Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lpg Crisis

കൊ​ച്ചി​യി​ൽ ഹോ​ട്ട​ലു​ട​മ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലു​ട​മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ്പാ​വൂ​ർ മു​ട​ക്കു​ഴ കോ​ട​മ്പു​റം കെ.​കെ. രാ​ജ​നാ​ണ് മ​രി​ച്ച​ത്. കാ​ക്ക​നാ​ട് കെ​കെ​ആ​ർ. ബേ​ക്സ് ആ​ന്‍റ് ജ്യൂ​സ​സ് സ്ഥാ​പ​ന ഉ​ട​മ​യാ​ണ്.

പാ​ച​ക​വാ​ത​ക ക്ഷാ​മം മൂ​ലം ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്ന് മു​ത​ലാ​ണ് രാ​ജ​ൻ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: Toll free helpline number: 1056, 0471-2552056)

Kerala

പാചകവാതക പ്രതിസന്ധി: ഹോ​ട്ട​ലു​ക​ള്‍ 23ന് ​അ​ട​ച്ചി​ടും, ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച്

കൊച്ചി: ഹോ​ട്ട​ലു​ക​ളെ അ​വ​ശ്യ​സ​ര്‍​വീ​സാ​യി പ്ര​ഖ്യാ​പി​ച്ച് പാ​ച​ക​വാ​ത​കം ഹോ​ട്ട​ലു​ക​ള്‍​ക്കും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍(​കെ​എ​ച്ച്ആ​ര്‍​എ).

വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേശം ല​ഭി​ച്ചി​ട്ടും മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ ഹോ​ട്ട​ലു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്താ​ത്തി​നാ​ല്‍ ഹോ​ട്ട​ലു​ക​ള്‍​ക്ക് സി​ലി​ണ്ട​റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നി​ല്ല.

സ്വകാര്യ ക​മ്പ​നി​ക​ള്‍ അ​വ​സ​രം മു​ത​ലാ​ക്കി ഗ്യാ​സി​ന് വ​ന്‍ വി​ല​വ​ര്‍​ധ​ന വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ക​ണ​ക്കി​നാ​ളു​ക​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യി​ട്ടും കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​സം​ഗ​ത പു​ല​ര്‍​ത്തു​ക​യാ​ണ്.

ഹോ​ട്ട​ലു​ക​ളെ മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പാ​ച​ക​വാ​ത​കം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാഴാഴ്ച എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ബോ​ട്ടി​ലിം​ഗ് പ്ലാ​ന്‍റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും. തു​ട​ര്‍​ന്ന് 23ന് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചി​ട്ട് സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​പാ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. അ​ബ്ദു​ള്‍ റ​സാ​ഖ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Kerala

വീ​ടു​ക​ളി​ല്‍ ഗ്യാ​സ് ഉ​പ​യോ​ഗം കു​റ​യ്ക്കാം, ല​ളി​ത​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ

കൊ​ച്ചി: വീ​ടു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​ന്റെ ല​ഭ്യ​ത പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ല ല​ളി​ത​മാ​യ ശീ​ല​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ ഗ്യാ​സ് ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി കു​റ​യ്ക്കാം.

പാ​ച​ക​ത്തി​ല്‍ ചെ​റി​യ ശ്ര​ദ്ധ ന​ല്‍​കി​യാ​ല്‍ മാ​തി. അ​ത് ഗ്യാ​സ് ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യും കു​ടും​ബ​ച്ചെ​ല​വ് നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യും. കീ​ശ കാ​ലി​യാ​കു​ന്ന​തും ത​ട​യാം.

  • ഗ്യാ​സ് സ്റ്റൗ, ​ബ​ര്‍​ണ​ര്‍ എ​ന്നി​വ കേ​ടു​പാ​ടു​ക​ള്‍ ഉ​ള്ള​ത​ല്ലെ​ന്നും പൊ​ടി​യും അ​ഴു​ക്കും പി​ടി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കു​ക. ബ​ര്‍​ണ​റി​ല്‍ കു​ഴി​ക​ള്‍ അ​ട​ഞ്ഞാ​ല്‍ തീ ​ശ​രി​യാ​യി ക​ത്തി​ല്ല. അ​തു​വ​ഴി ഗ്യാ​സ് ന​ഷ്ടം സം​ഭ​വി​ക്കും
  • ഗ്യാ​സ് സേ​വ​ര്‍ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ക്കു​ക. ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം സി​ലി​ന്‍​ഡ​ര്‍ ഓ​ഫ് ചെ​യ്തു എ​ന്ന് ഉ​റ​പ്പാ​ക്കു​ക
  • ചൂ​ട് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ത​ട​യാ​ന്‍ പാ​ച​കം ചെ​യ്യു​മ്പോ​ള്‍ പാ​ത്രം മൂ​ടി വെ​ക്കു​ക. ഇ​തി​ലൂ​ടെ ഭ​ക്ഷ​ണം വേ​ഗ​ത്തി​ല്‍ പാ​ക​മാ​കു​ക​യും ഗ്യാ​സ് ലാ​ഭി​ക്കു​ക​യും ചെ​യ്യും.
  • പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, അ​രി, കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ പാ​ച​കം ചെ​യ്യാ​ന്‍ പ്ര​ഷ​ര്‍ കു​ക്ക​ര്‍ ഉ​പ​യോ​ഗി​ക്കു​ക. സാ​ധാ​ര​ണ പാ​ത്ര​ങ്ങ​ളെ​ക്കാ​ള്‍ ഇ​വ വേ​കാ​ന്‍ കു​റ​ച്ച് സ​മ​യം മ​തി.
  • പാ​ച​കം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് എ​ല്ലാം ത​യാ​റാ​ക്കി വ​ച്ചാ​ല്‍ അ​നാ​വ​ശ്യ​മാ​യി ഗ്യാ​സ് ക​ത്തി ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാം
  • പാ​ത്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ന് പു​റ​ത്തേ​ക്ക് തീ ​പ​ട​രു​ന്ന​ത് ഗ്യാ​സ് പാ​ഴാ​ക്കു​മെ​ന്ന​തി​നാ​ല്‍ പാ​ത്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ള​വി​ല്‍ തീ​യു​ടെ വ​ലു​പ്പം നി​യ​ന്ത്രി​ക്കു​ക.
  • ചെ​റി​യ പാ​ത്ര​ത്തി​ന് വ​ലി​യ ബ​ര്‍​ണ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗ്യാ​സ് പാ​ഴാ​ക്കും. അ​തി​നാ​ല്‍ പാ​ത്ര​ത്തി​ന്‍റെ വ​ലു​പ്പ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ബ​ര്‍​ണ​ര്‍ തി​ര​ഞ്ഞെ​ടു​ക്കു​ക.
  • ക​റ പി​ടി​ച്ച പാ​ത്ര​ങ്ങ​ള്‍ ചൂ​ടാ​കാ​ന്‍ കൂ​ടു​ത​ല്‍ ഗ്യാ​സ് വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ല്‍ പാ​ത്ര​ത്തി​ന്‍റെ അ​ടി​ഭാ​ഗം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക
  • ഫ്രി​ഡ്ജി​ല്‍ നി​ന്നെ​ടു​ത്ത ഭ​ക്ഷ​ണം കു​റ​ച്ച് സ​മ​യം പു​റ​ത്തു​വെ​ച്ച് സാ​ധാ​ര​ണ താ​പ​നി​ല​യി​ലെ​ത്തി​ച്ച ശേ​ഷം പാ​ച​കം ചെ​യ്യു​ന്ന​ത് സ​മ​യ​വും ഗ്യാ​സും ലാ​ഭി​ക്കും.
  • പാ​ച​ക​ത്തി​ന് അ​ധി​കം വെ​ള്ളം ചേ​ര്‍​ത്താ​ന്‍ സ​മ​യ​വും ഗ്യാ​സും കൂ​ടു​ത​ലാ​കും. അ​തി​നാ​ല്‍ ആ​വ​ശ്യ​ത്തി​ന് മാ​ത്രം വെ​ള്ളം ചേ​ര്‍​ക്കു​ക
  • ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം വി​ഭ​വ​ങ്ങ​ള്‍ പാ​ച​കം ചെ​യ്യു​ന്ന​ത് ഗ്യാ​സ് ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.
  • കു​ടി​ക്കാ​നും കു​ളി​ക്കാ​നും വെ​ള്ളം ചൂ​ടാ​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ അ​ധി​ക സ​മ​യം ഗ്യാ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന കാ​ര്യ​ങ്ങ​ള്‍ വി​റ​ക് അ​ടു​പ്പി​ല്‍ ചെ​യ്യു​ക.

Kerala

മൂന്നു കട്ട വച്ചാല്‍ അടുപ്പ് പുകയില്ല... ഗ്യാസ് ലാഭിക്കണം, പോക്കറ്റ് കീറരുത്; ബദല്‍ മാര്‍ഗം തേടി വീട്ടമ്മമാര്‍

കൊച്ചി: യുദ്ധം ഇന്ത്യയിലെ അടുക്കളകളെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. പാചക വാതക ക്ഷാമം വന്നതോടെ വിറക് അടുപ്പിലേക്ക് മാറുകയാണ് ഇന്ന് പലരും. രാജ്യത്ത് ഹോട്ടലുകള്‍ അടച്ചു പൂട്ടലിന്‍റെ വക്കിലാണ്. കൊച്ചിയില്‍ നൂറിലേറെ ഹോട്ടലുകളും അടഞ്ഞു കഴിഞ്ഞു. ചിലര്‍ വിറകടുപ്പിലേക്ക് മാറിയെങ്കിലും മെനു കാര്‍ഡിന്‍റെ വലിപ്പം കുറഞ്ഞു.

പാചകവാതക പ്രതിസന്ധി വീടുകളെയും ബാധിച്ചിരിക്കുകയാണ്. ഇന്ധനക്ഷാമം തുടങ്ങിയതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്‍റെ വില 920 രൂപയായി. ദിവസങ്ങള്‍ക്ക് മുമ്പു വരെ വീടുകളിലേക്ക് സുലഭമായി എത്തിക്കൊണ്ടിരുന്ന സിലിണ്ടര്‍ ഇപ്പോള്‍ ഗ്യാസ് തീര്‍ന്നാല്‍ ഏജന്‍സിയിലേക്ക് തന്നെ കൊണ്ടുപോയി പുതിയത് എടുക്കേണ്ട സ്ഥിതിയുമായി.

ഗ്യാസ് പെട്ടെന്ന് തീരാതിരിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഇപ്പോള്‍ വീട്ടമമ്മാര്‍. വിറകടുപ്പും പുകയില്ലാത്ത അടുപ്പും റോക്കറ്റ് സ്റ്റൗവ്വുമാണ് അടുക്കളകളിലെ പുതിയ താരോദയങ്ങള്‍. ചോറും കറികളുമെല്ലാം ഈ അടുപ്പുകളില്‍ പാകം ചെയ്യാം. വിറകടുപ്പിന് മാത്രമല്ല ഇന്‍ഡക്ഷന്‍ കുക്കറിനും വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന കെറ്റിലിനും അടക്കം ഡിമാൻഡ് ഏറുകയാണ്. ആലുവ പുകയില്ലാത്ത അടുപ്പുകള്‍ക്കും ആവശ്യക്കാരേറെയാണ്.

പുകയില്ലാത്ത അടുപ്പുകള്‍ക്കായി കൂടുതലും ഹോട്ടലുടമകളാണ് ആവശ്യക്കാര്‍ എന്നാണ് വിഷ്ണു ഇന്‍ഡസ്ട്രീസിന്‍റെ പ്രതിനിധി ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചത്. തിരുവനന്തപുരം, പാലക്കാട്, കാക്കനാട്, ഏലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആറോളം ഹോട്ടലുകള്‍ പുകയില്ലാത്ത അടുപ്പിനായി വിളിച്ചിട്ടുണ്ട്.

എന്നാല്‍ തിരക്ക് വര്‍ധിക്കുകയാണ് അതിനാല്‍ ചെയ്തു കൊടുക്കാന്‍ സമയമില്ലാതെ ഓട്ടത്തിലാണ് തങ്ങള്‍. അടുപ്പ് വച്ചു കഴിഞ്ഞാല്‍ ഒരാഴ്ച സമയം വേണം റെഡിയാകാന്‍. ഇന്ന് ചെയ്തു കഴിഞ്ഞാല്‍ നാളെ കത്തിക്കാനാകില്ല. ഗ്യാസിന് ക്ഷാമം വന്നതോടെ ഇന്ന് വച്ചിട്ട് നാളെ ഉപയോഗിക്കാന്‍ കഴിയുമോ എന്നാണ് പലരും ചോദിക്കുന്നത് എന്നാണ് വിഷ്ണു ഇന്‍ഡസ്ട്രീസ് പ്രതിനിധി പറയുന്നത്.

അടുപ്പു കൂട്ടിയാലും രാവിലെ പെട്ടെന്ന് പാചകം തീരില്ല. പുകയൂതി തളരാതിരിക്കാനും ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് വീട്ടമ്മമാര്‍. വിറകിനും ചിരട്ടയ്ക്കും ചകിരിക്കും വില കൂടിയതോടെ ഗ്യാസ് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നായി ചിന്ത. ലളിതമായ ചില ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ ഗ്യാസ് ഉപയോഗം കുറയ്ക്കാനാകും. പാചക രീതിയില്‍ മാറ്റ്ങള്‍ വുത്തിയാല്‍ ഗ്യാസും ലാഭിക്കും പോക്കറ്റ് കീറാതെയും നോക്കാം.

ചോറു വയ്ക്കാനായി അരി വേവിക്കുന്നതിന് മുമ്പ് ഒരു മണിക്കൂറെങ്കിലും കുതിര്‍ത്തു വയ്ക്കുക. അധികം ഗ്യാസ് ഉപയോഗിക്കാതെ തന്നെ അരി പെട്ടെന്ന് വേവും. അടുപ്പില്‍ വച്ചു തന്നെ മുഴുവനും വേവിക്കാതെ തിളച്ചു കഴിഞ്ഞാല്‍ റൈസ് കുക്കറിലേക്ക് മാറ്റി വയ്ക്കുകയാണെങ്കില്‍ ഒരുപാട് വാതകം ചോറുണ്ടാക്കാന്‍ ആവശ്യമില്ല.

പയര്‍, പരിപ്പ്, കടല എന്നിവ രാത്രി കിടക്കുന്നതിന് മുമ്പേ ഉപ്പ് കലര്‍ത്തിയ വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ പ്രഷര്‍ കുക്കറില്‍ അഞ്ചു മിനിറ്റു കൊണ്ട് വേവിച്ചെടുക്കാം. വേവിക്കാന്‍ കൂടുതലും പ്രഷര്‍ കുക്കറുകള്‍ ഉപയോഗിക്കാം. പഴം പുഴുങ്ങുന്നതിന് ഒന്നിച്ച് തന്നെ മുട്ടയും പുഴുങ്ങാം. കറി വയ്ക്കാനുള്ള ഉള്ളിയും തക്കാളിയും കുറേ നേരം എണ്ണയില്‍ വഴറ്റുന്നതിന് പകരം കുക്കറില്‍ അഞ്ചു മിനിറ്റില്‍ വേവിച്ച ശേഷം കറിയുണ്ടാക്കാം.

പാചകം ചെയ്യുമ്പോള്‍ മൂടിവച്ച് പാചകം ചെയ്യാം. ബര്‍ണറുകള്‍ വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക. വൃത്തിഹീനമായ ബര്‍ണറുകള്‍ ഗ്യാസ് അമിതമായി തീരാന്‍ കാരണമാകും. വലിയ പാത്രങ്ങള്‍ ഒഴിവാക്കി പാചകത്തിന് ചെറിയ പാത്രങ്ങള്‍ ഉപയോിക്കുക ചുവടു കട്ടിയുള്ള വലിയ പാത്രങ്ങളില്‍ പാചകം ചെയ്യാന്‍ കൂടുതല്‍ ചൂട് ആവശ്യമായി വരും.

ഫ്രിഡ്ജില്‍ നിന്നും എടുത്ത ഭക്ഷണം തണുപ്പ് മാറുന്നതു വരെ സാധാരണ താപനിലയില്‍ എത്തിച്ച ശേഷം മാത്രം അടുപ്പത്ത് വയ്ക്കുക. പാചകം തുടങ്ങുന്നതിന് മുമ്പ് സാധനങ്ങള്‍ എല്ലാം അരിഞ്ഞു വയ്ക്കുക. പെട്ടെന്ന് എടുക്കാന്‍ പാകത്തില്‍ സാധനങ്ങള്‍ വയ്ക്കുക. ഗ്യാസ് സിലിണ്ടറിന് ലീക്ക് ഇല്ലെന്ന് ഉറപ്പു വരുത്തുക. പാചകം ചെയ്ത ശേഷം സിലിണ്ടര്‍ ഓഫ് ചെയ്ത് ഇടാനും മറക്കരുത്.

Kerala

എൽപിജി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തട‍യുമെന്ന് മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി തുടരവേ, ഇന്നു മുതൽ എൽപിജി ബുക്കിംഗ് സംബന്ധിച്ച് ആശങ്കയുണ്ടാകില്ലെന്ന് ഉറപ്പ് നല്കി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഗാർഹിക സിലിണ്ടറിൽ ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണം വന്നപ്പോൾ കേരളത്തിൽ പാചകവാതക വിതരണത്തിൽ ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നത തലയോഗം വിളിച്ചു ചേർത്തുവെന്നും ജി.ആർ. അനിൽ അറിയിച്ചു.

ഗാർഹികേതര സിലിണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഇതിനായി മുൻഗണനാ പട്ടികകൾ തയാറാക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ ശക്തമായ നടപടി ഉണ്ടാകും. മണ്ണെണ്ണയുടെ വിഹിതം കൂട്ടുമെന്നും ഉടൻ ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സം​​​സ്ഥാ​​​ന​​​ത്ത് എ​​​ല്‍​പി​​​ജി ക്ഷാ​​​മം രൂ​​​ക്ഷമാണ്. വാ​​​ണി​​​ജ്യ സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍​ക്കു മാ​​​ത്ര​​​മ​​​ല്ല, ഗാ​​​ര്‍​ഹി​​​ക ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ള്ള സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍​ക്കും ക​​​ടു​​​ത്ത ക്ഷാ​​​മ​​​മാ​​​ണ് നേ​​​രി​​​ടു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഒ​​​രാ​​​ഴ്ച മു​​​ന്‍​പ് ബു​​​ക്ക് ചെ​​​യ്ത സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ പോ​​​ലും ഇ​​​തു​​​വ​​​രെ ഗാ​​​ര്‍​ഹി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​നി​​​യും ഒ​​​രാ​​​ഴ്ചകൂ​​​ടി കാ​​​ത്തി​​​രി​​​ക്കാ​​​നാ​​​ണ് ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി​​​യി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന മ​​​റു​​​പ​​​ടി. നി​​​ല​​​വി​​​ല്‍ പ​​​ല ഏ​​​ജ​​​ന്‍​സി​​​ക​​​ളും ബു​​​ക്കിം​​​ഗ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തും നി​​​ര്‍​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ല്‍​പി​​​ജി ക്ഷാ​​​മം ക​​​ടു​​​ത്ത​​​തോ​​​ടെ പ​​​ല ഗ്യാ​​​സ് ഏ​​​ജ​​​ന്‍​സി​​​ക​​​ളി​​​ലും ബു​​​ക്കിം​​​ഗി​​​നാ​​​യി ന​​​ല്‍​കി​​​യി​​​രു​​​ന്ന ഫോ​​​ണ്‍ ന​​​മ്പ​​​രു​​​ക​​ൾ പ്ര​​​വ​​​ര്‍​ത്ത​​​ന ര​​​ഹി​​​ത​​​മാ​​​യി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ല്‍ വാ​​​ണി​​​ജ്യ-​​​ഗാ​​​ര്‍​ഹി​​​ക എ​​​ല്‍​പി​​​ജി ക്ഷാ​​​മം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. ജി​​​ല്ല​​​യി​​​ല്‍ പ​​​ല ഹോ​​​ട്ട​​​ലു​​​ക​​​ളും അ​​​ട​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. റ​​​സ്റ്റോ​​​റ​​​ന്‍റു​​​ക​​​ളു​​​ടെ പു​​​റ​​​ത്ത് ‘ഗ്യാ​​​സ് ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ'ന്ന നോ​​​ട്ടീ​​​സു​​​ക​​​ളും പ​​​തി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ല ഹോ​​​ട്ട​​​ലു​​​ക​​​ളും അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ല്‍ ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്. ഊ​​​ണ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് കൂ​​​ടു​​​ത​​​ല്‍ ഇ​​​ന്ധ​​​നം വേ​​​ണ​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ചി​​​ല റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ള്‍ ഊണ് കൊടുക്കുന്നില്ല.

ഒ​​​റ്റ​​​പ്പാത്ര​​​ത്തി​​​ല്‍ ത​​​യാ​​​റാ​​​ക്കാ​​​വു​​​ന്ന ബി​​​രി​​​യാ​​​ണി പോ​​​ലു​​​ള്ള വി​​​ഭ​​​വ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ക​​​ട​​​യു​​​ട​​​മ​​​ക​​​ള്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. പ​​​ല​​​യി​​​ട​​​ത്തും ലൈ​​​വ് കൗ​​​ണ്ട​​​റു​​​ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​നം നി​​​ര്‍​ത്തി. ബേ​​​ക്ക​​​റി​​​ക​​​ളും പ​​​ല​​​തും അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ലി​​​ന്‍റെ വ​​​ക്കി​​​ലാ​​​ണ്. രാ​​​ത്രി​​​കാ​​​ല ത​​​ട്ടു​​​ക​​​ട​​​ക​​​ളും വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യേ​​​ക്കും.

Kerala

ക​ല്യാ​ണ​സ​ദ്യ​ക​ൾ മു​ട​ങ്ങു​ന്ന അ​വ​സ്ഥ: എ​കെ​സി​എ

തൃ​ശൂ​ർ: ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​കാ​ര​ണം ഏ​റ്റെ​ടു​ത്ത ക​ല്യാ​ണ​സ​ദ്യ​ക​ൾ​പോ​ലും മു​ട​ങ്ങു​മെ​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ഓ​ൾ കേ​ര​ള കാ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​സി​എ) ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​തു​മൂ​ലം സാ​മ്പ​ത്തി​ക​ന​ഷ്ട‌​വും നി​യ​മ​ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും ഉ​പ​ജീ​വ​ന​വും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ പു​തി​യ സ​ദ്യ​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഗ്യാ​സ് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ തു​ട​രു​ക​യാ​ണെ​ങ്കി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ‌​യ്ക്കേ​ണ്ടി​വ​രും.

സം​സ്ഥാ​ന​ത്ത് വാ​ണി​ജ്യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം അ​ടി​യ​ന്ത​ര​മാ​യി ഉ​റ​പ്പാ​ക്കി കാ​റ്റ​റിം​ഗ് മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ബ​ന്ധ​പ്പെ​ട്ട എ​ണ്ണ​ക്ക​മ്പ​നി​ക​ളും ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ചു കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കു നി​വേ​ദ​നം കൊ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​ൻ ക​ല്യാ​ണീ​സ്, പ്ര​സി​ഡ​ന്‍റ് പി.​എം. ഷ​മീ​ർ, ട്ര​ഷ​റ​ർ അ​ബ്ദു​ൾ അ​സീ​സ്, പി.​എ. പോ​ൾ​സ​ൺ, യു. ​സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

National

എൽപിജി പ്രതിസന്ധി; പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​ത്രം കൊ​​​ട്ടി പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വ​​​നി​​​താ എം​​​പി​​​മാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യം നേ​​​രി​​​ടു​​​ന്ന എ​​​ൽ​​​പി​​​ജി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ പാ​​​ത്രം കൊ​​​ട്ടി വ​​​നി​​​താ എം​​​പി​​​മാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം തൃ​​​ണ​​​മൂ​​​ൽ എം​​​പി​​​മാ​​​രാ​​​ണ് പാ​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ ബി​​​ജെ​​​പി അം​​​ഗം ജ​​​ഗ​​​ദാം​​​ബി​​​ക പാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​ശം​​​സി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യി​​​ലാ​​​യി​​​രു​​​ന്നു പാ​​​ത്രം കൊ​​​ട്ടി​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധം. സ​​​ഭ​​​യു​​​ടെ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി.

ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം സ​​​ഭ​​​യു​​​ടെ അ​​​ന്ത​​​സി​​​നു ചേ​​​ർ​​​ന്ന​​​ത​​​ല്ലെ​​​ന്നും ബെ​​​ഞ്ചി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​പ്പോ​​​ക​​​ണ​​​മെ​​​ന്നും ചെ​​​യ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ന്ധ്യാ​​​റാ​​​യ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും അം​​​ഗ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​യി​​​ല്ല. സ​​​മാ​​​ന​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്തും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ എ​​​ൽ​​​പി​​​ജി വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

രാ​​​വി​​​ലെ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന എം​​​പി​​​മാ​​​ർ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പോ​​​സ്റ്റ​​​റു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യും മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ വി​​​ളി​​​ച്ചും പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​നി​​​താ നേ​​​താ​​​ക്ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ മു​​​ന്നി​​​ൽ പ്ര​​​തീ​​​കാ​​​ത്മ​​​ക അ​​​ടു​​​പ്പ് ഉ​​​ണ്ടാ​​​ക്കി​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്.

Kerala

വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം: കൊ​ച്ചി​യി​ല്‍ കൂ​ടു​ത​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​യ്ക്കു​ന്നു

കൊ​ച്ചി: വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ല്‍ കൂ​ടു​ത​ല്‍ ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. നി​ല​വി​ലു​ള്ള സ്റ്റോ​ക്ക് തീ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ബ​ദ​ല്‍ മാ​ര്‍​ഗം ഒ​രു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലു​മാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്.

പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​ട്ടും എ​ത്ര​ ദി​വ​സം വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നോ, മു​ട​ങ്ങി​യാ​ല്‍ പ​ക​രം പോം​വ​ഴി എ​ന്താ​ണെ​ന്ന് തു​ട​ങ്ങി യാ​തൊ​രു ഔ​ദ്യോ​ഗി​ക നി​ര്‍​ദേ​ശ​വും ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ബേ​ക്ക​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്.

സ​മ​യം കു​റ​ച്ചു; ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​വും അ​വ​താ​ള​ത്തി​ല്‍

ന​ഗ​ര​ങ്ങ​ളി​ലെ പ​കു​തി​യോ​ളം ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും വി​റ​ക് അ​ടു​പ്പി​ല്ല. ഗ്യാ​സി​ലാ​ണ് പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വ​ര്‍ വ​ലി​യ ഇ​ന്‍​ഡ​ക്ഷ​ന്‍ കു​ക്ക​റു​ക​ളി​ലേ​ക്കും ഇ​ല​ക്ട്രി​ക് ഓ​വ​നു​ക​ളി​ലേ​ക്കും മാ​റാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചെ​റി​യ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് പ്രാ​യോ​ഗി​ക​മാ​കു​ന്ന​ത്. അ​തി​നി​ടെ ന​ഗ​ര​ത്തി​ലെ 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്ത​നം സ​മ​യം കു​റ​ച്ചു.

കൂ​ടു​ത​ല്‍ ഗ്യാ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന വി​ഭ​വ​ങ്ങ​ളും മെ​നു​വി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളി​ലെ മെ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും അ​വ​താ​ള​ത്തി​ലാ​യി. കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ നി​ല​വി​ലു​ള്ള ക​രാ​റു​ക​ള്‍​ക്ക് പു​റ​മേ​യു​ള്ള​വ ഒ​ഴി​വാ​ക്കി തു​ട​ങ്ങി. ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യേ​തോ​ടെ ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യ​ലാ​ണ്.

വി​ല വ​ര്‍​ധി​ച്ചേ​ക്കും

പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യും വ​ര്‍​ധി​ച്ചേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പു​മു​ണ്ട്. ഹോ​ട്ട​ല്‍ മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി പ​ച്ച​ക്ക​റി, മാം​സ വ്യാ​പാ​ര രം​ഗ​ത്തേ​ക്കും പ​ട​രും. ചെ​റു​കി​ട ബേ​ക്ക​റി​ക​ളും​അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രു​മെ​ന്ന് ബേ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. പാ​ച​ക​വാ​ത​ക​ക്ഷാ​മം​മൂ​ലം ഇ​വ​ര്‍ ഉ​ല്‍​പ്പാ​ദ​നം കു​റ​ച്ചു. ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.

വി​ല കൂ​ട്ടി ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​പ്പ​ന

ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടെ​ങ്കി​ലും ക​രി​ഞ്ച​ന്ത​യി​ല്‍ സു​ല​ഭ​മാ​ണ്. ഇ​ര​ട്ടി​യോ​ളം വി​ല ന​ല്‍​കേ​ണ്ടി​വ​രു​ന്ന​താ​യി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ഇ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ സി​ലി​ണ്ട​റു​ക​ള്‍ (അഞ്ച് കി​ലോ) ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ക​രി​ഞ്ച​ന്ത​യി​ല്‍​നി​ന്ന് വാ​ങ്ങേ​ണ്ടി​വ​രു​ന്ന​ത്.

National

'രാജ്യത്ത് കടുത്ത എൽപിജി പ്രതിസന്ധി; കേന്ദ്രം മൗനം പാലിക്കുന്നു': കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: രാജ്യം വലിയ തോതിൽ എൽപിജി പ്രതിസന്ധി നേരിടുന്നുവെന്നും വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്നും കെ.സി. വേണുഗോപാൽ എംപി.

വിഷയം പാർലമെന്‍റ് നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പാർലമെന്‍റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഹോ​ട്ട​ലു​ക​ളെ​യും പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​ട്ടു​ണ്ട്.

സി​ലി​ണ്ട​റു​ക​ൾ കി​ട്ടാ​താ​യ​തോ​ടെ രാ​ജ്യ​ത്ത് ഹോ​ട്ട​ലു​ക​ൾ പ​ല​തും അ​ട​ച്ചു​തു​ട​ങ്ങി. കേ​ര​ള​ത്തി​ൽ ഇ​ന്ന​ലെ 20 ശ​ത​മാ​നം ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ന്നും കൂ​ടു​ത​ൽ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​ർ മു​ട​ങ്ങി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ വാ​ണി​ജ്യ എ​ൽ​പി​ജി​യു​ടെ കാ​ര്യ​ത്തി​ൽ ഒ​റ​പ്പു​ക​ളൊ​ന്നും ന​ൽ​കു​ന്നി​ല്ല.

ബം​ഗ​ളൂ​രു, ചെ​ന്നൈ അ​ട​ക്കം ന​ഗ​ര​ങ്ങ​ളി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഐ​ഒ​സി, ബി​പി​സി​എ​ൽ, എ​ച്ച്പി​സി​എ​ൽ ക​മ്പ​നി​ക​ൾ എ​ല്ലാം വാ​ണി​ജ്യ സി​ലി​ണ്ട​ർ വി​ത​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ന്ധ്ര​യി​ൽ ഹോ​ട്ട​ലു​ക​ൾ സ്വി​ഗ്ഗി, സോ​മാ​റ്റോ ഓ​ർ​ഡ​റു​ക​ൾ​ക്കു​ള്ള ഇ​ള​വ് നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും. പ്ര​തി​സ​ന്ധി തു​ട​ർ​ന്നാ​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ ആ​പ്പു​ക​ളോ​ട് ‘നോ' ​പ​റ​യാ​നാ​ണ് ഹോ​ട്ട​ലു​ക​ളു​ടെ തീ​രു​മാ​നം.

തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ പ​ല റ​സ്റ്റോ​റ​ന്‍റു​ക​ളും പാ​ച​ക​വാ​ത​ക ക്ഷാ​മ​ത്തെ​തു​ട​ർ​ന്ന് ഇ​തി​ന​കം അ​ട​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ത​മി​ഴ്‌​നാ​ട്ടി​ലും പാ​ച​ക​വാ​ത​ക സി​ലി​ൻ​ഡ​റു​ക​ൾ​ക്ക് ക​ടു​ത്ത ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. ചാ​യ​ക്ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ലോ​ഡ്ജു​ക​ൾ, ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Editorial

ഹോ​ർ​മു​സി​ൽ നി​ന്നു വി​റ​ക​ടു​പ്പി​ലേ​ക്ക്

യു​ദ്ധം മ​നു​ഷ്യ​രെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്നു പ​റ​യു​ന്ന​ത് വെ​റു​തെ​യ​ല്ലെ​ന്ന് പാ​ച​ക​വാ​ത​കം തീ​രു​മോ​യെ​ന്നു പേ​ടി​ച്ചു വി​റ​കു പെ​റു​ക്കാ​ൻ ഇ​റ​ങ്ങി​യ​വ​ർ​ക്കു തോ​ന്നു​ന്നു​ണ്ട്. വി​റ​ക​ടു​പ്പി​ല്ലാ​ത്ത​വ​ർ​ക്കോ, പാ​ച​ക​ക്കു​റ്റി തീ​ർ​ന്നാ​ൽ കി​ട്ടു​മോ​യെ​ന്ന ആ​ധി.

വി​ത​ര​ണ​ത്തി​ലെ ത​ട​സം താ​ത്കാ​ലി​ക​മാ​ണെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ, താ​ത്കാ​ലി​ക​മാ​ണെ​ങ്കി​ലും സം​ഗ​തി യാ​ഥാ​ർ​ഥ്യ​മാ​യി. വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ നീ​ണ്ട നി​ര​യാ​ണ്. ത​ടി​മി​ല്ലു​ക​ളി​ലെ വി​റ​കു​വി​ൽ​പ​ന​യും വ​ർ​ധി​ച്ചു. ഇ​ന്ന​ലെ​ത്ത​ന്നെ നി​ര​വ​ധി ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു.

ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ റെ​യി​ൽ​വേ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. അ​ടു​ത്ത​ത് വീ​ടു​ക​ളാ​കു​മോ എ​ന്ന ഭീ​തി നി​സാ​ര​മ​ല്ല. ഇ​ന്ധ​ന​ക്ഷാ​മം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​ർ​ത​ന്നെ പൊ​ടു​ന്ന​നെ പാ​ച​ക​വാ​ത​ക​ത്തി​നു വി​ല കൂ​ട്ടി​യ​ത് ദുഃ​സൂ​ച​ന​യാ​യി.

അ​ന്ത​ർ​ദേ​ശീ​യ വി​ല​യി​ടി​വി​ലെ ലാ​ഭം ജ​ന​ങ്ങ​ൾ​ക്കു കൊ​ടു​ക്കാ​തെ പ​ങ്കി​ട്ടെ​ടു​ത്ത സ​ർ​ക്കാ​രും പൊ​തു​മേ​ഖ​ല-​സ്വ​കാ​ര്യ എ​ണ്ണ​ക്ക​ന്പ​നി​ക​ളും ന​ഷ്ടം കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളു​ടെ ചു​മ​ലി​ലേ​ക്കു വ​ച്ചു​കൊ​ടു​ത്തു. പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ലൂ​ടെ വ​രു​മാ​ന​മു​യ​ർ​ത്തി, പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല പി​ടി​ച്ചു​നി​ർ​ത്താ​നാ​യി​രി​ക്കാം ശ്ര​മം. അ​തെ​ന്താ​യാ​ലും, യു​ദ്ധ​ത്തി​നൊ​പ്പം സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​താ​ക​രു​ത്.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ന്ന​തും അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​തും ത​ട​യു​ന്ന എ​സ​ൻ​ഷ്യ​ൽ ക​മ്മോ​ഡി​റ്റീ​സ് ആ​ക്ട് ന​ട​പ്പാ​ക്കി​യെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞി​രു​ന്നു. പാ​ച​ക​വാ​ത​ക ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

പ​ക്ഷേ, അ​തി​നി​ടെ ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന് 60 രൂ​പ​യും വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് 115 രൂ​പ​യും ഒ​റ്റ​യ​ടി​ക്കു വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. റ​ഷ്യ​യി​ൽ​നി​ന്ന് വി​ല കു​റ​ച്ച് അ​സം​സ്കൃ​ത എ​ണ്ണ വാ​ങ്ങി​യ​തും ക​രു​ത​ൽ ശേ​ഖ​രം ഉ​ണ്ടാ​ക്കി​യ​തും, ആ​ഗോ​ള​വി​പ​ണി​ക്ക​നു​സ​രി​ച്ച് വി​ല കു​റ​യ്ക്കാ​തി​രു​ന്ന് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്കി​യ​തും പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​തി​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി.

പാ​ച​ക​വാ​ത​ക​വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും, വ​രാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​നും വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​കാ​തി​രി​ക്കാ​നും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഉ​യ​ർ​ത്താ​നി​ട​യി​ല്ല. ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള നി​കു​തി കു​റ​ച്ചും ഇ​ന്ധ​ന​വി​ല പി​ടി​ച്ചു​നി​ർ​ത്താ​നാ​കും. ക​രി​ന്പി​ൽ​നി​ന്നും ധാ​ന്യ​ങ്ങ​ളി​ൽ​നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ഥ​നോ​ൾ പെ​ട്രോ​ളി​ൽ ചേ​ർ​ക്കു​ന്ന​തി​ന്‍റെ അ​ള​വ് അ​ടു​ത്ത മാ​സം മു​ത​ൽ 20 ശ​ത​മാ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തു പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളി​ലു​ള്ള ആ​ശ്രി​ത​ത്വം കു​റ​യ്ക്കും. പ​ക്ഷേ, 2023നു ​മു​ന്പു നി​ർ​മി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ എ​ഥ​നോ​ളി​നു​വേ​ണ്ടി നി​ർ​മി​ക്ക​പ്പെ​ട്ട​ത​ല്ലാ​ത്ത​തി​നാ​ൽ മൈ​ലേ​ജി​നെ ബാ​ധി​ക്കും. എ​ൻ​ജി​ൻ കേ​ടാ​കാ​തി​രി​ക്കാ​ൻ, എ​ഥ​നോ​ൾ ചേ​ർ​ക്കു​ന്ന​തി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

പാ​ച​ക​വാ​ത​ക​ക്ഷാ​മം മൂ​ലം പ​ല ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു. ഉ​ച്ച​ഭ​ക്ഷ​ണ​മി​ല്ലെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​ത​ന്നെ പ​ല ഹോ​ട്ട​ലു​ക​ളും അ​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഓ​ഫീ​സ്, വ്യാ​പാ​ര, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടെ ഇ​തു ബാ​ധി​ച്ചി​ട്ടു​ണ്ട്.

പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു​ദ്ധ​ത്തി​ന്‍റെ അ​നി​ശ്ചി​താ​വ​സ്ഥ​യും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​ത ത​ട​സ​വും മൂ​ലം സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​നാ​കി​ല്ല. അ​ൾ​ജീ​രി​യ, ഓ​സ്ട്രേ​ലി​യ, കാ​ന​ഡ, നോ​ർ​വേ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ പാ​ച​ക​വാ​ത​ക​ത്തി​നാ​യി സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വാ​ർ​ത്ത.

പ​ക്ഷേ, കാ​ത്തി​രി​ക്കാ​നാ​കി​ല്ല. പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ മി​ത​ത്വം പാ​ലി​ക്ക​ണം. വി​റ​ക​ടു​പ്പ് ഉ​ള്ള​വ​ർ​ക്ക് ചെ​റി​യൊ​രാ​ശ്വാ​സ​മു​ണ്ട്. പാ​ച​ക​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തി​നു​ശേ​ഷം മാ​ത്രം സ്റ്റൗ ​ക​ത്തി​ക്കു​ക, പ്ര​ഷ​ർ​കു​ക്ക​ർ ഉ​പ​യോ​ഗി​ക്കു​ക, അ​ടു​പ്പ​ത്തു​ള്ള പാ​ത്രം മൂ​ടി​വ​യ്ക്കു​ക, ഫ്രി​ഡ്ജി​ൽ​നി​ന്നെ​ടു​ക്കു​ന്ന​വ ത​ണു​പ്പു മാ​റി​യ​തി​നു​ശേ​ഷം അ​ടു​പ്പ​ത്തു വ​യ്ക്കു​ക, വേ​വി​ക്കാ​ൻ ആ​വ​ശ്യ​ത്തി​നു മാ​ത്രം വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക, തി​ള​ച്ചാ​ലു​ട​നെ തീ ​കു​റ​യ്ക്കു​ക, പാ​ച​കം ക​ഴി​ഞ്ഞാ​ലു​ട​നെ സ്റ്റൗ ​അ​ണ​യ്ക്കു​ക... തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് യു​ദ്ധ​കാ​ല​ത്തും അ​ല്ലാ​ത്ത​പ്പോ​ഴും ഇ​ന്ധ​ന​ലാ​ഭ​ത്തി​ന് സ​ഹാ​യ​ക​മാ​ണ്.

ഹോ​ർ​മു​സി​ൽ മൈ​നു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന ഇ​റാ​ന്‍റെ 16 ക​പ്പ​ലു​ക​ൾ ത​ക​ർ​ത്തെ​ന്നാ​ണ് അ​മേ​രി​ക്ക പ​റ​ഞ്ഞ​ത്. സ്ഥാ​പി​ച്ച മൈ​നു​ക​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ ക്രൂ​ര ആ​ക്ര​മ​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഏ​താ​യാ​ലും യു​ദ്ധം ഹോ​ർ​മു​സി​ലേ​ക്കു കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​റാ​ന്‍റെ ഏ​റ്റ​വും വ​ലി​യ യു​ദ്ധോ​പ​ക​ര​ണം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കാ​ണ്. ആ​ഗോ​ള എ​ണ്ണ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ 20 ശ​ത​മാ​ന​വും അ​തി​ലൂ​ടെ​യാ​ണ്. അ​വ​ർ​ക്ക​റി​യാം എ​ണ്ണ​യ്ക്കു ത​ട​സ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ, ലോ​കം യു​ദ്ധ​പ​രി​ഹാ​ര​ത്തി​ന് ഇ​ട​പെ​ടി​ല്ലെ​ന്ന്.

ഇ​പ്പോ​ൾ അ​ത് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യ​മാ​യി; വീ​ട്ടി​ൽ അ​ടു​പ്പ് പു​ക​യേ​ണ്ട​തു​പോ​ലെ​യു​ള്ള ആ​വ​ശ്യം. യു​ദ്ധം തീ​രു​ന്ന​ത് ന​ല്ല​താ​ണ്. പ​ക്ഷേ, അ​തി​നു​മു​ന്പ് പാ​ച​ക​വാ​ത​കം തീ​രു​ന്ന​ത് ന​ല്ല​ത​ല്ല. ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കു​ക. നി​ങ്ങ​ൾ ഏ​തു പ​ക്ഷ​ത്താ​ണെ​ന്ന​ത​ല്ല ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം, ഇ​ത്തി​രി തീ​യു​ണ്ടോ ക​ഞ്ഞി​വ​യ്ക്കാ​ൻ എ​ന്ന​തു മാ​ത്ര​മാ​ണ്. യു​ദ്ധം ഇ​നി​യും വാ​യി​ക്ക​പ്പെ​ടാ​ത്ത ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്.

Latest News

Corehub Up