പയ്യോളി: നിര്‍ദ്ദിഷ്ട ദേശീയപാതയില്‍ തീര്‍ഥ ഇന്റര്‍നാഷണല്‍ ഹോട്ടലിനു സമീപം ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും ഒന്നര വയസുള്ള കുഞ്ഞിനും പരിക്ക്. കുറ്റ്യാടി തീക്കുനിയില്‍ നടുവിലക്കണ്ടി ജസ്ന (24)യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6.15 ഓടെയാണ് സംഭവം. പരിക്കേറ്റ ഭര്‍ത്താവ് ചേരാപുരം കുളങ്ങരതാഴ ഇല്ലത്ത്ഷംസീറിനെയും കുഞ്ഞിനേയും നന്തിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറില്‍ അതേ ദിശയില്‍നിന്നും വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവതി ബസിനടിയില്‍ പെട്ടു. തത്ക്ഷണം മരണം സംഭവിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Tags : passenger dies hit by bus