Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indians

വിയറ്റ്നാം ബോട്ട് ദുരന്തം'; ഇ​​ന്ത്യ​​ക്കാ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ജ​​ന്മ​​നാ​​ടു​​ക​​ളി​​ലേ​​ക്ക്

ചെ​​​ന്നൈ: വി​​​യ​​​റ്റ്നാം ബോ​​​ട്ട​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ഇ​​ന്ത്യ​​ക്കാ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ജ​​ന്മ​​നാ​​ടു​​ക​​ളി​​ൽ എ​​ത്തി​​ച്ചു.

കൊ​​ട്ടാ​​ര​​ക്ക​​ര സ്വ​​ദേ​​ശി എ.​​സി. തോ​​മ​​സും ഭാ​​ര്യ ലൗ​​നി​​യും ഉ​​ൾ​​പ്പെ​​ടെ 15 പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​ന്ന​​ലെ രാ​​​വി​​​ലെ വി​​​യ​​​റ്റ്നാം എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ മും​​​ബൈ​​​യി​​​ലെ​​​ത്തി​​ച്ചു.

പ​​ത്ത് ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​ക​​ളി​​ൽ ആ​​​റു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലേ​​​ക്കും നാ​​​ലു​​​പേ​​​രു​​​ടേ​​​ത് ചെ​​​ന്നൈ​​​യി​​​ലേ​​​ക്കും അ​​യ​​ച്ചു. ആ​​ന്ധ്ര​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും മും​​ബൈ​​യി​​ൽനി​​ന്നാ​​ണ് ജ​​ന്മ​​നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്.

Sports

മും​ബൈ​ക്കെ​തി​രെ അ​ടി​ച്ചു​ക‍​യ​റി രാ​ജ​സ്ഥാ​ൻ

ഗു​വാ​ഹ​ത്തി: ഐ​പി​എ​ല്‍ ടി20 ​മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ന്‍​സ് രാ​ജ​സ്ഥാ​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ഗു​വാ​ഹ​ത്തി ബ​ര്‍​സ​പ​ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ഴ​യെ തു​ട​ര്‍​ന്ന് വൈ​കി​യാ​ണ് ടോ​സി​ട്ട​ത്. ഇ​തോ​ടെ മ​ത്സ​രം 11 ഓ​വ​റാ​ക്കി ചു​രു​ക്കി​യാ​ണ് ക​ളി​ക്കു​ന്ന​ത്.

ബാ​റ്റു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് അ​ഞ്ച് ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 80 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. 17 ബോ​ളി​ൽ 41 റ​ൺ​സു​മാ​യി ജെ​യ്സ്വാ​ളും 14 ബോ​ളി​ൽ 39 റ​ൺ​സു​മാ​യി സൂ​ര്യ​വം​ശി​യു​മാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ രാ​ജ​സ്ഥാ​ന്‍റെ സ്കോ​ർ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ അ​ഞ്ചാ​മ​ത്തെ ഓ​വ​റി​ന്‍റെ അ​വ​സാ​നം ഷാ​ര്‍​ദു​ല്‍ താ​ക്കൂ​റി​ന്‍റെ ഓ​വ​റി​ൽ സൂ​ര്യ​വം​ശി​യും തു​ട​ർ​ന്ന് ജു​റ​ലി​നെ​യും രാ​ജ​സ്ഥാ​ന് ന​ഷ്ട​പ്പെ​ട്ടു. ഏ​ഴ് ഓ​വ​ർ പി​ന്നി​ട്ട​തോ​ടെ ജെ​യ്സ്വാ​ൾ 23 ബോ​ളി​ൽ അ​ർ​ധ സെ​ഞ്ച്വ​റി (52) നേ​ടി.

ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നോ​ട് തോ​റ്റ​തി​ന്‍റെ ക്ഷീ​ണ​ത്തി​ലാ​ണ് മും​ബൈ ഗു​വാ​ഹ​ത്തി​യി​ല്‍ എ​ത്തു​ന്ന​ത്. ഇ​രു ടീ​മു​ക​ളു​ടേ​യും പ്ലേ​യിം​ഗ് ഇ​ല​വ​ന്‍. മും​ബൈ ഇ​ന്ത്യ​ന്‍​സ്: രോ​ഹി​ത് ശ​ര്‍​മ, റ​യാ​ന്‍ റി​ക്ക​ല്‍​ട​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), തി​ല​ക് വ​ര്‍​മ, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ന്‍), ന​മാ​ന്‍ ധി​ര്‍, ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍, ദീ​പ​ക് ചാ​ഹ​ര്‍, ഗ​സ​ന്‍​ഫ​ര്‍, ട്രെ​ന്‍റ് ബോ​ള്‍​ട്ട്, ജ​സ്പ്രീ​ത് ബും​റ.

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ്: വൈ​ഭ​വ് സൂ​ര്യ​വ​ന്‍​ഷി, യ​ശ​സ്വി ജ​യ്സ്വാ​ള്‍, ധ്രു​വ് ജു​റ​ല്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), റി​യാ​ന്‍ പ​രാ​ഗ് (ക്യാ്പ​റ്റ​ന്‍), ഷിം​റോ​ണ്‍ ഹെ​റ്റ്മെ​യ​ര്‍, ഡോ​ണോ​വ​ന്‍ ഫെ​രേ​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ജോ​ഫ്ര ആ​ര്‍​ച്ച​ര്‍, നാ​ന്ദ്രെ ബ​ര്‍​ഗ​ര്‍, തു​ഷാ​ര്‍ ദേ​ശ്പാ​ണ്ഡെ, സ​ന്ദീ​പ് ശ​ര്‍​മ.

National

ഗൾഫിൽനിന്ന് 2.2 ലക്ഷം ഇന്ത്യക്കാർ തിരിച്ചെത്തി

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് 2.2 ല​​​ക്ഷ​​​ത്തോ​​​ളം പ്ര​​​വാ​​​സി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്രം. ഇ​​​റാ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 550 ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കും 90 ഇ​​​ന്ത്യ​​​ക്കാ​​​ർ അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ലേ​​​ക്കും റോ​​​ഡു​​​മാ​​​ർ​​​ഗം ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യും കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ മാ​​​ത്രം 45 വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ൾ നാ​​​ട്ടി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി. ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച ഫെ​​​ബ്രു​​​വ​​​രി 28നു​​​ശേ​​​ഷം 2,20,000 ഇ​​​ന്ത്യ​​​ക്കാ​​​ർ തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ന്ന് ഗ​​​ൾ​​​ഫി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​സീം മ​​​ഹാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. യു​​​എ​​​ഇ, സൗ​​​ദി അ​​​റേ​​​ബ്യ, ഒ​​​മാ​​​ൻ, ഖ​​​ത്ത​​​ർ, കു​​​വൈ​​​റ്റ്, ബ​​​ഹ​​​റി​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണു കൂ​​​ടു​​​ത​​​ൽ പ്ര​​​വാ​​​സി​​​ക​​​ളും മ​​​ട​​​ങ്ങി​​​യ​​​ത്.

ഖ​​​ത്ത​​​റി​​​ന്‍റെ വ്യോ​​​മാ​​​തി​​​ർ​​​ത്തി ഭാ​​​ഗി​​​ക​​​മാ​​​യി വീ​​​ണ്ടും തു​​​റ​​​ന്ന​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക​​​ട​​​ക്കം കൂ​​​ടു​​​ത​​​ൽ വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി അ​​​സീം പ​​​റ​​​ഞ്ഞു. കു​​​വൈ​​​റ്റി​​​ന്‍റെ വ്യോ​​​മാ​​​തി​​​ർ​​​ത്തി അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക ഷെ​​​ഡ്യൂ​​​ൾ ചെ​​​യ്യാ​​​ത്ത വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ബ​​​ഹ​​​റി​​​നി​​​ലെ​​​യും ഇ​​​റാ​​​ക്കി​​​ലെ​​​യും ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് സൗ​​​ദി അ​​​റേ​​​ബ്യ വ​​​ഴി ഗ​​​താ​​​ഗ​​​തം സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് 640 ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ ക​​​ര​​​മാ​​​ർ​​​ഗം അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കും അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ലേ​​​ക്കും മാ​​​റു​​​ന്നു​​​ണ്ടെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ പ​​​റ​​​ഞ്ഞു. മ​​​ത​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​റാ​​​നി​​​ലേ​​​ക്കു​​​പോ​​​യ 284 ഇ​​​ന്ത്യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ക​​​രും അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കു മാ​​​റി​​​യ​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ചി​​​ല​​​ർ ഇ​​​ന്ത്യ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി.

ശേ​​​ഷി​​​ക്കു​​​ന്ന​​​വ​​​രും വൈ​​​കാ​​​തെ തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. സം​​​ഘ​​​ർ​​​ഷം വ​​​ക​​​വ​​​യ്ക്കാ​​​തെ ടെ​​​ഹ്റാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രു​​​ന്ന​​​താ​​​യി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ടെ​​​ഹ്റാ​​​നു പു​​​റ​​​ത്തെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

National

കപ്പലുകൾക്കു നേരേ ആക്രമണം; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു​​​ നേ​​​രേ​​​യു​​​ള്ള ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ മൂ​​​ന്ന് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​റാ​​​ക്കി​​​ലെ ബ​​​സ്ര​​​യ്ക്കു സ​​​മീ​​​പം അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ക്രൂഡ്‌ ഓ​​​യി​​​ൽ ടാ​​​ങ്ക​​​റാ​​​യ സ​​​ഫീ​​​സി​​​യ വി​​​ഷ്ണു എ​​​ന്ന ക​​​പ്പ​​​ലി​​​നു​​​ നേ​​​രേ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ക​​​​​​പ്പ​​​​​​ലി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന മ​​​​​​റ്റ് 15 ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രെ സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​മാ​​​​​​യി ഒ​​​​​​ഴി​​​​​​പ്പി​​​​​​ച്ചു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​റാ​​​​​ൻ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടു. മേ​​​ഖ​​​ല​​​യി​​​ലെ മ​​​റ്റു ക​​​പ്പ​​​ലു​​​ക​​​ളി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ട് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യ​​​താ​​​യും ചെ​​​യ്ത​​​താ​​​യി കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ബു​​​ധ​​​നാ​​​ഴ്ച സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

ഇ​​​റാ​​​നി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന 9,000 ഇ​​​ന്ത്യ​​​ക്കാ​​​രി​​​ൽ പ​​​ല​​​രും നാ​​​ട്ടി​​​ലെ​​​ത്തി​​​യെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് ര​​​ണ്‍ധീ​​​ർ ജ​​​യ്സ്വാ​​​ൾ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. ശേ​​​ഷി​​​ക്കു​​​ന്ന​​​വ​​​ർ റോ​​​ഡു​​​മാ​​​ർ​​​ഗം അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലും അ​​​സ​​​ർ​​​ബൈ​​​ജാ​​​നി​​​ലും എ​​​ത്തി.

ഇ​​​വ​​​ർ​​​ക്കു വാ​​​ണി​​​ജ്യ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​നു​​​ള്ള ഏ​​​കോ​​​പ​​​ന​​​ത്തി​​​നും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

National

ഗള്‍ഫില്‍നിന്നു മടങ്ങിയത് 52,360 ഇന്ത്യക്കാര്‍

ന്യൂ​​​​ഡ​​​​ല്‍ഹി: പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ന്‍ സം​​​​ഘ​​​​ര്‍ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ശ​​​​നി​​​​യാ​​​​ഴ്ച പു​​​​ല​​​​ര്‍ച്ചെ​​​​ വ​​​​രെ 52,360 പേ​​​​ര്‍ ഗ​​​​ള്‍ഫി​​​​ല്‍നി​​​​ന്ന് മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ​​​​താ​​​​യി വ്യോ​​​​മ​​​​യാ​​​​ന​​​​ മ​​​​ന്ത്രാ​​​​ല​​​​യം.

184 ഇ​​​​ന്ത്യ​​​​ന്‍ വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ക്കും 85 യു​​​​എ​​​​ഇ വി​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ക്കും​​​​ പു​​​​റ​​​​മേ 11 ചാ​​​​ര്‍ട്ടേ​​​​ഡ് വി​​​​മാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​ര​​​​ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ ആ​​​​ളു​​​​ക​​​​ളു​​​​ടെ മ​​​​ട​​​​ക്ക​​​​മെ​​​​ന്നും അ​​​​വ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

National

140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ പ്രതിഫലിക്കുന്നത്: മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: നൂ​​​റ്റി​​​നാ​​​ൽ​​​പ​​​ത് കോടി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ ബ​​​ജ​​​റ്റെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. രാ​​​ജ്യം താ​​​മ​​​സി​​​യാ​​​തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​മ്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യാ​​​കു​​​മെ​​​ന്നും ബ​​​ജ​​​റ്റി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

രാ​​​ജ്യം ഓ​​​രോ ദി​​​വ​​​സ​​​വും വ​​​ള​​​രു​​​ക​​​യാ​​​ണ്. വ​​​ലി​​​യ വ്യ​​​വ​​​സാ​​​യ ക​​​രാ​​​റു​​​ക​​​ളി​​​ല്‍ ഒ​​​പ്പി​​​ടു​​​ന്നു. അ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം യു​​​വാ​​​ക്ക​​​ൾ​​​ക്കും മ​​​ധ്യ​​​വ​​​ർ​​​ത്തി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​ണ് എ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

രാ​​​ജ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി അ​​​തി​​​വേ​​​ഗ റെ​​​യി​​​ല്‍പാ​​​ത ഉ​​​ൾ​​​പ്പെ​​​ടെ ഒ​​​ട്ടേ​​​റെ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ 140 കോ​​​ടി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ളെ​​​യാ​​​ണ് ബ​​​ജ​​​റ്റ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​ത്. വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​ത്തി​​​നാ​​​യു​​​ള്ള റോ​​​ഡ് മാ​​​പ്പി​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ക്ഷ്യം. 2047ഓ​​​ടെ വി​​​ക​​​സി​​​ത ഇ​​​ന്ത്യ എ​​​ന്ന വ​​​ലി​​​യ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള ശ​​​ക്ത​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യാ​​​ണി​​​തെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

National

ഇറാനിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി തുടങ്ങി

ന്യൂഡൽഹി: ഇറാനിലെ സംഘർഷം മൂലം അവിടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആദ്യവിമാനം ഇന്നു പുറപ്പെട്ടേക്കും.

വിദ്യാർഥികൾ ഉൾപ്പെടെ 20,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണു കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനാണു ശ്രമം. മടങ്ങാൻ താൽപര്യമുള്ളവരെ കണ്ടെത്താൻ ഇന്ത്യൻ എംബസി ശ്രമം തുടങ്ങി.

എന്നാൽ ഇന്‍റർനെറ്റ് നിയന്ത്രണമുള്ളതിനാൽ പലരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞദിവസം ഫോണിൽ സംസാരിച്ചിരുന്നു.

ഇന്നലെ പുലർച്ചെ ഇറാൻ താൽക്കാലികമായ വ്യോമപാത അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ മുടങ്ങിയിരുന്നു.

International

യു​എ​സ് പി​ടി​ച്ചെ​ടു​ത്ത റ​ഷ്യ​ൻ പ​താ​ക​യു​ള്ള വെ​ന​സ്വേ​ല​യു​ടെ എ​ണ്ണ​ക്ക​പ്പ​ലി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ

കാ​ര​ക്ക​സ്: ഉ​ത്ത​ര അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ​വ​ച്ച് യു​എ​സ് പി​ടി​ച്ചെ​ടു​ത്ത റ​ഷ്യ​ൻ പ​താ​ക​യു​ള്ള ​വെ​ന​സ്വേ​ല​യു​ടെ ​എ​ണ്ണ​ക്ക​പ്പ​ലി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. റ​ഷ്യ​ൻ അ​ന്ത​ർ​വാ​ഹി​നി​യു​ടെ അ​ക​മ്പ​ടി​യി​ൽ പോ​യ ‘മ​റി​നേ​ര’ എ​ന്ന വെ​ന​സ്വേ​ല​ൻ എ​ണ്ണ​ക്ക​പ്പ​ലാ​ണ് യു​എ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ആ​റു ജോ​ർ​ജി​യ​ൻ സ്വ​ദേ​ശി​ക​ൾ, 17 യു​ക്രെ​യ്‌​ൻ സ്വ​ദേ​ശി​ക​ൾ, മൂ​ന്നു ഇ​ന്ത്യ​ക്കാ​ർ, ര​ണ്ടു റ​ഷ്യ​ക്കാ​ർ എ​ന്നി​വ​ര​ട​ക്കം 28 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.

യു​എ​സ് ഉ​പ​രോ​ധം ലം​ഘി​ച്ച് എ​ണ്ണ​വ്യാ​പാ​രം ന​ട​ത്തി​യ വെ​ന​സ്വേ​ല ക​പ്പ​ലി​നു​വേ​ണ്ടി അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ യു​എ​സ് സൈ​ന്യം യൂ​റോ​പ്യ​ൻ ക​മാ​ൻ​ഡ് ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണു ന​ട​പ​ടി. ഐ​സ്‌​ലാ​ൻ​ഡി​ന്‍റെ തീ​ര​ത്തു​നി​ന്നു 222 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണി​ത്.

ഉ​പ​രോ​ധം ലം​ഘി​ച്ച് ഇ​റാ​നു​മാ​യി എ​ണ്ണ​വ്യാ​പാ​രം ന​ട​ത്തി​യ​തി​നു യു​എ​സ് വി​ല​ക്കി​യി​രു​ന്ന ബെ​ല്ല 1 എ​ന്ന മ​റി​നേ​ര ക​പ്പ​ലാ​ണു പി​ടി​ച്ച​ത്. ബെ​ല്ല 1 എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ക​പ്പ​ൽ അ​ടു​ത്തി​ടെ​യാ​ണ് മ​റി​നേ​ര എ​ന്നു പേ​രു മാ​റ്റി​യ​ത്. ക്രൂ​ഡ് ഓ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന ക​പ്പ​ൽ കാ​ലി​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

National

മ്യാൻമറിലെ സൈബർ തട്ടിപ്പുകേന്ദ്രങ്ങളിൽനിന്ന് 270 ഇന്ത്യക്കാരെ തിരിച്ചയച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: മ്യാ​​​ൻ​​​മ​​​റി​​​ലെ സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ച​​​യ​​​ച്ചു. 26 സ്ത്രീ​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള 270 ഇ​​​ന്ത്യ​​​ക്കാ​​​രെ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ ര​​​ണ്ട് പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ തി​​​രി​​​ച്ച​​​യ​​​ച്ച​​​തെ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു.

മ്യാ​​​ൻ​​​മ​​​റി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ​​​മാ​​​സം താ​​​യ്‌​​​ല​​​ൻ​​​ഡ് അ​​​തി​​​ർ​​​ത്തി ക​​​ട​​​ന്ന 465 ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് താ​​​യ്‌​​​ല​​​ൻ​​​ഡ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മാ​​​തൃ​​​രാ​​​ജ്യ​​​ത്തേ​​​ക്കു തി​​​രി​​​കെ​​​യെ​​​ത്തു​​​ന്ന​​​ത്. ഇ​​​വ​​​രി​​​ൽ ശേ​​​ഷി​​​ക്കു​​​ന്ന 170 പേ​​​രെ അ​​​ടു​​​ത്ത തി​​​ങ്ക​​​ളാ​​​ഴ്ച തി​​​രി​​​കെ അ​​​യ​​​യ്ക്കു​​​മെ​​​ന്ന് താ​​​യ് ക​​​ര​​​സേ​​​ന​​​യു​​​ടെ ക​​​മാ​​​ൻ​​​ഡ​​​ർ മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ മൈ​​​ത്രീ ചു​​​പ്രീ​​​ച്ച അ​​​റി​​​യി​​​ച്ചു.

മ്യാ​​​ൻ​​​മ​​​ർ ന​​​ഗ​​​ര​​​മാ​​​യ മ്യ​​​വാ​​​ഡി​​​യി​​​ലെ സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​മാ​​​യ കെ.​​​കെ. പാ​​​ർ​​​ക്കി​​​ൽ ക​​​ഴി​​​ഞ്ഞ​​​മാ​​​സം മ്യാ​​​ൻ​​​മ​​​ർ സൈ​​​ന്യം റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു 28 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള 1500ലേ​​​റെ​​​പ്പേ​​​ർ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ​​​ത്തി​​​യ​​​ത്.

സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​ക​​​ളും അ​​​ന​​​ധി​​​കൃ​​​ത ചൂ​​​താ​​​ട്ട​​​വും ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി മ്യാ​​​ൻ​​​മ​​​ർ സേ​​​ന ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ അ​​​ഭ​​​യം പ്രാ​​​പി​​​ച്ച വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി രാ​​​ജ്യ​​​ത്തേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​തി​​​ന് താ​​​യ് അ​​​ധി​​​കൃ​​​ത​​​ർ ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. ഐ​​​ടി ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന വ്യാ​​​ജ വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി തൊ​​​ഴി​​​ൽ ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ​​​വ​​​രാ​​​ണ് ഇ​​​വ​​​രി​​​ൽ പ​​​ല​​​രും. ഇ​​​വ​​​ർ പി​​​ന്നീ​​​ട് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ സി​​​ൻ​​​ഡി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ കെ​​​ണി​​​ക​​​ളി​​​ൽ​​​പെടു​​​ക​​​യാ​​​യി​​​രു​​​ന്നു.


ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ ഏർ​​​പ്പെ​​​ട്ട് ഇ​​​പ്പോ​​​ഴും മ്യാ​​​ൻ​​​മ​​​റി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ന്ന​​​തി​​​ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ​​​യും മ്യാ​​​ൻ​​​മ​​​റി​​​ലെ​​​യും ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​ക​​​ൾ അ​​​ത​​​ത് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് കെ.​​​കെ. പാ​​​ർ​​​ക്ക് പോ​​​ലു​​​ള്ള സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ്ര​​​തി​​​വ​​​ർ​​​ഷം 4000 കോ​​​ടി ഡോ​​​ള​​​റോ​​​ളം സ​​​ന്പാ​​​ദി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up