x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ക്കാ​രെ 'ലാ​പ്ടോ​പ്പു​മാ​യി വ​ന്ന ഗു​ണ്ട​ക​ൾ' എ​ന്ന് അ​ധി​ക്ഷേ​പം; വം​ശീ​യ പ​രാ​മ​ർ​ശം പ​ങ്കു​വെ​ച്ച് ട്രം​പ്


Published: April 23, 2026 02:59 PM IST | Updated: April 23, 2026 02:59 PM IST

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും അ​തി​രൂ​ക്ഷ​മാ​യി അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള അ​മേ​രി​ക്ക​ൻ റേ​ഡി​യോ അ​വ​താ​ര​ക​ൻ മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യി​ലെ ജ​ന്മാ​വ​കാ​ശ പൗ​ര​ത്വ നി​യ​മ​ത്തെ വി​മ​ർ​ശി​ച്ച് സാ​വേ​ജ് ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് ട്രം​പ് ത​ന്‍റെ 'ട്രൂ​ത്ത് സോ​ഷ്യ​ൽ' പ്ലാ​റ്റ്‌​ഫോ​മി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും ‘ന​ര​ക​ക്കു​ഴി​ക​ൾ’ എ​ന്നാ​ണ് സാ​വേ​ജ് വി​ശേ​ഷി​പ്പി​ച്ച​ത്.

മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ 'സാ​വേ​ജ് നേ​ഷ​ൻ' എ​ന്ന പോ​ഡ്‌​കാ​സ്റ്റി​ലാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ. ഇ​ന്ത്യ​യി​ൽ നി​ന്നും ചൈ​ന​യി​ൽ നി​ന്നും എ​ത്തു​ന്ന കു​ടി​യേ​റ്റ​ക്കാ​രെ ‘ലാ​പ്ടോ​പ്പു​ക​ളു​മാ​യി എ​ത്തി​യ ഗു​ണ്ട​ക​ൾ’ എ​ന്ന് അ​ദ്ദേ​ഹം വി​ളി​ച്ചു. ഇ​ന്ത്യ​ക്കാ​രും ചൈ​ന​ക്കാ​രും അ​മേ​രി​ക്ക​ൻ പ​താ​ക​യെ അ​പ​മാ​നി​ക്കു​ന്നു, ഇ​വ​ർ മാ​ഫി​യാ കു​ടും​ബ​ങ്ങ​ളെ​ക്കാ​ൾ വ​ലി​യ ദോ​ഷം അ​മേ​രി​ക്ക​യ്ക്ക് വ​രു​ത്തി​വെ​ക്കു​ന്നു, കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​ടെ​ക് മേ​ഖ​ല​ക​ളി​ൽ വെ​ള്ള​ക്കാ​ർ​ക്ക് ജോ​ലി ല​ഭി​ക്കാ​ത്ത​ത് ഇ​ന്ത്യ​ക്കാ​രും ചൈ​ന​ക്കാ​രും ഈ ​സം​വി​ധാ​ന​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഗ​ർ​ഭ​ത്തി​ന്‍റെ അ​വ​സാ​ന മാ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ലെ​ത്തി പ്ര​സ​വി​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ൾ​ക്ക് ജ​ന്മ​നാ പൗ​ര​ത്വം ല​ഭി​ക്കു​ന്ന​ത് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​മേ​രി​ക്ക​യി​ൽ ജ​നി​ക്കു​ന്ന​വ​ർ​ക്ക് സ്വ​യ​മേ​വ പൗ​ര​ത്വം ല​ഭി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​ത് ട്രം​പി​ന്‍റെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. 2025ൽ ​അ​ധി​കാ​ര​മേ​റ്റ ശേ​ഷം ഇ​തി​നാ​യി അ​ദ്ദേ​ഹം ഒ​രു എ​ക്‌​സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം ഭേ​ദ​ഗ​തി പ്ര​കാ​രം ഈ ​പൗ​ര​ത്വം ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ടെ​ന്ന​ത് വ​ലി​യ നി​യ​മ​ത​ട​സ​മാ​ണ്. നി​ല​വി​ൽ ഈ ​വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

 

Tags : Trump Indians Racial Slur Latest News

Recent News

Corehub Up