Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jewelry

ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ നാ​ട്ടു​കാ​ർ പു​റ​ത്തു​നി​ന്ന് പൂ​ട്ടി; ക​ള്ള​ന്മാ​ർ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ വ​ൽ​സാ​ദ് ജി​ല്ല​യി​ൽ ജ്വ​ല്ല​റി​യി​ൽ ക​വ​ർ​ച്ച​യ്ക്ക് ക​യ​റി​യ പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​പ്പോ​ൾ ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി. ദി​നേ​ഷ് സോ​ൻ​ക​ർ, വി​പി​ൻ പ​ഥ​ക് എ​ന്നി​വ​രാ​ണ് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ത്തി​നാ​യി ക​യ​റി​യ​ത്.

സ​ഞ്ജ​ൻ ഗ്രാ​മ​ത്തി​ലെ 'ബി.​ജെ. ജ്വ​ല്ലേ​ഴ്സ്' എ​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം. ക​ട​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പു​റ​ത്തു​നി​ന്ന് ഷ​ട്ട​ർ താ​ഴ്ത്തി പു​റ​ത്തു​നി​ന്ന് പൂ​ട്ടി.

ഷ​ട്ട​ര്‍ പൂ​ട്ടി​യ​തോ​ടെ പു​റ​ത്തു​ക​ട​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ മോ​ഷ്ടാ​ക്ക​ള്‍ പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യ​രി​ന്നു. "സ​ർ, ഞ​ങ്ങ​ൾ ക​വ​ർ​ച്ച ന​ട​ത്താ​ൻ വ​ന്ന​താ​ണ്, പ​ക്ഷേ നാ​ട്ടു​കാ​ർ പു​റ​ത്തു​നി​ന്ന് ഷ​ട്ട​ർ പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ദ​യ​വാ​യി ഞ​ങ്ങ​ളെ ര​ക്ഷി​ക്കൂ" എ​ന്നാ​യി​രു​ന്നു മോ​ഷ്ടാ​ക്ക​ൾ പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

പട്ടാപ്പകൽ ജ്വല്ലറിയില്‍ മോഷണശ്രമം; യുവതി പിടിയിൽ

കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണശ്രമം. മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏൽപ്പിക്കുകയും ചെയ്തു.

പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് സംഭവം. രാവിലെ പത്തോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു.

ഈ തര്‍ക്കത്തിനിടെയാണ് ഇവര്‍ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഇതോടെ ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞു. പിന്നീട് പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.

Latest News

Corehub Up