Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kolkatha Knight Riders

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി കാ​മ​റൂ​ൺ ഗ്രീ​ൻ; കോ​ൽ​ക്ക​ത്ത​യ്ക്ക് മി​ക​ച്ച സ്കോ​ർ

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ 180 റ​ൺ‌​സെടു​ത്ത് ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

കാ​മ​റൂ​ൺ ഗ്രീ​നി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും റോ​വ്മാ​ൻ പ​വ​ലി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് കോ​ൽ​ക്ക​ത്ത മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ഗ്രീ​ൻ 79 റ​ൺ​സാ​ണെ​ടു​ത്ത​ത്. 55 പ​ന്തി​ൽ ഏ​ഴ് ബൗ​ണ്ട​റി​യും നാ​ല് ബൗ​ണ്ട​റി​യും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഗ്രീ​നി​ന്‍റെ ഇ​ന്നിം​ഗ്സ്.

പ​വ​ൽ 27 റ​ൺ​സും ടിം ​സൈ​ഫ​ർ 19 റ​ൺ​സു​മെ​ടു​ത്തു. ഗു​ജ​റാ​ത്തി​ന് വേ​ണ്ടി ക​ഗീ​സോ റ​ബാ​ഡ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. മു​ഹ​മ്മ​ദ് സി​റാ​ജും അ​ശോ​ക് ശ​ർ​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും പ്ര​സി​ദ് കൃ​ഷ്ണ​യും റാ​ഷി​ദ് ഖാ​നും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Latest News

Corehub Up