Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuvatta

ട്രെ​യി​ൻ ത​ട്ടി; ര​ണ്ടു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ആ​ല​പ്പു​ഴ: ക​രു​വാ​റ്റ​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് ക​ണ്ടു​മ​ട​ങ്ങി​യ ര​ണ്ടു​പേ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. തീ​ര​ദേ​ശ റെ​യി​ൽ​വേ പാ​ത​യി​ൽ ക​രു​വാ​റ്റ കു​റി​ച്ചി​ക്ക​ലി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തൃ​ക്കു​ന്ന​പ്പു​ഴ പ​ല്ല​ന സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് (45), പ്ര​കാ​ശ​ൻ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 7.45നാ​യി​രു​ന്നു സം​ഭ​വം.

വ​ള്ളം​ക​ളി സ​മാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന റോ​ഡി​ലു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ടാ​തി​രി​ക്കാ​നാ​ണ് ഇ​വ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന​ത്. കു​റി​ച്ചി​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ എ​ത്തി​യ ട്രെ​യി​ൻ ഇ​രു​വ​രെ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം ട്രാ​ക്കി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ചി​ല​ർ ട്രെ​യി​ൻ വ​രു​ന്ന​ത് ക​ണ്ട് ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ് ഹ​രി​പ്പാ​ട് പൊ​ലി​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ മൃ​ത​ദേ​ഹ​ങ്ങ​ൾ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​ കൂ​ടു​ത​ൽ പേ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

Kerala

ഐ​ഫോ​ണി​നാ​യി കൊ​ല​പാ​ത​കം; ക​രു​വാ​റ്റ കൊ​ല​ക്കേ​സി​ൽ എ​ട്ടാം ക്ലാ​സു​കാ​രി അ​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ക​രു​വാ​റ്റ​യി​ൽ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ക​രു​വാ​റ്റ സ്വ​ദേ​ശി​യാ​യ ശി​വ​ൻ​കു​ട്ടി (65) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ബ​ന്ധു​വാ​യ 13 കാ​രി ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രും കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​ണെ​ന്നും ഇ​വ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​രു​വാ​റ്റ മാ​ട​പ്പു​റ​യ്ക്ക​ൽ പ​ടീ​റ്റ​തി​ൽ ശി​വ​ൻ​കു​ട്ടി ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​തി​ക​ൾ വീ​ഡി​യോ കോ​ളി​ലൂ​ടെ 13കാ​രി​യെ കാ​ണി​ച്ച​താ​യും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. ശി​വ​ൻ​കു​ട്ടി​യും ഭാ​ര്യ​യും മ​ക​ളും ചെ​റു​മ​ക​ളു​മാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

മ​ക​ളെ പ്ര​സ​വ​ത്തി​നാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യും അ​വ​ർ​ക്കൊ​പ്പം പോ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​ക​ൾ ശൗ​ചാ​ല​യ​ത്തി​ന്‍റെ വെ​ന്‍റി​ലേ​ഷ​ൻ വ​ഴി​യാ​ണ് അ​ക​ത്ത് ക​ട​ന്ന​ത്. ശി​വ​ൻ​കു​ട്ടി​യു​ടെ കൈ​കാ​ലു​ക​ൾ കെ​ട്ടി​യ​ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ ബ​ന്ധു​വാ​യ 13കാ​രി വീ​ഡി​യോ കോ​ളി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഇ​വ​ർ ക​വ​ർ​ന്നു. 13കാ​രി​ക്ക് ഐ​ഫോ​ണും ബൈ​ക്കും വാ​ങ്ങാ​നാ​ണ് കൊ​ല​ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.

തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടി​നു​ള്ളി​ൽ മു​ള​കു​പൊ​ടി വി​ത​റി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

District News

ക​രു​വാ​റ്റ​യി​ൽ മി​നി വാ​ൻ മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്നു കു​ട്ടി​ക​ൾ​ക്കും പി​താ​വി​നും പ​രി​ക്ക്

ഹ​രി​പ്പാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പം മി​നി വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് മൂ​ന്നു കു​ട്ടി​ക​ൾ​ക്കും പി​താ​വി​നും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നും ഹ​രി​പ്പാ​ട് ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബി​സ്മി മ​സാ​ല​യു​ടെ വി​ത​ര​ണ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

എ​തി​രേ വ​ന്ന സ്കൂ​ട്ട​ർ പെ​ട്ടെ​ന്ന് വ​ട്ടം ചാ​ടി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വാ​നി​നു​ള്ളി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ മൂ​ന്ന് കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. റോ​ഡ് വ​ശ​ത്ത് നി​ന്നി​രു​ന്ന ഒ​രാ​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ൽ​പ്പ​സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

District News

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ വി. ​സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി. ഇ​ട​വ​ക വി​കാ​രി ഫാ.​ ജ​യിം​സ് പു​ളി​ച്ചു​മാ​ക്ക​ൽ എം​സി​ബി​എ​സ് കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വെ​ഞ്ച​രി​ച്ച ക​ഴു​ന്ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് സം​വ​ഹി​ക്കും. വൈ​കി​ട്ട് 4.15 ന് ​ദേ​ശ​ക്ക​ഴു​ന്ന് പള്ളിയിൽ എ​ത്തി​ച്ചേ​രും. 4.30 ന് ​ല​ദീ​ഞ്ഞ്, മ​ധ്യസ്ഥപ്രാ​ർ​ഥ​ന,ആ​ഘോ​ഷ​മാ​യ വി.​കു​ർ​ബാ​ന - ഇ​ട​വ​ക​യി​ലെ ന​വ വൈ​ദി​ക​ൻ ഫാ. ​സോ​ണി പു​ന്നൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വ​ച​ന​സ​ന്ദേ​ശം. നാ​ളെ പ്ര​ധാ​ന തി​രു​നാ​ൾ ദി​നം. വൈ​കുന്നേരം 4.30ന് ​ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന - ഫാ. ​ജെ​റി​ൻ വ​ലി​യ​പ​റ​മ്പി​ൽ എം​സി​ബി​എ​സ് കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വ​ച​ന​സ​ന്ദേ​ശം. 6.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജ​യിം​സ് പു​ളി​ച്ചു​മാ​ക്ക​ൽ എം​സി​ബി​എ​സ് , കൈ​ക്കാ​ര​ന്മാ​രാ​യ പി.​ജെ.​ജോ​സ​ഫ് പു​ന്നൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ , എം.​

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ വി. ​സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി. ഇ​ട​വ​ക വി​കാ​രി ഫാ.​ ജ​യിം​സ് പു​ളി​ച്ചു​മാ​ക്ക​ൽ എം​സി​ബി​എ​സ് കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വെ​ഞ്ച​രി​ച്ച ക​ഴു​ന്ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് സം​വ​ഹി​ക്കും. വൈ​കി​ട്ട് 4.15 ന് ​ദേ​ശ​ക്ക​ഴു​ന്ന് പള്ളിയിൽ എ​ത്തി​ച്ചേ​രും. 4.30 ന് ​ല​ദീ​ഞ്ഞ്, മ​ധ്യസ്ഥപ്രാ​ർ​ഥ​ന,ആ​ഘോ​ഷ​മാ​യ വി.​കു​ർ​ബാ​ന - ഇ​ട​വ​ക​യി​ലെ ന​വ വൈ​ദി​ക​ൻ ഫാ. ​സോ​ണി പു​ന്നൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വ​ച​ന​സ​ന്ദേ​ശം.

നാ​ളെ പ്ര​ധാ​ന തി​രു​നാ​ൾ ദി​നം. വൈ​കുന്നേരം 4.30ന് ​ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന - ഫാ. ​ജെ​റി​ൻ വ​ലി​യ​പ​റ​മ്പി​ൽ എം​സി​ബി​എ​സ് കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വ​ച​ന​സ​ന്ദേ​ശം. 6.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജ​യിം​സ് പു​ളി​ച്ചു​മാ​ക്ക​ൽ എം​സി​ബി​എ​സ് , കൈ​ക്കാ​ര​ന്മാ​രാ​യ പി.​ജെ.​ജോ​സ​ഫ് പു​ന്നൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ , എം.​ജെ.​തോ​മ​സ് മു​ട്ട​കു​ളം എ​ന്നി​വ​ർ പ​റ​ഞ്ഞു.

Kerala

‌ആ​ല​പ്പു​ഴ​യി​ലെ പ​ക്ഷി​പ്പ​നി; ക​ള്ളിം​ഗ് നാ​ളെ മു​ത​ൽ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത്, ക​രു​വാ​റ്റ,പ​ള്ളി​പ്പാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നാ​ളെ മു​ത​ൽ ക​ള്ളിം​ഗ് ആ​രം​ഭി​ക്കും. പ​ക്ഷി​പ്പ​നി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ള്ളിം​ഗ് ന​ട​പ്പാ​ക്കും.

നാ​ളെ അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത്, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​നു​വ​രി 10ന് ​ക​രു​വാ​റ്റ,പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ള്ളിം​ഗ് ന​ട​ത്തും. അ​മ്പ​ല​പ്പു​ഴ നോ​ർ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 3,544 വ​ള​ർ​ത്തു പ​ക്ഷി​ക​ളെ ക​ള്ളിം​ഗി​ന് വി​ധേ​യ​മാ​ക്കും.

അ​മ്പ​ല​പ്പു​ഴ സൗ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 150 വ​ള​ർ​ത്തു പ​ക്ഷി​ക​ളും ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്തി​ൽ 6,633 വ​ള​ർ​ത്തു പ​ക്ഷി​ക​ളും പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ 3,458 വ​ള​ർ​ത്തു പ​ക്ഷി​ക​ളും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 13,785 വ​ള​ർ​ത്തു പ​ക്ഷി​ക​ളെ​യാ​ണ് ക​ള്ളിം​ഗി​ന് വി​ധേ​യ​മാ​ക്കേ​ണ്ട​ത്.

പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ​ർ​വൈ​ല​ൻ​സ് സോ​ണി​ൽ താ​റാ​വ്, കോ​ഴി, കാ​ട, മ​റ്റു വ​ള​ർ​ത്തു പ​ക്ഷി​ക​ളു​ടെ മു​ട്ട, ഇ​റ​ച്ചി, കാ​ഷ്ഠം (വ​ളം), ഫ്രോ​സ​ൺ മീ​റ്റ്, മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ഒ​രാ​ഴ്ച​ത്തേ​ക്ക് നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ഇ​ൻ​ഫെ​ക്ട​ഡ് സോ​ണി​ൽ ക​ള്ളിം​ഗ് പൂ​ർ​ത്തി​യാ​യി മൂ​ന്ന് മാ​സ​ത്തേ​ക്ക് പ​ക്ഷി​ക​ളെ വ​ള​ർ​ത്താ​ൻ പാ​ടി​ല്ല.

District News

​ക​രു​വാ​റ്റ ജ​ലോ​ത്സ​വ​ത്തി​ലും വീ​യ​പു​രം ജേ​താ​വ്

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ ലീ​ഡിംഗ് ചാ​ന​ലി​ൽ ന​ട​ന്ന 56-ാമ​ത് ക​രു​വാ​റ്റ വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ലും അ​ഞ്ചാ​മ​ത് ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സിബിഎ​ൽ) മ​ത്സ​ര​ത്തി​ലും കൈ​ന​ക​രി വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബ്ബ് തു​ഴ​ഞ്ഞ വീ​യ​പു​രം ചു​ണ്ട​ൻ ജേ​താ​വാ​യി. ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ൽ വീ​യ​പു​രം ചു​ണ്ട​ന്‍റെ തു​ട​ർ​ച്ച​യാ​യ ആ​റാം വി​ജ​യ​മാ​ണി​ത്.​ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മേ​ൽ​പ്പാ​ടം ചു​ണ്ട​നാ​ണ് ര​ണ്ടാം സ്ഥാ​നം. പു​ന്ന​മ​ട ബോ​ട്ട് ക്ല​ബ്ബ് തു​ഴ​ഞ്ഞ ന​ടു​ഭാ​ഗം ചു​ണ്ട​ൻ മൂ​ന്നാം സ്ഥാ​നം നേ​ടി.


മ​ന്ത്രി പി. ​പ്ര​സാ​ദ് വള്ളംകളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​പ്പാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രു​ക്മ​ിണി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.കെ. ഷാ​ജു, ചീ​ഫ് കോ​-ഓർഡി നേ​റ്റ​ർ ആ​ർ.കെ. ​കു​റു​പ്പ്, ക​രു​വാ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ, അ​ഡ്വ.​എം.​എം. അ​ന​സ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up