Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iss

അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ നി​ന്ന് ഭൂ​മി​യി​ലെ​ത്തി​യ ദൗ​ത്യ സം​ഘം സു​ര​ക്ഷി​ത​രെ​ന്ന് നാ​സ

കാ​ലി​ഫോ​ർ​ണി​യ: ആ​രോ​ഗ്യ​പ്ര​ശ്‌​നം നേ​രി​ടു​ന്ന ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യ​ട​ക്ക​മു​ള്ള നാ​ലം​ഗ സം​ഘ​വു​മാ​യി അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ (ഐ​എ​സ്എ​സ്) നി​ന്ന് യാ​ത്ര​തി​രി​ച്ച നാ​സ​യു​ടെ ക്രൂ 11 ​ദൗ​ത്യ സം​ഘം സു​ര​ക്ഷി​ത​രെ​ന്ന് നാ​സ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജാ​റെ​ഡ് ഐ​സ​ക്മാ​ൻ അ​റി​യി​ച്ചു. നാ​ലു​പേ​രെ​യും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി സാ​ൻ ഡി​യാ​ഗോ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​സു​ഖ​ബാ​ധി​ത​നാ​യ വ്യ​ക്തി​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ ഇ​വി​ടെ ന​ൽ​കും.

ഒ​രു രാ​ത്രി ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷം സം​ഘ​ത്തെ നാ​സ​യു​ടെ ജോ​ൺ​സ​ൺ സ്പേ​സ് സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ദൗ​ത്യ സം​ഘം ഭൂ​മി​യി​ലി​റ​ങ്ങി​യ​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു അ​ടി​യ​ന്ത​ര മ​ട​ക്കം. ക്രൂ-11 ​സം​ഘ​വു​മാ​യി സ്പേ​സ്‌​എ​ക്‌​സി​ന്‍റെ ഡ്രാ​ഗ​ൺ എ​ൻ​ഡ​വ​ർ പേ​ട​കം കാ​ലി​ഫോ​ര്‍​ണി​യ തീ​ര​ത്താ​ണ് സ്‌​പ്ലാ​ഷ്‌​ഡൗ​ണ്‍ ചെ​യ്‌​ത​ത്.

ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍​നി​ന്ന് അ​ണ്‍​ഡോ​ക്ക് ചെ​യ്‌​ത ശേ​ഷം പ​ത്ത​ര മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ത്താ​ണ് ഡ്രാ​ഗ​ണ്‍ പേ​ട​ക​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ്. പ്ര​ത്യേ​ക ബോ​ട്ട് ഉ​പ​യോ​ഗി​ച്ച് ഡ്രാ​ഗ​ണ്‍ എ​ന്‍​ഡ​വ​ര്‍ പേ​ട​ക​ത്തെ വീ​ണ്ടെ​ടു​ത്ത് യാ​ത്രി​ക​രെ സു​ര​ക്ഷി​ത​രാ​യി ക​ര​യി​ലെ​ത്തി​ച്ചു. അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍​നി​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ഡ്രാ​ഗ​ൺ എ​ൻ​ഡ​വ​ർ പേ​ട​ക​ത്തി​ന്‍റെ അ​ൺ​ഡോ​ക്കി​ങ് പ്ര​ക്രി​യ.

Latest News

Corehub Up