ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജംഗ്ഷനു സമീപം മിനി വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു കുട്ടികൾക്കും പിതാവിനും പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. അമ്പലപ്പുഴ ഭാഗത്തുനിന്നും ഹരിപ്പാട് ഭാഗത്തേക്കു വരികയായിരുന്ന ബിസ്മി മസാലയുടെ വിതരണ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
എതിരേ വന്ന സ്കൂട്ടർ പെട്ടെന്ന് വട്ടം ചാടിയതാണ് അപകടത്തിനു കാരണമായത്. സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം വിട്ട വാൻ റോഡിലേക്ക് മറിയുകയായിരുന്നു. വാനിനുള്ളിൽ ഡ്രൈവറെ കൂടാതെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡ് വശത്ത് നിന്നിരുന്ന ഒരാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസപ്പെട്ടു.
Tags : nattu vishesaham Mini van overturns Karuvatta