x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്; പ്ര​തി​ക്ക് 72 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും


Published: May 29, 2026 10:09 PM IST | Updated: May 29, 2026 10:09 PM IST

കൊ​ച്ചി: അ​ഞ്ചു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 72 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷ​ത്തി തൊ​ണ്ണൂ​റാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ബീ​ഹാ​ർ മു​ജ്താ​പൂ​ർ സ്വ​ദേ​ശി ന​ജീ​ർ മി​യ​നാ​ണ് (55) പെ​രു​മ്പാ​വൂ​ർ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി വി.​സ​ന്ദീ​പ് കൃ​ഷ്ണ ശി​ക്ഷ വി​ധി​ച്ച​ത്.

2025 ജ​നു​വ​രി 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​റു​പ്പും​പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഓ​ട​ക്കാ​ലി കോ​ട്ട​ച്ചി​റ​ലു​ള്ള ക​മ്പ​നി​യി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പ്ര​തി. അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ അ​ഞ്ച് വ​യ​സു​ള്ള മ​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

അ​ഞ്ചു വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. മൂ​ന്നു വ​കു​പ്പു​ക​ളി​ൽ 20 വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വും അ​മ്പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ. മ​റ്റു ര​ണ്ടു വ​കു​പ്പു​ക​ളി​ൽ യ​ഥാ​ക്ര​മം അ​ഞ്ചു വ​ർ​ഷ​വും, ഏ​ഴു വ​ർ​ഷ​വും വീ​തം ത​ട​വും ഇ​രു​പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി.

Tags : Child abuse case imprisonment kochi

Recent News

Corehub Up