Movies
വിസ്മയ മോഹൻലാൽ നായികയായെത്തുന്ന ആദ്യ ചിത്രം തുടക്കം ഓണം റിലീസായി തിയറ്ററിലെത്തും. ഒരു ബസിന്റെ വിൻഡോ സീറ്റിലിരിക്കുന്ന വിസ്മയയെ പുതിയ പോസ്റ്ററിൽ കാണാം. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് തൊട്ടുപിന്നിലെ സീറ്റിലുണ്ട്.
‘വിസ്മയ തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റർ മോഹൻലാൽ പങ്കുവച്ചത്. 2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Movies
മകൾ അഭിനയിക്കുന്ന തുടക്കം എന്ന സിനിമയുടെ സെറ്റിൽ അതിഥിയായി എത്തി മോഹൻലാൽ. കുട്ടിക്കാനത്തെ സിനിമയുടെ ലൊക്കേഷനിലാണ് മോഹൻലാൽ എത്തിയത്. സുചിത്ര മോഹൻലാലും ഒപ്പമുണ്ട്. കുട്ടിക്കാനത്തു നിന്നും ഇരുവരും നിലവിൽ വാഗമണ്ണിലാണുള്ളത്.
സംവിധായകൻ ജൂഡ് ആന്തണിയുമായി സിനിമയുടെ വിശേഷങ്ങൾ പങ്കിടുന്ന താരത്തിന്റെ വീഡിയോ ഫാൻസ് പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
മീനു എന്ന പെൺകുട്ടിയായി ചിത്രത്തില്‍ വിസ്മയ എത്തുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Movies
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ പതിനേഴ് തിങ്കളാഴ്ച്ച കുട്ടിക്കാനത്ത് ആരംഭിച്ചു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം -ജോമോൻ ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ. ചീഫ് അ സോസിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ-വാഴൂർ ജോസ്.
Movies
മോഹൻലാലിന്റെ മകൾ വിസ്മയ നായികയായെത്തുന്ന ആദ്യ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി. മകളുടെ ആദ്യസിനിമയുടെ പൂജയ്ക്കായി സകുടുംബമാണ് മോഹൻലാൽ എത്തിയത്.
ഭാര്യ സുചിത്ര, മകൻ പ്രണവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. വിസ്മയയെ ആന്റണി പെരുമ്പാവൂർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സുചിത്ര മോഹൻലാൽ സ്വിച്ചോൺ കർമം നിർവഹിച്ചപ്പോൾ പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പടിച്ചു.
തുടക്കം എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജൂഡ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
സംവിധായകരായ ജോഷി, മേജർ രവി തുടങ്ങി നിരവധി പേർ താരപുത്രിയുടെ ആദ്യ സിനിമയുടെ പൂജ ചടങ്ങിനെത്തിയിരുന്നു.
Movies
പൊതു പണിമുടക്കിനെ തുടർന്ന് എറണാകുളത്തെ നിരത്തുകളിൽ സ്വകാര്യ ബസുകൾ ഇല്ലാതിരുന്നപ്പോൾ വളരെ ശാന്തവും സമാധനവും അനുഭവപ്പെട്ടന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
സ്വകാര്യ ബസുകള്‍ ഇല്ലാത്ത എറണാകുളത്തെ റോഡുകള്‍ എന്തൊരു ശാന്തമെന്നും മറ്റേതോ രാജ്യത്ത് പോയതുപോലെ തോന്നുന്നുവെന്നും ജൂഡ് കുറിച്ചു. നന്നായി ബസോടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
""പ്രൈവറ്റ് ബസില്ലാത്ത എറണാകുളം റോഡുകള്‍ എന്തൊരു ശാന്തം സമാധാനം. ഇന്നലെയും ഇന്നും വേറെ രാജ്യത്തു പോയ പോലെ (നന്നായി ഓടിക്കുന്ന ചുരുക്കം ചിലരെ മറക്കുന്നില്ല).''ഇതായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. ഭൂരിഭാഗവും അലക്ഷ്യമായ ഡ്രൈവിംഗാണെന്ന് ഒരാള്‍ കമന്റിട്ടു. കേരളത്തിലെ ഏറ്റവും മോശം ബസ് ഡ്രൈവര്‍മാര്‍ എറണാകുളത്താണെന്നാണ് മറ്റൊരാള്‍ രോഷത്തോടെ കുറിച്ചത്.
എല്ലാവരും സ്വന്തം വാഹനം ഉപയോഗിക്കണമെന്നാണോ എന്ന് മറ്റൊരാള്‍ പോസ്റ്റിനെ എതിര്‍ത്തുകൊണ്ട് ചോദിച്ചു. "എല്ലാവര്ക്കും ഇങ്ങളെ പോലെ കാര്‍ ഇല്ലല്ലോ മുത്തേ, സാധാരണക്കാര്‍ക്കും യാത്ര ചെയ്യണ്ടേ' എന്ന് മറ്റൊരാള്‍. ആര്‍ടിഒ തന്ന സമയം പാലിച്ചുകൊണ്ട് എറണാകുളം വഴി ബസ് ഓടിച്ച് എത്തിക്കാന്‍ കഴിയുമോ എന്നൊരാള്‍ ജൂഡിനെ കമന്റ് ബോക്സില്‍ വെല്ലുവിളിച്ചു.