District News
തലശേരി: വ്യാജരേഖ ചമച്ച് തന്റെ വകുപ്പിന് കീഴിലുള്ള തസ്തികയിലേക്ക് ഒരാളെ നിയമിച്ചതായി കാണിച്ച് സാന്പത്തിക ക്രമക്കേട് നടത്തിയെന്ന വിജിലൻസ് കേസിൽ കോളജ് അധ്യാപകന് ആറു വർഷം കഠിന തടവും 80,000 രൂപ പിഴയും.
കണ്ണൂർ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ചിറക്കൽ സ്വദേശിയും കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാന്പസിലെ ഫിസിസിക്സ് വിഭാഗം മേധാവിയും സിൻഡിക്കേറ്റ് മെംബറുമായ ഡോ.എൻ.കെ. ദീപക്കിനെയാണ് തലശേരി വിജിലൻസ് കോടതി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്.
2008ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വാമി ആനന്ദതീർഥ കാന്പസിൽ ജോലി ചെയ്തു വരവേ ഫിസിക്സ് വിഭാഗത്തിൽ പ്രഫഷണൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ദിവസവേതന ഒഴിവിലേക്കുള്ള നിയമനത്തിൽ ക്രമക്കേട് നടത്തുകയായിരുന്നു. ഒഴിവിലേക്കായി കെമിസ്ട്രി വിഭാഗത്തിൽ സമാന തസ്തികയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ പേരിൽ തസ്തികയ്ക്കാവശ്യമായ യോഗ്യത തെളിയിക്കുന്ന വ്യാജരേഖ ചമച്ച് നിയമനം നടത്തിയതായി സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ച് ശന്പളം അനധികൃതമായി കൈപ്പറ്റിയെന്നായിരുന്നു കേസ്.
വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പിയായിരുന്ന വി. മധുസൂദനൻ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പി ബാബു പെരിങ്ങേത്തായിരുന്നു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.അനൂബ് ഹാജരായി.
District News
കൊടുമൺ: പോക്സോ കേസ് പ്രതിക്ക് 6.5 വർഷം കഠിന തടവും പിഴയും. പന്തളം തെക്കേക്കര വളത്തുകാട് വടക്കേക്കര രവീന്ദ്രൻ ( 67) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി കഠിന തടവും പിഴയും വിധിച്ചത്.
2025 ജൂലൈ 10ന് വൈകുന്നേരം അഞ്ചിനായിരുന്നു ഇയാൾ പതിമൂന്നുകാരിയായ പെൺകുട്ടിയെ ആക്രമിച്ചത്. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഇയാൾ അടുക്കള വാതിലൂടെ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
അന്നത്തെ കൊടുമൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന പി. വിനോദ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരേ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും തെളിവിനായി 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സ്മിത ജോൺ ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻസ് ഓഫീസർ എഎസ്ഐ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
Kerala
തളിപ്പറമ്പ്: പോക്സോ കേസിൽ യുവാവിന് 26 വർഷം കഠിനതടവും 60, 000 രൂപ പിഴയും ശിക്ഷ. കൂവേരി തീരുംകുളം സ്വദേശി അനുരാജിനെ (23)യാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജ് എം.ടി. ജലജറാണി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ.
2024 സെപ്റ്റംബറിലാണു കേസിനാസ്പദമായ സംഭവം. ചപ്പാരപ്പടവ് പഞ്ചായത്തിൽ താമസിക്കുന്ന പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചതിനു തളിപ്പറമ്പ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പരാതിക്കാരിക്കു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ പി. ജോസ് ഹാജരായി.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു തിരുവനന്തപുരം പോത്തൻകോട് പൊലിസ് കഴിഞ്ഞ് ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ സബ് ജയിൽ റിമാൻഡിലാണ് ഇപ്പോൾ അനുരാജ്.
2022ൽ ചപ്പാരപ്പടവ് സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിൽ മറ്റൊരു കേസും പ്രതിക്കെതിരെയുണ്ട്.
District News
പത്തനംതിട്ട: പന്ത്രണ്ടുവയസുകാരിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയ യുവാവിന് 31.5 വർഷം കഠിനതടവും 1,43,000 രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. കവിയൂർ പുന്നിലം വലിയപറമ്പിൽ രഞ്ജിത്ത് വി. രാജനെ(38)യാണ് കോടതി ശിക്ഷിച്ചത്.
2024 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛനുമായി രഞ്ജിതിനുള്ള പരിചയം മൂലം ഇയാളുടെ വീട്ടിലെത്തിയ കുട്ടിയെ നിർബന്ധിച്ചു വീട്ടിൽ വിളിച്ചു കയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് പല ദിവസങ്ങളിലും ഇയാളുടെ വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും ലൈംഗിക അതിക്രമത്തിന് ഇരയാക്കി.
കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷനു വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു. പത്തനംതിട്ട വനിതാ പൊലിസ് സ്റ്റേഷൻ എസ്ഐ കെ.ആർ. ഷെമിമോൾ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ തിരുവല്ല പൊലിസ് അന്വേഷണം നടത്തി, തിരുവല്ല ഇൻസ്പെക്ടറായിരുന്ന ബി.കെ. സുനിൽ കൃഷ്ണൻ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത്ത് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എഎസ്ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.
District News
ഹരിപ്പാട്: കളരി അഭ്യസിക്കാനെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ആശാന് 17 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും. കരുവാറ്റ വടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ പ്രദീപിനെയാണ് (47) ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 14 മാസം അധിക തടവ് അനുഭവിക്കണം.
2025 ഫെബ്രുവരിയിൽ അന്നത്തെ അമ്പലപ്പുഴ ഇൻസ്പെക്ടർ പ്രതീഷ് കുമാറാണ് കേസെടുത്തത്. തുടർന്ന് എസ്ഐ കെ.എച്ച്. ഹാഷിം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. എസ്ഐ അനീഷ് കെ. ദാസ്, സീനിയർ സിപിഒ മുഹമ്മദ് ഷഫീഖ്, സിപിഒമാരായ ജയിംസ്, അനു ആന്റപ്പൻ, അഞ്ജു രാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു ഹാജരായി. എഎസ്ഐമാരായ വാണി പീതാംബരൻ, കെ.സി. സതീഷ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
District News
തിരുവനന്തപുരം: കഴക്കൂട്ടം ജംഗ്ഷനിലെ ജ്വല്ലറിയിലെ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിക്ക് അഞ്ചു വർഷം കഠിനതടവ്. വള്ളക്കടവ് ദാറുൽഷാ വീട്ടിൽ പീരുക്കണ്ണിന്റെ മക ൻ സജാദിനെയാണ് (42) തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2001 ജൂണ് 29നായിരുന്നു നാടിനെ നടുക്കിയ സംഭവം. കഴക്കൂട്ടത്തെ സരസ്വതി ഫാഷൻ ജ്വല്ലറിയിൽ തോക്കുമായെത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി 67 പവൻ സ്വർണം കവർച്ച നടത്തു കയായിരുന്നു. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ കഴക്കൂട്ടം ബൈപാസ് ജംഗ്ഷനിൽ വച്ചു തടയാൻ ശ്രമിച്ച എസ്ഐ ബിനോയിക്കു നേരെ പ്രതികൾ വെടിയുതിർത്തിന്നു.
തുടർന്ന് വഴിയാത്രക്കാരായ ദന്പതികളുടെ മോട്ടോർസൈക്കിൾ തോക്കുചൂണ്ടി തട്ടിയെടുത്തു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയിരുന്നു. പിടിയിലായ ഒന്നാം പ്രതി പിന്നീടു ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനാൽ രണ്ടാം പ്രതിയുടെ വിചാരണ മാത്രമാണ് പൂർത്തിയായത്. ഐപിസി 392-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. അന്വേഷണം നടത്തിയ കഴക്കൂട്ടം സിഐ മരിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത എസ്ഐ വിദേശത്താകുകയും ചെയ്തതിനാൽ ഇരുവരേയും കോടതിക്ക് വിസ്തരിക്കാൻ കഴിഞ്ഞില്ല. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ 11 സാക്ഷികളുടെ മൊഴികളും 18 നിർണായക രേഖകളും പരിഗണിച്ചാണു കോടതി കുറ്റകൃത്യം കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ്, അഭിഭാഷകരായ എ. ബീനാകുമാരി, ജെ.ജെ. അഭിജിത്, ആർച്ച മദനൻ എന്നിവർ ഹാജരായി.
National
മുംബൈ: സഹപ്രവർത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാലിന് പത്തുവർഷത്തെ കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി. പത്തു ലക്ഷം രൂപ പിഴയായും ഒടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റീസ് നീല ഗോഖലെ, ജസ്റ്റീസ് അമിത് സംദെക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. കുറ്റകൃത്യത്തിന് ശേഷം ഇരയായ സഹപ്രവർത്തകയ്ക്ക് തരുൺ തേജ്പാൽ അയച്ച ഇമെയിൽ സന്ദേശങ്ങൾ കോടതി പ്രധാന തെളിവായി പരിശോധിച്ചു.
തനിക്ക് ഇപ്പോൾ 62 വയസായെന്നും താനാണ് യഥാർഥത്തിൽ ഇരയാക്കപ്പെട്ടതെന്നും തരുൺ തേജ്പാൽ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, അച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അങ്ങേയറ്റം ഗൗരവമേറിയ കുറ്റകൃത്യമാണിതെന്ന് കോടതി നിരീക്ഷിച്ചു.
2013 നവംബർ ഏഴ്, എട്ട് തീയതികളിൽ ഗോവയിലെ ഒരു സ്വകാര്യ റിസോർട്ടിൽവച്ച് മാധ്യമപ്രവർത്തകയായ സഹപ്രവർത്തകയോട് തരുൺ തേജ്പാൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ട് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗോവ സർക്കാരാണ് വിചാരണക്കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കണ്ണൂർ: മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പില് അബ്ദുൾ ജലീലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികള്ക്കും ജീവപര്യന്തം. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു(29), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.
മൂന്നുപേർക്കും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. മഞ്ചേരി മൂന്നാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി എസ്. സൂരജ് ആണ് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വിധി പറയാനായി മഞ്ചേരി മൂന്നാം അഡീഷണല് സെഷന്സ് കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാൽ, ഒന്നാം പ്രതി ഹാജരാകാതെ വന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു.
പ്രതിയുടെ ജാമ്യവും കോടതി റദ്ദാക്കി. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി, ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഓരോ ലക്ഷം രൂപ വീതം കോടതിയില് കെട്ടിവയ്ക്കാനും ഉത്തരവിട്ടു. പിന്നാലെ പോലീസ് പ്രതിയെ കണ്ടെത്തിയത്.
Kerala
കല്പ്പറ്റ: മുത്തങ്ങ സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികൾ. ഇതോടൊപ്പം അർഹരായവർക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പോലീസുകാരൻ വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകണം.
ഗുരുതരമായി പരിക്കേറ്റ സലാമിന് മൂന്ന് ലക്ഷം രൂപയും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചു. സംഭവം നടന്ന് 23 വർഷത്തിനുശേഷമാണ് കേസിൽ വിചാരണ പൂർത്തിയായി വിധിവന്നത്.
കേസ് ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടർന്ന് സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കേസിന്റെ വിചാരണ എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ നിന്ന് വയനാട് സെഷൻസ് കോടതിയിലേക്കു മാറ്റിയത്.
District News
അടൂര് : പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആറുവര്ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഏനാത്ത് വില്ലേജില് നെടുമണ് ശ്യാം രാജ് ഭവനില് ശ്യാം രാജ് (32)നെയാണ് അടൂര് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
2022 ഫെബ്രുവരി 9,12 തീയതികളില് പ്രതിയുടെ വീട്ടില് പെണ്കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതിന് ഏനാത്ത് പോലീസ് സ്റ്റേഷന് ഇന്സ്പെക്ടര് ആയിരുന്ന ആര്. മനോജ് കുമാറാണ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം പൂര്ത്തിയാക്കി ചാര്ജ് ഷീറ്റ് സമര്പ്പിച്ചതും.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് പി. സ്മിത ജോണ് ഹാജരായി. കോടതി നടപടികള് കോര്ട്ട് ലൈസന് ഓഫീസര് ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കില് അത് അതിജീവതയ്ക്ക് നല്കാന് ജില്ലാ ലീഗല് സര്വീസ് അതോറിറ്റിക്ക് കോടതി നിര്ദ്ദേശവും നല്കിയിട്ടുണ്ട്.
District News
കാസർഗോഡ്: നിർമാണത്തിലിരിക്കുന്ന വീടിനുള്ളിൽ ഒളിപ്പിച്ചുവെച്ച 4.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കോടതി ഒരു വർഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. കുക്കാർ സ്വദേശി കെ.എസ്. മുഹമ്മദ് ബാത്തിഷ (42) യെയാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം അധിക തടവ് അനുഭവിക്കണം. 2020 ജൂലൈ അഞ്ചിനാണ് പ്രതിയെ കഞ്ചാവുമായി പിടികൂടിയത്.
Kerala
കൊച്ചി: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 72 വർഷം കഠിനതടവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ബീഹാർ മുജ്താപൂർ സ്വദേശി നജീർ മിയനാണ് (55) പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി.സന്ദീപ് കൃഷ്ണ ശിക്ഷ വിധിച്ചത്.
2025 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ ഓടക്കാലി കോട്ടച്ചിറലുള്ള കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി. അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
അഞ്ചു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. മൂന്നു വകുപ്പുകളിൽ 20 വർഷം വീതം കഠിനതടവും അമ്പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. മറ്റു രണ്ടു വകുപ്പുകളിൽ യഥാക്രമം അഞ്ചു വർഷവും, ഏഴു വർഷവും വീതം തടവും ഇരുപതിനായിരം രൂപ വീതം പിഴയും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
NRI
റിയാദ്: നീണ്ട രണ്ട് പതിറ്റാണ്ടിന്റെ സൗദി ജയിൽവാസത്തിന് ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൽ റഹീം ഒടുവിൽ സ്വന്തം മണ്ണിൽ തിരിച്ചെത്തി.
റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഇന്ന് രാവിലെ 7.35-ഓടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. മകന്റെ മുഖമൊന്ന് കാണാൻ വർഷങ്ങളായി കണ്ണീരോടെ കാത്തിരുന്ന എൺപത് വയസ്സായ ഉമ്മ ഫാത്തിമയുടെയും ലക്ഷക്കണക്കിന് മനുഷ്യരുടെയും കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമായത്.
മടക്കയാത്രയിൽ റഹീമിന്റെ മോചനത്തിന് വേണ്ടി അടിയുറച്ചു പ്രവർത്തിച്ച ലീഗൽ കമ്മിറ്റിയിലെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ റിയാദ് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പടെയുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രയാക്കിയത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വീസയിൽ റഹീം റിയാദിൽ എത്തിയത്. ചലനശേഷി നഷ്ടപ്പെട്ട അനസ് അൽ ശഹ്റി എന്ന 18 വയസുകാരനായ സൗദി ബാലനെ പരിചരിക്കലായിരുന്നു ചുമതല. എന്നാൽ ജോലിയിൽ പ്രവേശിച്ച് കൃത്യം ഒരു മാസത്തിന് ശേഷം ഉണ്ടായ ഒരു നിർഭാഗ്യകരമായ സംഭവത്തിൽ അനസ് മരണപ്പെടുകയും ഡിസംബർ 25-ന് റഹീം അറസ്റ്റിലാവുകയുമായിരുന്നു.
ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ തർക്കത്തിനിടെ അനസ് റഹീമിന്റെ മുഖത്തേക്ക് തുപ്പുകയും, ഇത് തടയാൻ റഹീം കൈയുയർത്തിയപ്പോൾ അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ അബദ്ധത്തിൽ തട്ടുകയുമായിരുന്നു. തുടർന്ന് അനസ് അബോധാവസ്ഥയിലാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
2011-ൽ റിയാദ് പബ്ലിക് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് കേസ് സങ്കീർണമായത്. എന്നാൽ മാധ്യമപ്രവർത്തകരും കെഎംസിസിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി നിയമസഹായ സമിതിയും ഇന്ത്യൻ എംബസിയും നടത്തിയ ശക്തമായ ഇടപെടലുകൾ ഒടുവിൽ ഫലം കണ്ടു. കഠിനമായ ചർച്ചകൾക്കൊടുവിൽ 15 മില്യൻ സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) ദിയാധനം (മോചനദ്രവ്യം) സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി കുടുംബം സമ്മതിച്ചു.
തുടർന്ന് ‘സേവ് അബ്ദുൾ റഹീം‘ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ലോക മലയാളി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കുകയും, ചുരുങ്ങിയ ദിവസങ്ങൾക്കകം 34 കോടി രൂപ സമാഹരിച്ച് കോടതി വഴി കൈമാറുകയും ചെയ്തു. ഇതേത്തുടർന്ന് 2024 ജൂലൈയിൽ വധശിക്ഷ റദ്ദാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ശിക്ഷാകാലാവധി പൂർത്തിയാവുകയും ഫൈനൽ എക്സിറ്റ് അടക്കമുള്ള നിയമപരമായ തടസങ്ങൾ നീങ്ങുകയും ചെയ്തതോടെയാണ് റഹീമിന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിതുറന്നത്.
Sports
ന്യൂഡല്ഹി: കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗത്തില് ഇന്ത്യ ലോകത്തിനു മുന്നില് നാണംകെട്ട പശ്ചാത്തലത്തില്, കേന്ദ്ര കായിക മന്ത്രാലയം നിലപാട് കടുപ്പിക്കുന്നു. 2022ലെ ദേശീയ ഉത്തേജക വിരുദ്ധ നിയമം പരിഷ്കരിക്കാനാണ് നീക്കം.
ഉത്തേജകമരുന്ന് ഉപയോഗത്തിനു പ്രേരിപ്പിക്കല്, വിപണനം തുടങ്ങിയ കുറ്റങ്ങള്ക്ക് അഞ്ച് മുതല് 10 വര്ഷം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയും ഈടാക്കാനാണ് പുതിയ നീക്കം.
പ്രായപൂര്ത്തിയാകാത്തവര്ക്കാണ് ഉത്തേജകം നല്കുന്നതെങ്കില് 10 വര്ഷം തടവിനൊപ്പം അഞ്ച് ലക്ഷം രൂപയാണ് പിഴശിക്ഷ.
District News
പറവൂർ: വില്പനയ്ക്കായി കഞ്ചാവ് കൈവശം വച്ച കേസിലെ പ്രതിക്ക് ഒന്നര വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നത്തുനാട് വടവുകോട് കാവനക്കുടിയിൽ ഷാജി(47)യെ ആണ് പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ഒന്നാം കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. 2019 മേയ് 21നായിരുന്നു കേസിനാസ്പദമായ സംഭവം.
പറവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ കിഴക്ക് ഫോർട്ട് റോഡിൽ നിന്നാണ് ഇയാളെ 1.5 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് ഇൻസ്പെക്ടർ കെ.പി. സുജിത്തും സംഘവും പിടികൂടിയത്. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ശശിധരനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഹരി ഹാജരായി.
District News
തൊടുപുഴ: കുമാരമംഗലത്ത് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 12 വര്ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ ബംഗ്ലാംകുന്ന് സ്വദേശി എടനാട് പുരയിടത്തില് വിനീഷ് വിജയനെയാണ് (42) മുട്ടം പോക്സോ കോടതി ജഡ്ജി ആഷ് കെ. ബാല് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില് ഒരു വര്ഷംകൂടി കഠിനതടവ് അനുഭവിക്കണം. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
തുടര്ന്ന് കഴിഞ്ഞമാസം 17ന് വിധി പറയാനിരുന്നതാണെങ്കിലും പ്രതി നഗരത്തിലെ ബാറിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല് കോളജില് ചികിത്സ തേടിയതിനെത്തുടര്ന്നാണ് വിധി പ്രഖ്യാപനം നീണ്ടത്. കഴിഞ്ഞ 11ന് പ്രതിയെ ഹാജരാക്കിയശേഷം ഇന്നലെയാണ് ശിക്ഷ വിധിച്ചത്. വിനീഷ് അതിജീവിതയെ മറ്റൊരാള്ക്കൊപ്പം ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്ത വേറൊരു കേസിന്റെ വിചാരണയും നടന്നുവരികയാണ്. പെണ്കുട്ടിക്ക് നഷ്ടപരിഹാരമായി വിക്ടിം കോമ്പന്സേഷന് പദ്ധതിയില്നിന്ന് നാലു ലക്ഷം രൂപയും നല്കണം.
2021 മാര്ച്ച്, ഏപ്രില് മാസങ്ങളിലായിരുന്നു സംഭവം. പെണ്കുട്ടി ജോലിചെയ്തിരുന്ന കടയിലെ മാനേജരായിരുന്ന പ്രതി ഉച്ചസമയത്ത് സ്റ്റാഫ് റൂമില് പീഡിപ്പിക്കുകയായിരുന്നു. കേസില് 27 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകള് ഹാജരാക്കുകയും ചെയ്തിരുന്നു. 2017 മുതല് 2022 വരെ പെണ്കുട്ടിയെ വിവിധയിടങ്ങളില് പീഡിപ്പിച്ച സംഭവത്തില് 28 പേര്ക്കെതിരേ 28 കേസുകളെടുത്തിട്ടുണ്ട്.
ഇതില് ആദ്യം വിധിപറഞ്ഞ കേസില് കുടയത്തൂര് സ്വദേശിയായ അനസ് എന്ന യുവാവിനെ 10 വര്ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. കുറ്റപത്രം സമര്പ്പിച്ച ബാക്കി കേസുകളില് വിചാരണ നടന്നുവരികയാണ്. പ്രോസിക്യൂഷനുവേണ്ടി തൃശൂര് സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്സിസ് പയസ്, അഡ്വ. നീരജ് അക്കര എന്നിവര് ഹാജരായി.
Kerala
മലപ്പുറം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വര്ഷം കഠിന തടവും 50,000 രൂപ പിഴയും.
തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടില് എം. സഫീറിനെ(43)യാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല് കോടതി ജഡ്ജി കെ.എസ്. വരുണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില് ഒന്നര വര്ഷം അധിക കഠിന തടവും അനുഭവിക്കണം.
പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നല്കാനും ഉത്തരവായി. വിക്ടിം കോമ്പന്സേഷന് പദ്ധതി പ്രകാരം കൂടുതല് നഷ്ടപരിഹാരം നല്കുന്നതിനായി ജില്ലാ ലീഗല് സര്വീസ് അതോറിറ്റിയോട് നിര്ദ്ദേശിച്ചു. പ്രതിയെ തവനൂര് സെന്ട്രല് ജയിലിലേക്കയച്ചു.
2024 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്കുട്ടിയെ പ്രതി ഓട്ടോറിക്ഷയില് കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പല ദിവസങ്ങളിലും അതിജീവിതയെ ഓട്ടോറിക്ഷയില് വച്ച് ശാരീരികമായി ഉപദ്രവിച്ചു. പുറത്ത് പറഞ്ഞാല് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
Kerala
മൂവാറ്റുപുഴ: പ്രായപൂര്ത്തിയാകാത്ത ആദിവാസി പെണ്കുട്ടിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയ കേസില് പ്രതിക്ക് 83 വര്ഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ സ്പെഷല് കോടതി.
പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ കുഞ്ഞാണ്ടി എന്ന ഷാജി (35) യെയാണു ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്.
പിഴത്തുകയില്നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നല്കണമെന്നും വിധിന്യായത്തിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് പി.ആര്. ജമുന ഹാജരായി.
Kerala
പറവൂർ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാപിതാക്കളും നിരന്തരമായി പീഡിപ്പിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ.
കളമശേരി ഞാലകം മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25 ) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി ഭർത്താവ് യുസി കോളജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അജു എന്ന അരുൺ (38), രണ്ടാം പ്രതി അമ്മ ലൈല ബീവി (72) എന്നിവരെയാണു പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി കഠിനതടവിനു ശിക്ഷിച്ചത്.
അജുവിന് എട്ടു വർഷവും ലൈല ബീവിക്ക് രണ്ടു വർഷവും കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. മൂന്നാം പ്രതിയും അജുവിന്റെ അച്ഛനുമായ അബ്ദുൾ റഹിമാനെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു.
2018 സെപ്റ്റംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. 2014ലാണ് അജുവും സുനിതയും വിവാഹിതരാകുന്നത്. 101 പവൻ സ്വർണാഭരണങ്ങൾ സുനിതയ്ക്കു മാതാപിതാക്കൾ നൽകിയിരുന്നു. കൂടുതൽ പണവും സ്വർണവും സ്വത്തും സ്ത്രീധനമായി വേണമെന്നാവശ്യപ്പെട്ട് അജുവും മാതാപിതാക്കളും സുനിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ മാതാപിതാക്കൾ കളമശേരിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വീടും പറമ്പും സുനിതയുടെ പേർക്കു നൽകി.
എന്നിട്ടും തൃപ്തരാകാതെ പലതരത്തിലുമുള്ള പീഡനങ്ങൾ ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതിനെത്തുടർന്നാണ് സുനിത ആത്മഹത്യ ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ പാലക്കാട്ടുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ 29 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിക്കുകയും 90 പ്രമാണങ്ങളും മൂന്ന് തൊണ്ടികളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കളമശേരി പോലീസും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും അന്വേഷിച്ച കേസ് സുനിതയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരം പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ബി. ഷാജി, എസ്. രാഖി എന്നിവർ ഹാജരായി.
Kerala
തിരുവനന്തപുരം: കൈക്കൂലി കേസിൽ കെഎസ്ഇബി കുറ്റിപ്പുറം സെക്ഷൻ ഓഫീസിലെ മുൻ ഓവർസിയറെ വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിനും 10,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
വൈദ്യുതിക്ക് ഉയർന്ന നിരക്കിലുള്ള ചാർജ് ഈടാക്കാതിരിക്കാൻ 700 രൂപ കൈക്കൂലി വാങ്ങിയ മലപ്പുറം കുറ്റിപ്പുറം കെഎസ്ഇബി സെക്ഷൻ ഓഫീസിലെ മുൻ ഓവർസീയറും, തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുമായ മൈക്കിൾ പിള്ളയെ (60) ആണു കോടതി ശിക്ഷിച്ചത്.
National
ബംഗളൂരു: മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് പത്തുവർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. ബംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതിയാണ് വിധിപ്രഖ്യാപിച്ചത്. 94,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.
2022 നവംബർ 19ന് മംഗളൂരുവിനടുത്ത് കങ്കനാടിയിലാണ് സ്ഫോടനമുണ്ടായത്. പ്രഷർകുക്കറിൽ സ്ഥാപിച്ച ബോംബ് മുഹമ്മദ് ഷരീഖ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥക്ഷേത്രത്തിൽ ബോംബ് സ്ഥാപിക്കാൻ പോകുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തിൽ മുഹമ്മദ് ഷരീഖിനും ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. കേസിലെ വാദത്തിനിടെ മുഹമ്മദ് ഷരീഖ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
Kerala
കൊച്ചി: കുറഞ്ഞ അളവില് മയക്കുമരുന്ന് കൈവശം വയ്ക്കുന്ന കേസിലും പ്രതികളെ കാപ്പ നിയമപ്രകാരം കരുതല് തടങ്കലിലാക്കാമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച്.
കേരള സാമൂഹിക വിരുദ്ധ പ്രവര്ത്തന നിയന്ത്രണ നിയമ പ്രകാരം (കാപ്പ) ചെറിയ അളവില് ലഹരി കൈവശം വച്ചതിന് തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുന് ഉത്തരവ് തിരുത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് പി.ഗോപിനാഥ്, ജസ്റ്റീസ് എ.ബദറുദ്ദീന്, ജസ്റ്റീസ് എം.ബി.സ്നേഹലത,ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന് എന്നിവരടങ്ങിയ വിശാല ബെഞ്ചിന്റെ വിധി.
കച്ചവട ഉദ്ദേശ്യത്തോടെ മയക്കുമരുന്ന കൈകാര്യം ചെയ്യുന്നവരെ മാത്രമേ മയക്കുമരുന്ന് കുറ്റവാളിയായി കണക്കാക്കാനാകൂ എന്നാണ് 2024 ല് സുഹാന കേസില് ഹൈക്കോടതി ഫുള് ബെഞ്ച് പറഞ്ഞത്.
ഈ വിലയിരുത്തല് തളളിയ വിശാല ബെഞ്ച് മയക്കുമരുന്ന് കേസിനെ ഒരിക്കലും നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി.
District News
കൽപ്പറ്റ: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം. പടിഞ്ഞാറത്തറ പോലീസ് ഇൻസ്പെക്ടറായിരുന്ന ആർ. ബിജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
Kerala
ഗാന്ധിനഗർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പെരുമ്പായിക്കാട് പറാറത്ത് സുജി (52) എന്നയാൾക്ക് 20 വർഷം തടവും 10,000 രൂപ പിഴയും കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധിച്ചു. ജഡ്ജ് .എച്ച്. റോഷ്നിയാണ് ശിക്ഷ വിധിച്ചത്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2021 ഡിസംബർ 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന കെ. ഷിജി ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 36 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളെയോ സർവീസിനിടയിൽ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താൽ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല.
ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നതാണെന്ന് കെഎസ്ആർടിസി. അക്രമികൾക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട് കേസെടുപ്പിക്കണമെന്ന് സിഎംഡി യൂണിറ്റുകളിലേക്ക് അയച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ബസിനു കല്ലെറിയുക, ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിക്കുക, സർവീസ് റദ്ദാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചുവരികയാണ്. പൊതുജീവനക്കാരന്റെ ജോലിക്ക് തടസം സൃഷ്ടിക്കുക ഗൗരവമായ കുറ്റകൃത്യമാണ്. ഐപിസി 332, 353, 392, 294 (b) തുടങ്ങിയ വകുപ്പുകൾ പ്രകാരം ചുമത്തുന്ന നോൺ കോമ്പൗണ്ടബിൾ ഒഫൻസ് ഗണത്തിൽപ്പെടുന്ന കുറ്റങ്ങൾ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതും ഒത്തുതീർപ്പാക്കാൻ കഴിയാത്തതുമാണെന്ന് മാനേജ്മെന്റ് യൂണിറ്റ് ഓഫീസർമാർക്കു മുന്നറിയിപ്പ് നല്കി.
ഇത്തരം സംഭവങ്ങളിൽ കേസിനെ നിസാരവത്കരിച്ചുകൊണ്ട് ബസിനുണ്ടാകുന്ന കേടുപാടുകളുടെ നഷ്ടം മാത്രം നൽകി ഒത്തുതീർപ്പിനു ശ്രമിക്കുകയും കേസ് അവസാനിപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നതു പതിവാണ്. ഇത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നല്കുന്നതും നിയമവ്യവസ്ഥയെ ചോദ്യംചെയ്യുന്നതുമാണെന്നും സിഎംഡി പ്രമോജ് ശങ്കർ യൂണിറ്റ് ഓഫീസർമാർക്കയച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
ഇനി ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ പോലീസിൽ റിപ്പോർട്ട് ചെയ്ത് കേസ് ചാർജ് ചെയ്യിപ്പിക്കണമെന്ന നിർദേശമാണ് യൂണിറ്റ് ഓഫീസർമാർക്ക് നല്കിയിരിക്കുന്നത്.
National
ബംഗളൂരു: വിദ്വേഷ പ്രസംഗം നടത്തുന്നവര്ക്ക് ഏഴ് വര്ഷം തടവ് ഉറപ്പുവരുത്തുന്ന ബില്ല് കർണാടക ഗവണർ രാഷ്ട്രപതിക്ക് അയച്ചു. ബില്ലില് തീരുമാനമെടുക്കാത്തതിനെ വിമര്ശിച്ച് സംസ്ഥാന സര്ക്കാര് രംഗത്തുവന്നതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
സമൂഹത്തില് സ്പര്ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്ക്കും സന്ദേശങ്ങള്ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. കുറ്റക്കാര്ക്ക് കുറഞ്ഞത് ഏഴ് വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.
നിയമസഭാ സമ്മേളനത്തില് പാസാക്കിയ ബില്ല് ഡിസംബര് അവസാനമാണ് ഗവര്ണറുടെ അനുമതിക്കായി അയച്ചത്. എന്നാല് ബില്ലിലെ 28 പോയിന്റുകളില് വ്യക്തത തേടിയ ഗവര്ണര് പിന്നീട് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയായിരുന്നു.
International
ബീജിംഗ്: അഴിമതിക്കേസിൽ മുൻ ചൈനീസ് നിയമമന്ത്രി താംഗ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. 2006 നും 2022 നും ഇടയിൽ താംഗ് യിജുൻ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായി ഫുജിയൻ പ്രവിശ്യയിലെ കോടതിയാണ് കണ്ടെത്തിയത്.
ജെജാംഗ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താംഗ് യിജുൻ 2020-ലാണ് മന്ത്രിയായത്. 2024-ൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രസിഡന്റ് ഷി ജിൻപിംഗ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളിൽ കുടുങ്ങുന്ന ഉന്നതനാണ് താംഗ് യിജുൻ.
യുഎസിന് ആണവ രഹസ്യങ്ങൾ കൈമാറിയതിന്റെ പേരിൽ സൈനിക ജനറൽ ഷാംഗ് യോഷിയയ്ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. സംയുക്ത സേനാ മേധാവി ലിയു ഷെൻലിയും അന്വേഷണം നേരിടുകയാണ്.
Kerala
തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്റേതാണ് ഉത്തരവ്.
2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
Kerala
തിരുവനന്തപുരം: 20 കോടിയുടെ ഹാഷിഷ് ഓയില് പിടികൂടിയ കേസിലെ പ്രതിക്ക് 26 വര്ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അന്തര്ദേശിയ മയക്കുമരുന്നു സംഘവുമായി ബന്ധമുള്ള കോട്ടയം സ്വദേശി ജികെ എന്ന ജോര്ജുകുട്ടി(40) യെ ആണു ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡിഷണല് സെഷന്സ് കോടതിയുടേതാണ് ഉത്തരവ്.
ഇരുപതു കിലോ ഹാഷിഷ്, 220 ഗ്രാം ചരസ്, രണ്ടര കിലോ കഞ്ചാവ് എന്നിവയായി 2019 ജൂണ് 22 നാണു ജോര്ജുകുട്ടി പിടിയിലായത്. വ്യാജ നമ്പര്പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില് ആന്ധ്രയില്നിന്നു കേരളത്തിലേക്കു കൊണ്ടു വരുമ്പോള് കോവളം ബൈപ്പാസിനു സമീപം തുപ്പണത്തുകാവ് ക്ഷേത്രത്തിന്റെ മുമ്പില് വച്ചാണ് ഇയാൾ പിടിയിലായത്.
സ്റ്റേറ്റ് സ്ക്വാഡ് തലവനും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിലവില് മറ്റൊരു മയക്കുമരുന്നു കേസില് തവന്നൂര് സെന്ട്രല് ജയിലില് പത്തു വര്ഷം ശിക്ഷ അനുഭവിച്ചു വരുകയാണ് പ്രതി.
കാറിൽ അറ
മയക്കുമരുന്നു കച്ചവടത്തിനായി എറണാകുളത്തുനിന്ന് ഒരു കാര് വാങ്ങിയ ജോര്ജുകുട്ടി സ്ക്രാപ്പിനു വിറ്റ മറ്റൊരു കാറിന്റെ ആര്സി ബുക്കും നമ്പര് പ്ലേറ്റും സംഘടിപ്പിച്ചു വാങ്ങിയ കാറില് ഫിറ്റ് ചെയ്തു. ഈ കാര് തേനിയില് കൊണ്ടുപോയി കാറിനടിയില് രഹസ്യ അറ നിര്മിച്ചു. ഈ കാര് ഉപയോഗിച്ചു വന്തോതില് മയക്കുമരുന്നു കടത്തുന്നതിനിടെ സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ കൈയില് അകപ്പെടുകയായിരുന്നു. തുടര്ന്ന് തെളിവെടുപ്പിന് അന്വേഷണ സംഘം ബംഗളൂരുവില് എത്തിച്ച പ്രതി അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.
ഒാഫീസറെ വെടിവച്ചു
ഇരുപത്തിയാറാം ദിവസം മലപ്പുറം വണ്ടൂരിലെ ഭാര്യാവീട്ടില്നിന്നു പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ വെടിവച്ചു രക്ഷപ്പെടാന് ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. എക്സൈസ് റേഞ്ച് ഒാഫീസർ മനോജിനാണ് വെടിയേറ്റത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നു പ്രതിയെ പിടികൂടിയത്.
ഇയാളില്നിന്ന് ഒരു കിലോ ഹാഷിഷ് കണ്ടെടുത്ത കേസില് മഞ്ചേരി കോടതി 10 വര്ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചിരുന്നു. കസ്റ്റഡിയില്നിന്നു രക്ഷപ്പെട്ട കേസില് ബംഗളൂരു കോടതി ആറു മാസം തടവും 25,000 പിഴയും ശിക്ഷിച്ചു.
അസിസ്റ്റന്റ് കമ്മീഷണര് എ.ആര്. സുല്ഫിക്കര് പ്രാഥമിക അന്വേഷണം നടത്തിയ കേസില് അസിസ്റ്റന്റ് കമ്മീഷണര് എ.എസ്. ബിനു അന്വേഷണം പൂര്ത്തിയാക്കി കുറ്റപത്രം സമര്പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല് പ്രോസിക്യൂട്ടര് മനീഷ് ഹാജരായി.
Kerala
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 10 വർഷം തടവും 60,000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി. മൊയ്തുവി (34) നെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
2024 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ജാൻസി മാത്യുവാണ് കേസിൽ അന്വേഷണം നടത്തി കോടതി മുന്പാകെ കുറ്റപത്രം സമർപ്പിച്ചത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടലവരിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 13 വർഷം ശിക്ഷ അനുഭവിച്ചാൽ മതി. ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞതിനാലാണ് ശിക്ഷ ഇളവ് ചെയ്തത്.
രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ഏഴ് വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞു. ഇയാളും 13 വർഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവും.
മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില് ബാബു മകന് ബി.മണികണ്ഠൻ മൂന്നര വർഷമായി വിചാരണ തടവിലാണ്. ഇയാൾ അവശേഷിക്കുന്ന 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. നാലാം പ്രതി കണ്ണൂര് കതിരൂര് മംഗലശ്ശേരി വീട്ടില് രാമകൃഷ്ണന് മകന് വി.പി.വിജീഷ് രണ്ട് വർഷമായി വിചാരണ തടവിൽ കഴിയുകയാണ്. ഇയാൾ 16 വർഷവും ആറ് മാസവും കൂടി ശിക്ഷ അനുഭവിക്കണം.
അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില് വീട്ടില് ഹസൻ മകന് എച്ച്.സലീം എന്ന വടിവാള് സലിം രണ്ട് വർഷമാണ് വിചാരണ തടവ് അനുഭവിച്ചത്. 20 വർഷത്തെ ശിക്ഷയിൽ അവശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം.
ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില് വീട്ടില് ഉഷ ശ്രീഹരന് മകന് പ്രതീപും രണ്ട് വർഷമായി വിചാരണ തടവുകാരനാണ്. 18 വർഷം ശിക്ഷാ കാലാവധിയാണ് പ്രതിക്ക് ബാക്കിയുള്ളത്.
Kerala
അടൂര്: പോക്സോ കേസിലെ പ്രതിക്ക് അഞ്ചു വര്ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് അടൂര് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്. പന്തളം വില്ലേജില് മുടിയൂര്ക്കോണം ചേരിക്കല് ലക്ഷംവീട് കോളനിയില് ഷാജഹാനെ (48) യാണ് ശിക്ഷിച്ചത്.
കഴിഞ്ഞ മേയ് മൂന്നിനു രാവിലെ 6.55 ഓടെ ട്യൂഷനു പോയ അതിജീവിതയെ പന്തളം ഗേള്സ് സ്കൂളില് സമീപം എംസി റോഡില് വച്ച് ഷാജഹാന് അസഭ്യം പറഞ്ഞ് ഉപദ്രവിച്ചുവെന്നാണ് പരാതി.
പന്തളം എസ്ഐ അനീഷ് ഏബ്രഹാം എഫ്ഐആര് രജിസ്റ്റര് ചെയ്ത് ഒന്നര മാസം കൊണ്ട് അന്വേഷണം പൂര്ത്തിയാക്കി ചാര്ജ് ഷീറ്റ് സമര്പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. സ്മിത ജോണ് ഹാജരായി.