x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ളൂ​രു സ്ഫോ​ട​ന​ക്കേ​സ്; മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷ​രീ​ഖി​ന് പ​ത്തു വ​ർ​ഷം ത​ട​വ്


Published: April 28, 2026 11:26 AM IST | Updated: April 28, 2026 11:26 AM IST

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു കു​ക്ക​ർ ബോം​ബ് സ്ഫോ​ട​ന​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷ​രീ​ഖി​ന് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ എ​ൻ​ഐ​എ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് വി​ധി​പ്ര​ഖ്യാ​പി​ച്ച​ത്. 94,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

2022 ന​വം​ബ​ർ 19ന് ​മം​ഗ​ളൂ​രു​വി​ന​ടു​ത്ത് ക​ങ്ക​നാ​ടി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ്ര​ഷ​ർ​കു​ക്ക​റി​ൽ സ്ഥാ​പി​ച്ച ബോം​ബ് മു​ഹ​മ്മ​ദ് ഷ​രീ​ഖ് ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ക​ദ്രി മ​ഞ്ജു​നാ​ഥ​ക്ഷേ​ത്ര​ത്തി​ൽ ബോം​ബ് സ്ഥാ​പി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

സ്‌​ഫോ​ട​ന​ത്തി​ൽ മു​ഹ​മ്മ​ദ് ഷ​രീ​ഖി​നും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കേ​സി​ലെ വാ​ദ​ത്തി​നി​ടെ മു​ഹ​മ്മ​ദ് ഷ​രീ​ഖ് കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു.

Tags : cooker blast Mangaluru imprisonment

Recent News

Corehub Up