Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Majority

പ്ര​തി​പ​ക്ഷ​ത്തെ പി​ള​ർ​ത്തി മു​ന്നേ​റി എ​ൻ​ഡി​എ; ലക്ഷ്യം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണയവും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ഉ​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​ക​ളോ​ടെ കേ​ന്ദ്ര​ത്തി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ​ഡി​എ ലോ​ക്‌​സ​ഭ​യി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. പ്ര​തി​പ​ക്ഷ നി​ര​യി​ലെ വ​ൻ പി​ള​ർ​പ്പു​ക​ൾ അ​നു​കൂ​ല​മാ​യ​തോ​ടെ, വ​നി​താ സം​വ​ര​ണ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ മാ​ന്ത്രി​ക സം​ഖ്യ​യി​ലേ​ക്ക് എ​ൻ​ഡി​എ സ​ഖ്യം കു​തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കൂ​ട്ടാ​യ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് ലോ​ക്‌​സ​ഭ​യി​ൽ 54 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട ബി​ല്ലാ​ണ്, നി​ല​വി​ലെ മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ണ്ടും പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്.

പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ദേ​ശീ​യ​ത​ല​ത്തി​ൽ ത​ക​രു​ക​യാ​ണ്. പാ​ർ​ട്ടി​യു​ടെ 28 ലോ​ക്‌​സ​ഭാ എം​പി​മാ​രി​ൽ 20 പേ​രും വി​മ​ത​രാ​യി മാ​റി 'നാ​ഷ​ണ​ലി​സ്റ്റ് സി​റ്റി​സ​ൺ​സ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ' എ​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യി​ൽ ല​യി​ക്കു​ക​യും എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ശി​വ​സേ​ന​യി​ലെ 9 എം​പി​മാ​രി​ൽ 6 പേ​രും ഏ​ക്നാ​ഥ് ഷി​ൻ​ഡെ പ​ക്ഷ​ത്തേ​ക്ക് മാ​റാ​ൻ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ര​ണ്ട് നീ​ക്ക​ങ്ങ​ളും വ​ഴി കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തെ മ​റി​ക​ട​ക്കാ​ൻ വി​മ​ത​ർ​ക്ക് സാ​ധി​ക്കും.

നി​ല​വി​ൽ 543 അം​ഗ ലോ​ക്‌​സ​ഭ​യി​ൽ 3 സീ​റ്റു​ക​ൾ ഒ​ഴി​വു​കി​ട​ക്കു​ന്ന​തി​നാ​ൽ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി പാ​സാ​ക്കാ​ൻ 360 പേ​രു​ടെ (മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം) പി​ന്തു​ണ​യാ​ണ് വേ​ണ്ട​ത്. തൃ​ണ​മൂ​ൽ വി​മ​ത​ർ ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ എ​ൻ​ഡി​എ​യ്ക്ക് 318 എം​പി​മാ​രു​ടെ പി​ന്തു​ണ​യു​ണ്ട്. ഇ​ന്ത്യ സ​ഖ്യ​വു​മാ​യി പി​രി​ഞ്ഞ എം.​കെ. സ്റ്റാ​ലി​ന്‍റെ ഡി​എം​കെ ത​ങ്ങ​ളു​ടെ 22 എം​പി​മാ​രു​മാ​യി സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കാ​ൻ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​താ​യാ​ണ് സൂ​ച​ന. ഡി​എം​കെ​യു​ടെ പി​ന്തു​ണ ഉ​റ​പ്പാ​യാ​ൽ ഭ​ര​ണ​ക​ക്ഷി​യു​ടെ അം​ഗ​ബ​ലം 348 ആ​യി ഉ​യ​രും. ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ ബാ​ക്കി 6 വോ​ട്ടു​ക​ൾ​ക്കാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ലെ​യും പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ലെ​യും ചെ​റു​ക​ക്ഷി​ക​ളി​ലെ​യും അ​തൃ​പ്ത​രാ​യ എം​പി​മാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി​യു​ടെ ക​രു​നീ​ക്ക​ങ്ങ​ൾ.

രാ​ജ്യ​സ​ഭ​യി​ലും മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ന് (164 സീ​റ്റു​ക​ൾ) വെ​റും 6 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് എ​ൻ​ഡി​എ​യ്ക്ക് കു​റ​വു​ള്ള​ത്. തൃ​ണ​മൂ​ൽ എം​പി​മാ​രു​ടെ രാ​ജി​യെ​ത്തു​ട​ർ​ന്ന് വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ ഈ ​സം​ഖ്യ​യും എ​ൻ​ഡി​എ മ​റി​ക​ട​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ. ഭൂ​രി​പ​ക്ഷം കൈ​വ​രു​ന്ന​തോ​ടെ വ​രാ​നി​രി​ക്കു​ന്ന വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ത​ന്നെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലും, രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന 'ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്' ബി​ല്ലും പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വ​ഴി​തു​റ​ക്കും.

Kerala

ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാം; വീ​ണ്ടും ഗ​വ​ർ​ണ​റെ ക​ണ്ട് വി​ജ​യ്

ചെ​ന്നൈ: ടി​വി​കെ​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ് വീ​ണ്ടും ഗ​വ​ർ​ണ​റെ ക​ണ്ടു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ഗ​വ​ർ​ണ​റെ വി​ജ​യ് സ​ന്ദ​ർ​ശി​ച്ച​ത്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ടി​വി​കെ ത​യാ​റാ​ണെ​ന്ന് വി​ജ​യ് ഗ​വ​ർ​ണ​റെ അ​റി​യി​ച്ചു.

ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ് ഗ​വ​ർ​ണ​റെ ക​ണ്ടി​രു​ന്നു. എ​ന്നാ​ൽ 118 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ ക​ത്ത് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് ടി​വി​കെ സ​ഖ്യ​ത്തി​ന് നി​ല​വി​ൽ 113 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

അ​തേ​സ​മ​യം ഡി​എം​കെ സ​ഖ്യ​ത്തി​ലെ ചി​ല ക​ക്ഷി​ക​ൾ ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ര​ണ്ടു സീ​റ്റു​ക​ൾ വീ​ത​മു​ള്ള വി​സി​കെ, സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​യി വി​ജ​യ് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ൻ​ഡി​എ​യി​ലു​ള്ള പി​എം​കെ​യു​മാ​യി അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ടി​വി​കെ​യെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ണ്ണാ ഡി​എം​കെ​യി​ലും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നി​ടെ എം​എ​ൽ​എ​മാ​രെ അ​ണ്ണാ ഡി​എം​കെ പു​തു​ച്ചേ​രി​യി​ലേ​ക്ക് മാ​റ്റി.

National

എ​ൻ​ഡി​എ​യ്ക്ക് മൂ​ന്നി​ൽര​ണ്ടി​ന് 18 പേ​ർകൂ​ടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ പാ​സാ​ക്കാ​നാ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തി​ന് എ​ൻ​ഡി​എ​ക്ക് ഇ​പ്പോ​ഴും 18 എം​പി​മാ​രു​ടെ കു​റ​വ്. എ​ൻ​ഡി​എ​യു​ടെ രാ​ജ്യ​സ​ഭ​യി​ലെ അം​ഗ​സം​ഖ്യ ഇ​പ്പോ​ൾ 148 ആ​ണ്.

രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി 113 എം​പി​മാ​രു​മാ​യി ഏ​റെ മു​ന്നി​ലെ​ത്തി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള കോ​ണ്‍​ഗ്ര​സി​ന് 29 എം​പി​മാ​രേ​യു​ള്ളൂ. തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് 13, ഡി​എം​കെ എ​ട്ട് എ​ന്നീ പാ​ർ​ട്ടി​ക​ളാ​ണു മൂ​ന്നും നാ​ലും സ്ഥാ​ന​ത്ത്.

ആ​റ് എം​പി​മാ​രു​ള​ള ബി​ജെ​ഡി പ്ര​തി​പ​ക്ഷ​ത്താ​ണെ​ങ്കി​ലും ഇ​ന്ത്യ സ​ഖ്യ​ത്തി​ൽ അം​ഗ​മ​ല്ല. സി​പി​എം, എ​എ​പി, ബി​ആ​ർ​എ​സ്, ആ​ർ​ജെ​ഡി, നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് മൂ​ന്നു വീ​തം, സി​പി​ഐ, മു​സ്ലിം ലീ​ഗ്, ടി​ഡി​പി, ശി​വ​സേ​ന, ജ​ഐം​എം ര​ണ്ടു വീ​തം എം​പി​മാ​രു​ണ്ട്.

കേ​ര​ള കോ​ണ്‍​ഗ്ര​സ്എം, പ​വാ​റി​ന്‍റെ എ​ൻ​സി​പി, ഉ​ദ്ധ​വി​ന്‍റെ ശി​വ​സേ​ന, പി​എം​കെ, ആ​ർ​എ​ൽ​ഡി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഓ​രോ എം​പി​മാ​രു​മാ​യി രാ​ജ്യ​സ​ഭ​യി​ൽ സാ​ന്നി​ധ്യ​മു​ണ്ട്. എ​ൻ​ഡി​എ ക​ക്ഷി​നി​ല: ബി​ജെ​പി 113, എ​ഐ​എ​ഡി​എം​കെ 5, ജെ​ഡി​യു 4, എ​ൻ​സി​പി 4, ശി​വ​സേ​ന 2, ടി​ഡി​പി 2, യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി 2, രാ​ഷ്ട്രീ​യ ലോ​ക് മോ​ർ​ച്ച, ആ​ർ​എ​ൽ​ഡി, ജെ​ഡി​എ​സ്, എ​ജി​പി, ആ​ർ​പി​ഐ, എം​എ​ൻ​എ​ഫ്, എ​ൻ​പി​പി, പി​എം​കെ ഓ​രോ​ന്നു വീ​തം. ഇ​തു​വ​രെ ബി​ജെ​പി​യി​ൽ ചേ​രാ​ത്ത ഏ​ഴു നോ​മി​നേ​റ്റ​ഡ് അം​ഗ​ങ്ങ​ളും സ്വ​ത​ന്ത്ര​നാ​യ കാ​ർ​ത്തി​കേ​യ ശ​ർ​മ​യും എ​ൻ​ഡി​എ പ​ക്ഷ​ത്തു​ണ്ട്.

National

കെ. ​മു​ര​ളീ​ധ​ര​ന്‍റെ ഭൂ​രി​പ​ക്ഷം കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് 5001 രൂ​പ സ​മ്മാ​നം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍റെ ഭൂ​രി​പ​ക്ഷം കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള ഫൗ​ണ്ടേ​ഷ​ൻ. 5001 രൂ​പ​യാ​ണ് സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഫൗ​ണ്ടേ​ഷ​ന്‍റെ ചെ​യ​ർ​മാ​ൻ കാ​ച്ചാ​ണി സ​നി​ൽ ആ​ണ് ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ. ​മു​ര​ളീ​ധ​ര​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യ വി.​കെ. പ്ര​ശാ​ന്തും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ ശ്രീ​ലേ​ഖ​യു​മാ​ണ് മ​ത്സ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

വ​ട്ടി​യൂ​ർ​ക്കാ​വ് ഇ​ട​തി​നൊ​പ്പം ത​ന്നെ നി​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം. വ​ട്ടി​യൂ​ർ​ക്കാ​വി​ല്‍ പൊ​ളി​റ്റി​ക്ക​ൽ ബ​ലാ​ബ​ലം മാ​ത്ര​മ​ല്ല ഫ​ലം നി​ർ​ണ​യി​ക്കു​ക. വ്യ​ക്തി​പ​ര​മാ​യ വോ​ട്ടു​ക​ൾ കൂ​ടി പ്ര​ധാ​ന​മാ​ണ്.

എ​ൽ​ഡി​എ​ഫി​ന് ഇ​വി​ടെ വോ​ട്ടു​ണ്ട്. ഒ​പ്പം സി​റ്റിം​ഗ് എം​എ​ൽ​എ എ​ന്ന ത​ര​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യി ല​ഭി​ക്കു​ന്ന വോ​ട്ടു​ക​ൾ കൂ​ടി​യു​ണ്ട്. ബി​ജെ​പി ഇ​വി​ടെ നി​ശ​ബ്ദ​മാ​യി​രു​ന്നു​വെ​ന്നും വി ​കെ പ്ര​ശാ​ന്ത് പ്ര​തി​ക​രി​ച്ചു.

 

Kerala

യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടും: ഡി.കെ. ശിവകുമാർ

ക​​ണ്ണൂ​​ർ: നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ൽ യു​​ഡി​​എ​​ഫ് മൂ​​ന്നി​​ൽ ര​​ണ്ട് ഭൂ​​രി​​പ​​ക്ഷം നേ​​ടു​​മെ​​ന്നു ക​​ർ​​ണാ​​ട​​ക ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഡി.​​കെ. ശി​​വ​​കു​​മാ​​ർ. ക​​ണ്ണൂ​​ർ മ​​ണ്ഡ​​ലം സ്ഥാ​​നാ​​ർ​​ഥി ടി.​​ഒ. മോ​​ഹ​​ന​​ന്‍റെ മെ​​ഗാ റോ​​ഡ്ഷോ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ര​​ള​​ത്തി​​ൽ 10 വ​​ർ​​ഷ​​മാ​​യി വി​​ക​​സ​​ന​​ങ്ങ​​ളൊ​​ന്നും ന​​ട​​ന്നി​​ട്ടി​​ല്ല. എ​​ൽ​​ഡി​​എ​​ഫ് എ​​ൻ​​ഡി​​എ​​യു​​ടെ സ​​ഖ്യ​​ക​​ക്ഷി​​യെ​​ന്ന രീ​​തി​​യി​​ലാ​​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ ഒ​​രു കേ​​സു​​ക​​ളി​​ലും കേ​​ന്ദ്ര അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്നും ശി​​വ​​കു​​മാ​​ർ ആ​​രോ​​പി​​ച്ചു.

കേ​​ര​​ള​​ത്തി​​ൽ തൊ​​ഴി​​ലി​​ല്ലാ​​യ്മ രൂ​​ക്ഷ​​മാ​​യി യു​​വാ​​ക്ക​​ൾ നാ​​ടു​​വി​​ടേ​​ണ്ട അ​​വ​​സ്ഥ​​യാ​​ണ്. ഇ​​തി​​നു പ​​രി​​ഹാ​​രം കാ​​ണാ​​ൻ കേ​​ര​​ള സ​​ർ​​ക്കാ​​രി​​നു സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക​​ണ്ണൂ​​ർ പ​​ഴ​​യ ബ​​സ് സ്റ്റാ​​ൻ‌​​ഡി​​ൽ​​നി​​ന്നാ​​രം​​ഭി​​ച്ച റോ​​ഡ് ഷോ ​​കാ​​ൾ​​ടെ​​ക്സ്, ചേം​​ബ​​ർ ഓ​​ഫ് കൊ​​മേ​​ഴ്സ്, താ​​യ​​ത്തെ​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ചു​​റ്റി ക​​ണ്ണൂ​​ർ സി​​റ്റി​​യി​​ൽ സ​​മാ​​പി​​ച്ചു. തു​​ട​​ർ​​ന്ന് ന​​ട​​ന്ന പൊ​​തു​​യോ​​ഗ​​ത്തി​​ൽ ടി.​​ഒ. മോ​​ഹ​​ന​​ൻ, കെ. ​​സു​​ധാ​​ക​​ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

​​ഭൂ​​രി​​പ​​ക്ഷം കി​​ട്ടി​​യി​​ട്ടും എ​​രു​​മേ​​ലി​​യി​​ല്‍ യു​​ഡി​​എ​​ഫി​​ന് ത​​ല​​വ​​ര തെ​​ളി​​യി​​ല്ല; പ്ര​​സി​​ഡ​​ന്‍റ് പ്ര​​തി​​പ​​ക്ഷ​​ത്തു​​നി​​ന്ന്

കോ​​ട്ട​​യം: കേ​​വ​​ല​​ഭൂ​​രി​​പ​​ക്ഷം കി​​ട്ടി​​യി​​ട്ടും എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്ത് ഭ​​രി​​ക്കാ​​ന്‍ യു​​ഡി​​എ​​ഫി​​ന് വ​​ര​​യി​​ല്ല. സം​​വ​​ര​​ണ പ​​ഞ്ചാ​​യ​​ത്തി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്ത് ഇ​​രു​​ത്താ​​ന്‍ യു​​ഡി​​എ​​ഫി​​ല്‍ പ​​ട്ടി​​ക​​വ​​ര്‍​ഗ വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ന്നാ​​രും വി​​ജ​​യി​​ച്ചി​​ല്ല. എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലെ മൂ​​ന്നു വാ​​ര്‍​ഡു​​ക​​ളി​​ലെ സ്ഥാ​​നാ​​ര്‍​ഥി നി​​ര്‍​ണ​​യ​​ത്തി​​ല്‍ നേ​​തൃ​​ത്വ​​ത്തി​​നു പാ​​ളി​​ച്ച പ​​റ്റി​​യെ​​ന്ന വി​​മ​​ര്‍​ശ​​ന​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഇ​​ങ്ങ​​നെ​​യൊ​​രു ഗ​​തി​​കേ​​ട്. 23 വാ​​ര്‍​ഡു​​ക​​ളി​​ല്‍ 14 സീ​​റ്റു​​ക​​ളാ​​ണ് യു​​ഡി​​എ​​ഫി​​നു​​ള്ള​​ത്.


തോ​​ല്‍​ക്കാ​​ന്‍ മാ​​ത്ര​​മാ​​യി മൂ​​ന്നു വാ​​ര്‍​ഡു​​ക​​ളി​​ല്‍ ജ​​ന​​പി​​ന്തു​​ണ​​യി​​ല്ലാ​​ത്ത സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ ഇ​​റ​​ക്കി​​യെ​​ന്നും 18 സീ​​റ്റി​​ല്‍ വി​​ജ​​യം ഉ​​റ​​പ്പാ​​യി​​രു​​ന്നു​​വെ​​ന്നു​​മാ​​ണു വി​​മ​​ര്‍​ശ​​നം. വി​​ജ​​യം ഉ​​റ​​പ്പു​​ള്ള വാ​​ര്‍​ഡി​​ല്‍ പ​​ട്ടി​​ക വ​​ര്‍​ഗ​​വി​​ഭാ​​ഗ​​ത്തെ വി​​ജ​​യി​​പ്പി​​ക്കാ​​നാ​​കാ​​തെ വ​​ന്ന​​തി​​ലും നേ​​തൃ​​ത്വ​​ത്തി​​ന് വീ​​ഴ്ച പ​​റ്റി. 26ന് ​​രാ​​വി​​ലെ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് യു​​ഡി​​എ​​ഫ് ബ​​ഹി​​ഷ്‌​​ക​​രി​​ച്ചാ​​ല്‍ അ​​ന്ന് ന​​ട​​ക്കി​​ല്ല. അ​​ടു​​ത്ത ദി​​വ​​സ​​വും യു​​ഡി​​എ​​ഫ് വി​​ട്ടു​​നി​​ന്നാ​​ല്‍ ച​​ട്ട​​പ്ര​​കാ​​രം വ​​ര​​ണാ​​ധി​​കാ​​രി​​ക്ക് പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​രെ വ​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്താം. സ്വാ​​ഭാ​​വി​​ക​​മാ​​യി എ​​ല്‍​ഡി​​എ​​ഫി​​ല്‍ ശ്രീ​​നി​​പു​​ര​​ത്ത് വി​​ജ​​യി​​ച്ച അ​​മ്പി​​ളി സ​​ജീ​​വ​​ന്‍ (സി​​പി​​എം) പ്ര​​സി​​ഡ​​ന്‍റാ​​കും.


26ന് ​​രാ​​വി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഹാ​​ളി​​ലെ​​ത്തി ഒ​​പ്പു​​വ​​ച്ച​​ശേ​​ഷം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ബ​​ഹി​​ഷ്‌​​ക​​രി​​ക്കാ​​നാ​​ണ് യു​​ഡി​​എ​​ഫ് തീ​​രു​​മാ​​നം. ഒ​​പ്പു​​വ​​യ്ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വ​​ര​​ണാ​​ധി​​കാ​​രി​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്താം. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ന​​ട​​ക്കു​​ന്ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ യു​​ഡി​​എ​​ഫ് പ​​ങ്കെ​​ടു​​ക്കും. വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം ജ​​ന​​റ​​ലാ​​യ​​തി​​നാ​​ല്‍ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി വി​​ജ​​യി​​ക്കും.


യു​​ഡി​​എ​​ഫി​​ന് മു​​ന്‍​തൂ​​ക്ക​​മു​​ള്ള ക​​ന​​ക​​പ്പ​​ലം വാ​​ര്‍​ഡി​​ല്‍ വി​​ജ​​യി​​ച്ച അം​​ഗ​​ത്തെ രാ​​ജി​​വ​​യ്പി​​ച്ച് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ പ​​ട്ടി​​ക വ​​ര്‍​ഗ അം​​ഗ​​ത്തെ വി​​ജ​​യി​​പ്പി​​ച്ച് ഭ​​ര​​ണം പി​​ടി​​ക്കാ​​നാ​​ണ് യു​​ഡി​​എ​​ഫ് നീ​​ക്കം. അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും.


കോ​​ണ്‍​ഗ്ര​​സ്-11, മു​​സ്‌​​ലിം ലീ​​ഗ്-2, ആ​​ര്‍​എ​​സ്പി-1 എ​​ന്ന​​താ​​ണ് യു​​ഡി​​എ​​ഫി​​ലെ ക​​ക്ഷി​​നി​​ല. സി​​പി​​എം 5 (ഒ​​രാ​​ള്‍ സ്വ​​ത​​ന്ത്ര​​ന്‍), സി​​പി​​ഐ-2 എ​​ന്നാ​​ണ് എ​​ല്‍​ഡി​​എ​​ഫി​​ലെ ക​​ക്ഷി​​നി​​ല. ബി​​ജെ​​പി​​ക്ക്-2 അം​​ഗ​​ങ്ങ​​ളു​​ണ്ട്. ഉ​​മി​​ക്കു​​പ്പ​​യി​​ല്‍​നി​​ന്നു​​ള്ള കെ.​​കെ. രാ​​ജ​​നാ​​ണ് ബി​​ജെ​​പി​​യി​​ലെ പ​​ട്ടി​​ക​​വ​​ര്‍​ഗ വി​​ജ​​യി. മൂ​​ക്കം​​പെ​​ട്ടി വാ​​ര്‍​ഡി​​ല്‍ സി​​പി​​എ​​മ്മി​​നും ബി​​ജെ​​പി​​ക്കും തു​​ല്യ​​വോ​​ട്ടു​​വ​​ന്ന് ന​​റു​​ക്കെ​​ടു​​പ്പി​​ലാ​​ണ് ബി​​ജെ​​പി ജ​​യി​​ച്ച​​ത്. ഇ​​രു​​മ്പൂ​​ന്നി​​ക്ക​​ര ജ​​ന​​റ​​ല്‍ വാ​​ര്‍​ഡാ​​യി​​രു​​ന്നി​​ട്ടും അ​​വി​​ടെ പ​​ട്ടി​​ക​​വ​​ര്‍​ഗ വി​​ഭാ​​ഗം സ്ഥാ​​നാ​​ര്‍​ഥി​​യെ യു​​ഡി​​എ​​ഫ് മ​​ത്സ​​രി​​പ്പി​​ച്ചി​​ട്ടും വി​​ജ​​യി​​ക്കാ​​നാ​​വാ​​തെ വ​​ന്ന​​തും തി​​രി​​ച്ച​​ടി​​യാ​​യി.


എ​​രു​​മേ​​ലി എ​​ന്നും യു​​ഡി​​എ​​ഫി​​ന് കീ​​റാ​​മു​​ട്ടി​​യാ​​ണ്. ക​​ഴി​​ഞ്ഞ ഭ​​ര​​ണ​​ത്തി​​ല്‍ ഭൂ​​രി​​പ​​ക്ഷ​​മു​​ണ്ടാ​​യി​​ട്ടും ര​​ണ്ടു​​ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ഭ​​ര​​ണം വ​​ഴു​​തി​​പ്പോ​​യി.

Kerala

ന​ഗ​ര​സ​ഭ​ക​ളി​ലെ കൂ​ടി​യ ഭൂ​രി​പ​ക്ഷം പി.​സി. ന​സീ​റി​ന്

ത​​​ളി​​​പ്പ​​​റ​​​മ്പ്: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലെ കൂ​​​ടി​​​യ ഭൂ​​​രി​​​പ​​​ക്ഷം യൂ​​​ത്ത്‌​​​ ലീ​​​ഗ് നേ​​​താ​​​വ് പി.​​​സി. ന​​​സീ​​​റി​​​ന്.

ത​​​ളി​​​പ്പ​​​റ​​​മ്പ് ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ ആ​​​റാം വാ​​​ര്‍​ഡ് മു​​​ക്കോ​​​ല​​​യി​​​ല്‍ നി​​​ന്ന് മ​​​ത്സ​​​രി​​​ച്ച യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി​​​യും മു​​​സ്‌​​​ലിം യൂ​​​ത്ത് ലീ​​​ഗ് ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​​സി. ന​​​സീ​​​റി​​​നാ​​​ണ് 1,338 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ച​​​ത്.

മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ന​​​സീ​​​ര്‍ ത​​​ളി​​​പ്പ​​​റ​​​മ്പ് ന​​​ഗ​​​ര​​​സ​​​ഭ കൗ​​​ണ്‍​സി​​​ലി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ആ​​​കെ 1,779 വോ​​​ട്ടു​​​ക​​​ളു​​​ള്ള ഇ​​​വി​​​ടെ 1,438 വോ​​​ട്ടു​​​ക​​​ളാ​​​ണ് പോ​​​ള്‍ ചെ​​​യ്ത​​​ത്. ഇ​​​തി​​​ല്‍ പി.​​​സി. ന​​​സീ​​​റി​​​ന് 1382 വോ​​​ട്ടും സി​​​പി​​​എം സ്ഥാ​​​നാ​​​ര്‍​ഥി പി. ​​​ഗോ​​​കു​​​ലി​​​ന് 44 വോ​​​ട്ടും ബി​​​ജെ​​​പി സ്ഥാ​​​നാ​​​ര്‍​ഥി മ​​​ഹേ​​​ന്ദ്ര​​​ന്‍ തൂ​​​ണോ​​​ളി​​​ക്ക് 12 വോ​​​ട്ടു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

Latest News

Corehub Up