തുടക്കം ബിടിഎസ് വീഡിയോയിൽ നിന്നും
തുടക്കം സിനിമയുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റിന്റെ ദൃശ്യങ്ങളാണ് സംഘം പുറത്തുവിട്ടത്. ആക്ഷൻ കൊറിയോഗ്രഫർ യാനിക് ബെൻ ആണ് ക്ലൈമാക്സ് ഫൈറ്റ് സംവിധാനം ചെയ്തിരിക്കുന്നത്.
ഫൈറ്റ് ചിത്രീകരിച്ചതിനു ശേഷം ആവേശത്തോടെ മോണിറ്ററിൽ നോക്കുന്ന വിസ്മയയെയും ആശിഷ് ആന്റണിയേയും ബിടിഎസിൽ കാണാം.
ഫൈറ്റ് കണ്ട് സന്തോഷവതിയായ വിസ്മയ ഒപ്പം നിൽക്കുന്നവർക്കൊപ്പം സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ സിനിമയിലെ വില്ലൻ ആശിഷിന് കൈകൊടുത്തു ചിരിക്കുന്ന വിസ്മയയെയും വീഡിയോയിൽ കാണാം.
ഫ്രാൻസിൽ നിന്നുമുള്ള ആക്ഷൻ കൊറിയോഗ്രാഫറായ യാനിക് ബെന്നും സ്റ്റണ്ട് സിൽവയും ചേർന്നാണ് തുടക്കത്തിലെ ഫൈറ്റ് സീനുകൾ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ച യാനിക് തായ്ലൻഡിലെ ആയോധനകലയായ മൊയ്തായ് ആണ് ഉപയോഗിച്ചിരിക്കുന്നത്. വിസ്മയ മോഹൻലാൽ മൊയ്തായ് പരിശീലനം നേടിയിട്ടുണ്ട്.
Tags : Thudakkam Vismaya Mohanlal Aashish Joe Antony Jude Anthany Joseph