District News
എടക്കര: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ മൂത്തേടം സ്വദേശിനിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന വിദ്യാർഥിനി പരിക്കുകളോടെ രക്ഷപ്പെട്ടു.
മൂത്തേടം ചെമ്മംതിട്ടയിലെ കറുത്തേടത്ത് ഹുസൈന്റെ മകളും കോഴിക്കോട് ദേവഗിരി കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിനിയുമായ ഫാത്തിമ റിഫയാണ് (20) മരിച്ചത്.
ദേശീയപാത 66 ലെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. പെണ്കുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ കർണാടകയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ഇടിച്ചു. ഇതോടെ സ്കൂട്ടർ മറിയുകയും ഫാത്തിമ റിഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
ഇരിന്പിളിയം വെണ്ടല്ലൂർ സ്വദേശിനിയായ വിദ്യാർഥിനിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം നാലോടെ മൂത്തേടത്തെ വീട്ടിലെത്തിച്ച ഫാത്തിമ റിഫയുടെ മൃതദേഹം അഞ്ചോടെ ചെമ്മംതിട്ട ജുമാമസ്ജിദിൽ കബറടക്കി. ജസ്മനയാണ് മാതാവ്. സഹോദരങ്ങൾ: മുഫാസ, ഫറ ഹുസൈൻ.
District News
തൃപ്പൂണിത്തുറ: ബൈക്കിൽ ബസിടിച്ച് യുവാവ് മരിച്ചു. ചെങ്ങന്നൂർ എടനാട് കിഴവര വീട്ടിൽ കെ.ബി.രാജഗോപാലൻ നായരുടെ മകൻ അനന്തു രാജ് (30) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആറോടെ പേട്ട-വടക്കേക്കോട്ട റോഡിൽ പേട്ട പാലത്തിന്റെ ഇറക്കത്തിലായിരുന്നു അപകടം. യുടേണിനായി തിരിഞ്ഞ ബൈക്കിൽ അതേ ദിശയിൽ വന്ന ലിമിറ്റഡ് സ്റ്റോപ് ബസ് ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റഅനന്തു രാജിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം വൈറ്റിലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
District News
ചാലക്കുടി: കോട്ടാറ്റിൽ സ്വകാര്യബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അണ്ണല്ലൂർ തോട്ടത്തിൽ ജോൺസൻ(70) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30നായിരുന്നു അപകടം.
ചാലക്കടിയിൽ സെന്റ് പോൾസ് കോളജ് ഉടമയായ ജോൺസൺ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം ഇന്ന് 3.30ന് പഴൂക്കര സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ഷാലി. മക്കൾ: ദിവു, ലിറ്റി.
District News
തൃപ്പൂണിത്തുറ: വടക്കേക്കോട്ട-പേട്ട റോഡിൽ സ്വകാര്യ ബസ് തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ അതേ ബസിനടിയിൽപ്പെട്ട് മരിച്ചു. വെള്ളൂർ ഇറുമ്പയം പേങ്ങാട്ടിൽ വീട് പരേതനായ പി.എം. മാണിയുടെ (പുന്നോൻ മണി) മകൻ പി.എം. മനോജ് (37) ആണ് മരിച്ചത്.
പേട്ട പാലത്തിൽ ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു അപകടം. തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ഗുരുദേവ് എന്ന ബസ് ആണ് ബൈക്കിൽ തട്ടിയത്. പാലത്തിന്റെ മധ്യഭാഗത്ത് വച്ച് ഒരു കാറിനെ മറികടക്കുന്നതിനിടെ ബസിന്റെ ടയർ, കാറിന് പിന്നിലൂടെ വരികയായിരുന്ന മനോജിന്റെ ബൈക്കിൽ തട്ടുകയായിരുന്നു. തുടർന്ന് ബസിനടയിലേക്ക് വീണ മനോജിന് ഗുരുതര പരിക്കേറ്റു.
ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് അതേ ബസിൽ തന്നെ മനോജിനെ വടക്കേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ഏലിക്കുട്ടി. ഭാര്യ: ശാലിനി. മക്കൾ: അളകനന്ദ, ആയിത്.