x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​പി​ജി പ്ര​തി​സ​ന്ധി: അ​ടി​പ​ത​റി ഹോ​ട്ട​ൽ മേ​ഖ​ല


Published: March 24, 2026 11:02 PM IST | Updated: March 24, 2026 11:02 PM IST

കോ​​ട്ട​​യം: അ​​സൗ​​ക​​ര്യം നേ​​രി​​ട്ട​​തി​​ല്‍ ഖേ​​ദി​​ക്കു​​ന്നു. എ​​ല്‍​പി​​ജി പ്ര​​തി​​സ​​ന്ധി നി​​ല​​നി​​ല്‍​ക്കു​​ന്ന​​തി​​നാ​​ല്‍ വി​​ഭ​​വ​​ങ്ങ​​ള്‍ പ​​രി​​മി​​ത​​മാ​​ണ്. ജി​​ല്ല​​യി​​ലെ മി​​ക്ക ഹോ​​ട്ട​​ലു​​ക​​ള്‍​ക്കു മു​​ന്നി​​ലെ​​യും മെ​​നു ബോ​​ര്‍​ഡി​​ല്‍ എ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​ത് ഇ​​ങ്ങ​​നെ​​യാ​​ണ്. പാ​​ച​​ക​​വാ​​ത​​ക പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​മ്പോ​​ള്‍ കൂ​​ടു​​ത​​ല്‍ ഹോ​​ട്ട​​ലു​​ക​​ള്‍ അ​​ട​​ച്ചി​​ട​​ലി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​ണ്. തു​​റ​​ക്കു​​ന്ന ഹോ​​ട്ട​​ലു​​ക​​ളാ​​ക​​ട്ടെ വി​​ഭ​​വ​​ങ്ങ​​ളു​​ടെ എ​​ണ്ണം കു​​റ​​യ്ക്കു​​ക​​യും ചെ​​യ്യു​​ന്നു.

ചാ​​യ, ഊ​​ണ്, പൊ​​റോ​​ട്ട, മ​​സാ​​ല​​ദോ​​ശ, എ​​ണ്ണ​​പ്പ​​ല​​ഹാ​​ര​​ങ്ങ​​ള്‍ എ​​ന്നി​​വ പ​​ല ഹോ​​ട്ട​​ലു​​ക​​ളി​​ലു​​മി​​ല്ല. ക​​ട്ട​​ന്‍​ചാ​​യ, ജ്യൂ​​സ്, ബി​​രി​​യാ​​ണി, ഫ്രൈ​​ഡ്‌​​റൈ​​സ്, മ​​ന്തി, അ​​ല്‍​ഫാം തു​​ട​​ങ്ങി​​യ ചു​​രു​​ങ്ങി​​യ വി​​ഭ​​വ​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റി​​യ ഹോ​​ട്ട​​ലു​​ക​​ളു​​മു​​ണ്ട്.

ഗ​​വ​​ണ്‍​മെ​​ന്‍റ് ഏ​​ജ​​ന്‍​സി​​ക​​ള്‍ സി​​ലി​​ണ്ട​​ര്‍ വി​​ത​​ര​​ണം ന​​ട​​ത്തി​​യി​​ട്ട് 15 ദി​​വ​​സ​​ത്തോ​​ള​​മാ​​യി. സ്വ​​കാ​​ര്യ ഏ​​ജ​​ന്‍​സി​​ക​​ളാ​​ക​​ട്ടെ ഒ​​രു സി​​ലി​​ണ്ട​​റി​​ന് 1530 രൂ​​പ വാ​​ങ്ങി​​യി​​രു​​ന്ന​​ത് 3500 രൂ​​പ​​യി​​ലേ​​ക്കും 3800 രൂ​​പ​​യി​​ലേ​​ക്കും വി​​ല ഉ​​യ​​ര്‍​ത്തി​​യി​​ട്ടു​​മു​​ണ്ട്. ഒ​​റ്റ​​യ​​ടി​​ക്ക് 2000 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലാ​​ണ് വി​​ല കൂ​​ട്ടി​​യ​​ത്.

സ​​ര്‍​ക്കാ​​ര്‍ ഏ​​ജ​​ന്‍​സി​​ക​​ള്‍​ക്ക് ഗ്യാ​​സ് ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്നു പ​​റ​​യു​​മ്പോ​​ള്‍ സ്വ​​കാ​​ര്യ ഏ​​ജ​​ന്‍​സി​​ക​​ള്‍ എ​​ങ്ങ​​നെ​​യാ​​ണ് സി​​ലി​​ണ്ട​​ര്‍ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തെ​​ന്നു കേ​​ര​​ള ഹോ​​ട്ട​​ല്‍ ആ​​ന്‍​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ഫി​​ലി​​പ്പു​​കു​​ട്ടി ചോ​​ദി​​ക്കു​​ന്നു. ഒ​​രു ഹോ​​ട്ട​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കാ​​ന്‍ പ​​തി​​നൊ​​ന്നോ​​ളം ലൈ​​സ​​ന്‍​സു​​ക​​ള്‍ വേ​​ണം. നി​​ര​​വ​​ധി നി​​കു​​തി​​ക​​ള്‍ സ​​ര്‍​ക്കാ​​രി​​ന് ന​​ല്‍​ക​​ണം. പ​​ക്ഷേ, പ്ര​​തി​​സ​​ന്ധി​​ഘ​​ട്ട​​ത്തി​​ല്‍ ഈ ​​മേ​​ഖ​​ല​​യെ നി​​ല​​നി​​ര്‍​ത്താ​​നൊ​​ന്നും ചെ​​യ്യു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഗ്യാ​​സ് ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ പ​​ല ഹോ​​ട്ട​​ലു​​ക​​ളും വി​​റ​​ക​​ടു​​പ്പി​​ലേ​​ക്ക് മാ​​റി. പ​​ക്ഷേ, വി​​റ​​ക​​ടു​​പ്പി​​ല്‍ ജോ​​ലി ചെ​​യ്യാ​​ന്‍ തൊ​​ഴി​​ലാ​​ളി​​ക​​ള്‍​ക്ക് താ​​ത്പ​​ര്യം കു​​റ​​വാ​​ണ്. കൂ​​ടാ​​തെ വി​​റ​​ക്, ക​​രി എ​​ന്നി​​വ​​യ്ക്കും വി​​ല കൂ​​ടി​​യി​​ട്ടു​​ണ്ട്. ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ തൊ​​ഴി​​ല്‍ ന​​ല്‍​കു​​ന്ന മേ​​ഖ​​ല​​യാ​​ണ് ഹോ​​ട്ട​​ല്‍ മേ​​ഖ​​ല.

ഹോ​​ട്ട​​ലു​​ക​​ള്‍ അ​​ട​​ച്ചി​​ടു​​ന്ന​​തോ​​ടെ ഈ ​​മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​കും. വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​യെ​​യും എ​​ല്‍​പി​​ജി പ്ര​​തി​​സ​​ന്ധി ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. വി​​ദേ​​ശി​​ക​​ളും സ്വ​​ദേ​​ശി​​ക​​ളു​​മാ​​യ സ​​ഞ്ചാ​​രി​​ക​​ള്‍ ഭ​​ക്ഷ​​ണ​​ത്തി​​നും പ്രാ​​ഥ​​മി​​ക ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കാ​​യും ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് ഹോ​​ട്ട​​ലു​​ക​​ളെ​​യാ​​ണ്. ഹോ​​ട്ട​​ലു​​ക​​ള്‍ അ​​ട​​ച്ചി​​ടു​​ന്ന​​തോ​​ടെ അ​​വ​​രും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​കു​​മെ​​ന്നു ഹോ​​ട്ട​​ലു​​ട​​മ​​ക​​ള്‍ പ​​റ​​യു​​ന്നു.

Tags : LPG crisis nattuvishesham local news

Recent News

Corehub Up