x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​പി​എ​ൽ: കോ​ൽ​ക്ക​ത്ത-​പ​ഞ്ചാ​ബ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു


Published: April 6, 2026 11:46 PM IST | Updated: April 6, 2026 11:47 PM IST

കോ​ൽ​ക്ക​ത്ത: ഐ​പി​എ​ല്ലി​ലെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്-​പ​ഞ്ചാ​ബ് കിം​ഗ്സ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച കോ​ൽ​ക്ക​ത്ത​യു​ടെ ഇ​ന്നിം​ഗ്സി​നി​ടെ മ​ഴ​യെ​ത്തു​ക​യാ​യി​രു​ന്നു. കോ​ൽ​ക്ക​ത്ത 3.4 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 25 റ​ൺ​സ് എ​ടു​ത്ത് നി​ൽ​ക്കെ​യാ​ണ് മ​ഴ​യെ​ത്തി​യ​ത്.

പി​ന്നീ​ട് ഓ​വ​ർ കു​റ​ച്ച് മ​ത്സ​രം ന​ട​ത്താ​ൻ‌ ശ്ര​മി​ച്ചെ​ങ്കി​ലും മ​ഴ ശ​മി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഇ​രു ടീ​മി​നും ഓ​രോ പോ​യി​ന്‍റ് വീ​തം ല​ഭി​ച്ചു. പ​ഞ്ചാ​ബി​ന് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് അ​ഞ്ച് പോ​യി​ന്‍റും കോ​ൽ​ക്ക​ത്ത​യ്ക്ക് ഒ​രു പോ​യി​ന്‍റു​മാ​യി.

Tags : ipl 2026 kolkatha knight riders punjab kings abandoned rain

Recent News

Corehub Up