​ലെ നി​​​ഷ്പ​​​ക്ഷ​​​ത പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും ചി​​​ല​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.

2016ൽ ​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പി​​​എ​​​ച്ച്ഡി വി​​​ദ്യാ​​​ർ​​​ഥി രോ​​​ഹി​​​ത് വെ​​​മു​​​ല​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് കാ​​​ന്പ​​​സു​​​ക​​​ളി​​​ലെ ജാ​​​തി​​​വി​​​വേ​​​ച​​​നം രാ​​​ജ്യ​​​വ്യാ​​​പ​​​ക ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്. പി​​​ന്നീ​​​ട് വി​​​ഷ​​​യം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ​​​ത്തി. തു​​​ട​​​ർ​​​ന്ന് 2012ലെ ​​​ച​​​ട്ട​​​ങ്ങ​​​ൾ​​​ക്കു കീ​​​ഴി​​​ലു​​​ള്ള ജാ​​​തി​​​വി​​​വേ​​​ച​​​ന പ​​​രാ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ യു​​​ജി​​​സി​​​ക്കു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​തോ​​​ടെ​​​യാ​​​ണു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ​​​യും കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും ജാ​​​തി​​​വി​​​വേ​​​ച​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര​​​മാ​​​യ ക​​​ണ​​​ക്ക് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.

Education

യു.എസ്. വിദ്യാർത്ഥി വിസ നിയമങ്ങളിൽ മാറ്റങ്ങൾ

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നടപടികൾ യു.എസ്. പുനരാരംഭിച്ചു, എന്നാൽ പുതിയ നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കും. വിദ്യാർത്ഥികളും എക്സ്ചേഞ്ച് സന്ദർശകരും അവരുടെ സ്വകാര്യ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ "പൊതു" (public) ആക്കണം എന്നാണ് പുതിയ നിർദ്ദേശം. യു.എസ്. സർക്കാരിനോടും സംസ്കാരത്തോടും ശത്രുതാപരമായ സമീപനം കാണിക്കുന്ന പോസ്റ്റുകൾ ഉണ്ടോയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും

സ്വകാര്യ അക്കൗണ്ടുകൾ വിവരങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമായി കണക്കാക്കുകയും അധിക പരിശോധനകൾക്കോ വിസ അപേക്ഷ നിരസിക്കുന്നതിനോ കാരണമാകുകയും ചെയ്യാം. നിലവിൽ, ഈ നിയമം അമേരിക്കയിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിസ നടപടികൾ വേഗത്തിലാക്കുമ്പോഴും, ഈ പുതിയ നിബന്ധന വിദ്യാർത്ഥികളുടെ സ്വകാര്യതയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

പുതിയ നടപടികൾ ട്രംപ് ഭരണകൂടം കുടിയേറ്റ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ്. എന്നിരുന്നാലും, ഈ നീക്കം ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നുള്ള ചർച്ചകളും സജീവമാണ്. ജെ-1 വിസക്കാർക്കും വിദേശ വിദ്യാർത്ഥികളുടെ എണ്ണം 15% ൽ താഴെയുള്ള കോളേജുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മുൻഗണന ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Latest News

Corehub Up