x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സ്മ​യ​ത്തു​ട​ക്കം!

ടി.​ജി.​ബൈ​ജു​നാ​ഥ്
Published: August 10, 2026 10:43 AM IST | Updated: August 10, 2026 10:44 AM IST

ജൂ​ഡ് ആ​ന്ത​ണി

ഒ​രു മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ-​അ​താ​ണു ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫി​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​മ്പ​ന്‍ സ്വ​പ്‌​നം. അ​തി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ ആ​രം​ഭ​മാ​ണ് മ​ക​ള്‍ വി​സ്മ​യ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ‘തു​ട​ക്ക’​ത്തി​ലെ മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​മി​യോ ക​ഥാ​പാ​ത്രം.

നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ന്‍ ആ​ശി​ഷ് ജോ ​ആ​ന്‍റ​ണി​യും നി​ര്‍​ണാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്നു. കു​ടും​ബ​ത്തി​ലു​ണ്ടാ​കു​ന്ന ഒ​രു വ​ലി​യ പ്ര​ശ്‌​നം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്നു പ​റ​യു​ന്ന ഫാ​മി​ലി ഡ്രാ​മ ത്രി​ല്ല​റാ​ണി​ത്. ജൂ​ഡ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

‘തു​ട​ക്കം’ സം​ഭ​വി​ച്ച​ത്..?

K-Rail Survey

സി​നി​മ ആ​ഗ്ര​ഹി​ച്ചി​ട്ട് അ​തി​നു പ​റ്റാ​ത്ത മ​റ്റ് മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്കു ന​ല്ല ക​ഥ​ക​ളു​ണ്ടെ​ങ്കി​ല്‍ അ​യ​യ്ക്കാ​മെ​ന്നും മി​ക​ച്ച​തു സി​നി​മ​യാ​ക്കാ​മെ​ന്നും 2020 കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് ഞാ​ന്‍ ഫേ​സ്ബു​ക്കി​ലെ​ഴു​തി. അ​ങ്ങ​നെ വ​ന്ന 1600ല്‍ ​പ​രം ക​ഥ​ക​ളി​ല്‍ മൂ​ന്നെ​ണ്ണെം എ​നി​ക്കി​ഷ്ട​മാ​യി. അ​തി​ല്‍ ഡോ. ​അ​ക്ഷ​യ് എ​ഴു​തി​യ ക​ഥ ഞാ​ന്‍ 'സാ​റാ​സ്' എ​ന്ന സി​നി​മ​യാ​ക്കി.

അ​ര​വി​ന്ദ് രാ​ജേ​ന്ദ്ര​ന്‍റെ ക​ഥ ക​ഴി​ഞ്ഞ​വ​ര്‍​ഷം സം​വി​ധാ​യ​ക​ന്‍ പ്ര​ജി​ത്തി​നു കൊ​ടു​ത്തു. അ​താ​ണ് 'ആ​ശ​ക​ള്‍ ആ​യി​രം'. മൂ​ന്നാ​മ​ത്തെ ക​ഥ​യാ​ണു ലി​നീ​ഷ് നെ​ല്ലി​ക്ക​ല്‍ എ​ഴു​തി​യ ‘തു​ട​ക്കം’. അ​ന്ന് അ​തി​ന്‍റെ പേ​ര് ‘അ​വ​ള്‍​ക്കൊ​പ്പം’ എ​ന്നാ​യി​രു​ന്നു. ര​ണ്ടാം​പ​കു​തി​യി​ല്‍ കാ​ര്യ​മാ​യ ഒ​രു ക​ഥ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​തു ഞാ​ന്‍ മാ​റ്റി​വ​ച്ചു. പി​ന്നീ​ടു സു​ചി​ത്ര മോ​ഹ​ന്‍​ലാ​ല്‍ വി​ളി​ച്ച് വി​സ്മ​യ​യ്ക്കു പ​റ്റി​യ ക​ഥ​യു​ണ്ടോ എ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ ഞാ​ന്‍ ര​ണ്ടു മൂ​ന്ന് ക​ഥ പ​റ​ഞ്ഞു. അ​തി​ല്‍ ‘തു​ട​ക്കം’ അ​വ​ര്‍​ക്കി​ഷ്ട​മാ​യി. ഞാ​ന്‍ ആ​യി​ടെ പ​രി​ച​യ​പ്പെ​ട്ട അ​ഖി​ല്‍ കൃ​ഷ്ണ​യെ​ക്കൊ​ണ്ട് ര​ണ്ടാം​പ​കു​തി എ​ഴു​തി​ച്ചു. ഫ​സ്റ്റ് ഹാ​ഫി​ലും സെ​ക്ക​ന്‍​ഡ് ഹാ​ഫി​ലും ഞാ​നും വ​ര്‍​ക്ക് ചെ​യ്തി​രു​ന്നു.

ക​ഥാ​പ​ശ്ചാ​ത്ത​ലം..?

K-Rail Survey

കു​ട്ടി​ക്കാ​ന​മെ​ന്ന വ​ള​രെ ഭം​ഗി​യു​ള്ള ഒ​രു പ്ര​ദേ​ശ​ത്തേ​ക്കു സ്ഥ​ലം​മാ​റി വ​രു​ന്ന ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, അ​യാ​ളു​ടെ മ​ക​ള്‍, പി​ന്നെ അ​വ​രു​ടെ ഒ​രു പ​ട്ടി​യും. പ​ര​സ്പ​രം ഏ​റെ വൈ​കാ​രി​ക അ​ടു​പ്പം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന ഇ​വ​രാ​ണ് ആ ​വീ​ട്ടി​ലു​ള്ള​ത്. അ​യ​ല്‍​ക്കാ​ര്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രു​മാ​യൊ​ക്കെ അ​വ​ര്‍ പെ​ട്ടെ​ന്നു സൗ​ഹൃ​ദ​ത്തി​ലാ​കു​ന്നു. പ​ക്ഷേ, അ​വ​ര്‍​ക്കൊ​രു വ​ലി​യ ഒ​രു പ്ര​ശ്‌​നം വ​രു​ന്നു. അ​തി​നെ അ​വ​ര്‍ എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കും എ​ന്ന​താ​ണു സി​നി​മ.

ആ​രാ​ണു നാ​യ​ക​ന്‍, നാ​യി​ക..?

K-Rail Survey

അ​ങ്ങ​നെ​യൊ​രു കോ​ണ്‍​സെ​പ്റ്റ് ഇ​തി​ലി​ല്ല. തി​ര​ക്ക​ഥ​യി​ലു​ള്ള​തു കു​റ​ച്ചു ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. സാ​യി​കു​മാ​ര്‍, മ​നോ​ജ് കെ. ​ജ​യ​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, ബോ​ബി കു​ര്യ​ന്‍, അ​ശ്വി​ന്‍, എ​സ്സ, ജ​യ കു​റു​പ്പ്, കോ​ട്ട​യം ര​മേ​ഷ്, വാ​ഗ്മി തു​ട​ങ്ങി​യ​വ​രും വി​വി​ധ വേ​ഷ​ങ്ങ​ളി​ലു​ണ്ട്.

വി​സ്മ​യ​യ്ക്കു വേ​ണ്ടി ഒ​രു​ക്കി​യ ക​ഥാ​പാ​ത്ര​മാ​ണോ..?

K-Rail Survey

ഇ​തി​ലെ മീ​നു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് വി​സ്മ​യ കൃ​ത്യ​മാ​യി​രു​ന്നു. ഞാ​ന്‍ വി​സ്മ​യ​യെ നേ​രി​ല്‍ ക​ണ്ടു. ര​ണ്ടു മൂ​ന്ന് സീ​ന്‍ ചെ​യ്യി​പ്പി​ച്ചു. ന​ന്നാ​യി അ​ഭി​ന​യി​ക്കാ​ന​റി​യാം എ​ന്നു മ​ന​സി​ലാ​യി. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ജീ​ന്‍ കി​ട്ടി​യ കു​ട്ടി​യാ​ണ്. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ എ​ല്ലാ ഫ്‌​ള​ക്‌​സി​ബി​ലി​റ്റി​യു​മു​ണ്ട്. ബോ​ണ്‍ ആ​ക്ട്ര​സാ​ണ്. സി​നി​മ​യു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. ഇ​നി​യും ഒ​ത്തി​രി മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ വി​സ്മ​യ​യെ കാ​ണാ​നാ​വും.

മോ​ഹ​ന്‍​ലാ​ല്‍ ഈ ​സി​നി​മ​യി​ലെ​ത്തി​യ​ത്..?

K-Rail Survey

മോ​ഹ​ന്‍​ലാ​ലി​നോ​ട് ഈ ​ക​ഥ പ​റ​യു​ന്ന​തി​നി​ടെ അ​തി​ലെ ഒ​രു ക​ഥാ​പാ​ത്രം വ​ന്ന​പ്പോ​ള്‍ ഇ​ത് ആ​രാ​വും ചെ​യ്യു​ക​യെ​ന്നു ചോ​ദി​ച്ചു. അ​ദ്ദേ​ഹം ചെ​യ്താ​ല്‍ ന​ന്നാ​യി​രി​ക്കു​മെ​ന്നു ഞാ​ന്‍ പ​റ​ഞ്ഞു. ആ ​വേ​ഷം അ​ത്ര​ത്തോ​ളം ഇ​ഷ്ട​പ്പെ​ട്ട അ​ദ്ദേ​ഹം ഉ​ട​ന്‍ സ​മ്മ​ത​മ​റി​യി​ച്ചു. മ​ക​ളു​ടെ സി​നി​മ​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും അ​തി​ലു​ണ്ടാ​യി​രു​ന്നു. 10 മി​നി​റ്റോ​ളം അ​ദ്ദേ​ഹം ഇ​തി​ലു​ണ്ട്. വി​സ്മ​യ​യു​ടെ​യും മോ​ഹ​ന്‍​ലാ​ലി​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ത​മ്മി​ല്‍ ഒ​രു ക​ണ​ക്‌​ഷ​നു​ണ്ട്. ഒ​രു സീ​നി​ലാ​ണ് അ​വ​രു​ടെ കോം​ബി​നേ​ഷ​ന്‍.

വി​സ്മ​യ​യി​ല്‍ ഏ​റ്റ​വും പോ​സി​റ്റീ​വാ​യി തോ​ന്നി​യ​ത്?

K-Rail Survey

വി​സ്മ​യ ഏ​റെ ജെ​നു​വി​നാ​ണ്. സ​ത്യ​സ​ന്ധ​മാ​യി എ​ല്ലാ കാ​ര്യ​ങ്ങ​ളെ​യും വീ​ക്ഷി​ക്കു​ന്ന, പ്ര​കൃ​തി​യോ​ടും മ​നു​ഷ്യ​രോ​ടും മൃ​ഗ​ങ്ങ​ളോ​ടും പ​ക്ഷി​ക​ളോ​ടു​മൊ​ക്കെ ഏ​റെ സ്‌​നേ​ഹ​മു​ള്ള, ഒ​രു മ​നു​ഷ്യ​ന്‍ എ​ങ്ങ​നെ ആ​യി​രി​ക്ക​ണ​മെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ഒ​രാ​ള്‍. മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​റ്റൊ​രു പ​തി​പ്പ്. ഈ ​ഭൂ​മി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ഒ​രേ അ​വ​കാ​ശ​മാ​ണു​ള്ള​ത്, എ​ല്ലാ​വ​രെ​യും ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം, മ​റ്റു​ള്ള​വ​രു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ ബ​ഹു​മാ​നി​ക്ക​ണം എ​ന്നൊ​ക്കെ ചി​ന്തി​ക്കു​ന്ന വ​ലി​യ മ​ന​സു​ള്ള ഒ​രാ​ള്‍.

ആ​ശി​ഷി​ലേ​ക്ക് എ​ത്തി​യ​ത്..?

K-Rail Survey

മ​ക​ന് അ​ഭി​ന​യ​ത്തി​ല്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ മു​മ്പ് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം പു​തി​യൊ​രാ​ള്‍ ചെ​യ്താ​ല്‍ ന​ന്നാ​യി​രി​ക്കു​മെ​ന്നു തോ​ന്നി​യ​പ്പോ​ള്‍ ഞാ​നാ​ണ് ആ​ശി​ഷി​ന്‍റെ പേ​രു പ​റ​ഞ്ഞ​ത്. മു​മ്പ് ‘എം​പു​രാ​നി​ല്‍' ഒ​രു ഷോ​ട്ടി​ല്‍ വ​ന്നി​ട്ടു​ണ്ട്. ആ​ശി​ഷി​ന്‍റെ ഒ​രു ഷോ​ര്‍​ട്ട് ഫി​ലിം എ​നി​ക്കി​ഷ്ട​മാ​യി. പി​ന്നീ​ട് ഇ​തി​ലെ ര​ണ്ടു മൂ​ന്ന് സീ​ന്‍ ചെ​യ്യി​ച്ചു നോ​ക്കി. വ​ള​രെ പ്ര​തി​ഭ​യു​ള്ള ആ​ര്‍​ട്ടി​സ്റ്റാ​ണ്. ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി കു​റെ റ​ഫ​റ​ന്‍​സു​ക​ള്‍ തേ​ടു​ന്ന, ഇ​ഷ്ടം​പോ​ലെ സി​നി​മ​ക​ള്‍ കാ​ണു​ന്ന, ധാ​രാ​ളം സം​ശ​യ​ങ്ങ​ള്‍ ചോ​ദി​ക്കു​ന്ന, അ​ഭി​ന​യം കൃ​ത്യ​മാ​യി പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ള്ള പ്ര​കൃ​തം. ഭാ​വി​യി​ല്‍ എ​ല്ലാ​വ​രും പേ​രെ​ടു​ത്തു പ​റ​യു​ന്ന ഗം​ഭീ​ര ആ​ക്ട​ര്‍ ആ​യി​രി​ക്കും ആ​ശി​ഷ്.

ഈ ​സി​നി​മ പ​ക​രു​ന്ന ഇ​മോ​ഷ​ന്‍..?

ന​മു​ക്ക് വ​ലി​യ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ന​ല്‍​കു​ന്ന, ഏ​റെ അ​ഭി​മാ​നം തോ​ന്നി​പ്പി​ക്കു​ന്ന, ഒ​രു പ്ര​ശ്‌​നം വ​രു​മ്പോ​ള്‍ എ​ങ്ങ​നെ അ​തു പ​രി​ഹ​രി​ക്കാ​മെ​ന്നു പ്ര​ചോ​ദ​നം പ​ക​രു​ന്ന സി​നി​മ​യാ​ണി​ത്. ഇ​തു കാ​ണു​ന്ന​വ​ര്‍ അ​തി​ല്‍ ഇ​ങ്ങ​നെ ഒ​രു കാ​ര്യ​മു​ണ്ട്, ക​ണ്ടു നോ​ക്കൂ എ​ന്നു പ​റ​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

മോ​ഹ​ന്‍​ലാ​ല്‍ സി​നി​മ എ​പ്പോ​ൾ..?

K-Rail Survey

ഒ​രു ക​ഥ​യു​ടെ വ​ണ്‍ ലൈ​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത് മൊ​ത്ത​ത്തി​ല്‍ എ​ഴു​തി​ക്കൊ​ണ്ടു​വ​രാ​നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഇ​പ്പോ​ള്‍ തി​ര​ക്ക​ഥ​യു​ടെ ഘ​ട്ട​ത്തി​ലാ​ണ്. ആ ​സി​നി​മ ഉ​ട​ന്‍ സം​ഭ​വി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Tags : Jude Anthany Joseph Jude Anthany Interview Thudakkam Movie Mohanlal vismaya mohanlal

Recent News

Corehub Up