നെയ്യാറ്റിന്കര : കരമന- കളിയിക്കാവിള പാതയില് ഗ്രാമം ജംഗ്ഷനു സമീപം കെഎസ്ആര്ടിസി ബസും കാറും കൂട്ടിയിടിച്ച് യുവാവ് മഅഞ്ചു പേർക്ക് പരിക്കൽക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ അമരവിള ചായ്ക്കോട്ടുകോണം ഓണംകോടി ആർഎസ് ഭവനിൽ അരുണ്കൃഷ്ണ(26) ആണ് മരിച്ചത്. അജു-ശ്രീദേവി ദന്പതികളുടെ മകനാണ്.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും നാഗര്കോവിലിലേയ്ക്ക് പോയ ബസും അമരവിളയില് നിന്നും നെയ്യാറ്റിന്കര ഭാഗത്തേയ്ക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. നെയ്യാറ്റിന്കര ഫയര് ആന്ഡ് റസ്ക്യൂ യൂണിറ്റില് നിന്നെത്തിയ സംഘവും പോലീസും ചേര്ന്ന് കാര് വെട്ടിപ്പൊളിച്ചാണ് അരുണ്കൃഷ്ണയെ പുറത്തെടുത്തത്.
പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്ടിസി ഡ്രൈവര് മൈലച്ചല് സ്വദേശി ഷിബു (48) ഗുരുതര പരിക്കുകളോടെ നെയ്യാറ്റിന്കര ജനറല് ആശുപത്രിയില് ചികിത്സയിലാണ് . മറ്റു പരിക്കേറ്റ വെഞ്ഞാറമൂട് സ്വദേശി ആഷിക് , മഞ്ചവിളാകം സ്വദേശി അനുഷ , ലിജോ മിനി എന്നിവരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആശുപത്രിയില് നിന്നും വിട്ടയച്ചു.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പറയപ്പെടുന്നു. ബസ് വലതുവശത്തേയ്ക്ക് കയറിയാണ് കാറിലും കാത്തിരിപ്പു കേന്ദ്രത്തിലുമായി ഇടിച്ചത്. നെയ്യാറ്റിന്കര പോലീസ് കേസെടുത്തു.
Tags : Car driver die hit by bus Arun Krishna death