കോൽക്കത്ത: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഏഴര മുതൽ കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം.
രണ്ട് മാറ്റങ്ങളുമായാണ് കോൽക്കത്ത മത്സരത്തിനിറങ്ങുന്നത്. വരുൺ ചക്രവർത്തിക്കും സുനിൽ നരെയ്നും പകരം റോവ്മാൻ പവലും നവ്ദീപ് സൈനിയും പ്ലേയിംഗ് ഇലവണിലെത്തി. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്.
കോൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിൻ അലൻ, അജിൻക്യ രഹാനെ (ക്യാപ്റ്റൻ), കാമറൂൺ ഗ്രീൻ, ആൻഗ്രിഷ് രഘുവൻഷി (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, റിങ്കു സിംഗ്, രമൻദീപ് സിംഗ്, അനുകൂൽ റോയ്, നവ്ദീപ് സൈനി, വൈഭവ് അറോറ, കാർത്തിക് ത്യാഗി.
പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), കൂപ്പർ കോണോലി, നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർകസ് സ്റ്റോയ്നിസ്, മാർക്കോ യാൻസൻ, സേവിയർ ബാർട്ട്ലറ്റ്, വിജയ്കുമാർ വൈശാഖ്, അർഷ്ദീപ് സിംഗ്, യുഷ്വേന്ദ്ര ചാഹൽ.
Tags : ipl 2026 kolkatha knight riders punjab kings toss