Sports
ഹൊബാർട്ട്: ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 409 റൺസാണെടുത്തത്.
ക്യാപ്റ്റൻ അലീസാ ഹീലിയുടെയും വിക്കറ്റ് കീപ്പർ ബേത് മൂണിയുടെയും സെഞ്ചുറികളുടെയും ജോർജിയ വോളിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസ്ട്രേലിയൻ വനിതകൾ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 158 റൺസെടുത്ത ഹീലിയാണ് ഓസീസിന്റെ ടോപ്സ്കോറർ. 98 പന്തിൽ 27 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്സ്.
മൂണി 106 റൺസാണെടുത്തത്. 10 ബൗണ്ടറിയും ഒരു സിക്സും താരം അടിച്ചെടുത്തു. ജോർജിയ വോൾ 62 റൺസും നിക്കോള ക്യാരി 34 റൺസും എടുത്തു.
ഇന്ത്യൻ വനിതകൾക്ക് വേണ്ടി ശ്രീചരണിയും സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതമെടുത്തു. രേണുക സിംഗ് ഠാക്കൂറും കാഷ്വീ ഗൗതമും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇടം കൈയൻ സ്പിന്നർ വൈഷ്ണവി ശർമയും 17കാരിയായ വിക്കറ്റ് കീപ്പർ ജി. കമാലിനിയും ആദ്യമായി ഏകദിന ടീമിൽ ഇടം പിടിച്ചു. ഭാരതി ഫുൽമാലി ഒരിടവേളയ്ക്കു ശേഷം ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തി. രണ്ട് ടീമിലും മലയാളി താരങ്ങൾക്ക് ഇടം പിടിക്കാനായില്ല.
ഏകദിന ടീമിൽ ഇടംപിടിച്ച ഹർലീൻ ഡിയോളിനെ ട്വന്റി20 ടീമിലേക്ക് പരിഗണിച്ചില്ല. വനിതാ പ്രീമിയർ ലീഗിൽ മിന്നും ഫോമിൽ ബാറ്റ് വീശുന്നതിനിടെയാണ് താരത്തെ ട്വന്റി20 ടീമിലേക്ക് പരിഗണിക്കാതിരുന്നത്.
Sports
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകൾ. കാര്യവട്ടത്ത് നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ഇന്ത്യ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു.
79 റൺസാണ് ഷെഫാലി എടുത്തത്. 42 പന്തിൽ 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 21 റൺസെടുത്തു.
Sports
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകൾ. കാര്യവട്ടത്ത് നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ഇന്ത്യ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു.
79 റൺസാണ് ഷെഫാലി എടുത്തത്. 42 പന്തിൽ 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 21 റൺസെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദിൽഹരി രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 112 റൺസ് എടുത്തത്. 27 റൺസെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ഹസിനി പെരേര 25 റൺസും കവിഷ ദിൽഹരി 20 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂർ നാല് വിക്കറ്റെടുത്തു. ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Sports
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബൗളിംഗ് തെരഞ്ഞെടുത്തു. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സ്നേഹ് റാണയ്ക്കും അരുന്ധതി റെഡ്ഡിയ്ക്കും പകരം രേണുക സിംഗ് ഠാക്കൂറും ദീപ്തി ശർമയും പ്ലേയിംഗ് ഇലവണിലെത്തി.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, വൈഷ്ണവി ശർമ, ക്രാന്തി ഗൗഡ്, രേണുക സിംഗ് ഠാക്കൂർ.
ടീം ശ്രീലങ്ക: ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹസിനി പെരേര, ഹർഷിത സമരവിക്രമ, നിമേഷ മധുഷനി, കവിഷ ദിൽഹരി, നിലാക്ഷിക സിൽവ, ഇമേഷ ദുലാനി, കൗഷാനി നുത്യാങ്കന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, ഇനോക രണവീര, മാൽകി മഡര.
Sports
വിശാഖപട്ടണം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ശ്രീലങ്ക ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം 14.4 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയെ അനായാസ വിജയത്തിലേയ്ക്ക് നയിച്ചത്. ജമീമ 65 റൺസാണ് എടുത്തത്.
25 റൺസെടുത്ത സ്മൃതി മന്ദാന മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 15 റൺസെടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി കവ്യ കവിണ്ടിയും ഇനോക്ക രണവീരയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 121 റൺസാണ് എടുത്തത്. 39 റൺസെടുത്ത ഓപ്പണർ വിഷ്മി ഗുണരത്നെയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ഹർഷിത സമരവിക്രമ 21 റൺസും ഹസിനി പെരേര 20 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശർമ, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ശ്രീലങ്കൻ താരങ്ങൾ റൺഔട്ടായി.
Sports
വിശാഖപട്ടണം: ഇന്ത്യൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് എടുത്തത്.
39 റൺസെടുത്ത ഓപ്പണർ വിഷ്മി ഗുണരത്നെയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ഹർഷിത സമരവിക്രമ 21 റൺസും ഹസിനി പെരേര 20 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശർമ, ശ്രീ ചരണി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ശ്രീലങ്കൻ താരങ്ങൾ റൺഔട്ടായി.
Sports
വിശാഖപട്ടണം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബൗളിംഗ് തെരഞ്ഞെടുത്തു. വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ സ്റ്റേഡിയമാണ് വേദി.
ഏകദിന ലോകകപ്പിൽ ജേതാക്കളായതിനു ശേഷം ഇന്ത്യൻ വനിതാ ടീം ആദ്യമായി ഇറങ്ങുന്ന മത്സരമാണ് ഇത്. മികച്ച ഫോം തുടരാമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
ടീം ശ്രീലങ്ക: വിഷ്മി ഗുണരത്നെ, ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹസിന് പെരേര, ഹർഷിത സമരവിക്രമ, നിലാക്ഷി ഡി സിൽവ, കൗഷാനി നുത്യാൻഗന (വിക്കറ്റ് കീപ്പർ), കവിഷ ദിൽഹരി, മൽക്കി മഡാര, ഇനോക രണവീര, കവ്യ കവിന്ധി, ശസിനി ജിംഹാനി.