Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mallikarjunkharge

ഖാ​ർ​ഗെ​യ്ക്കെ​തി​രാ​യ ജാ​തി അ​ധി​ക്ഷേ​പ​ക്കേ​സ്; എ​ട്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

ഹ​ൽ​ദ്വാ​നി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്കെ​തി​രാ​യ ജാ​തി അ​ധി​ക്ഷേ​പ​ക്കേ​സി​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ എ​ട്ട് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ഭി​ഭാ​ഷ​ക​യു​ടെ പ​രാ​തി​യി​ൽ എ​ട്ട് അ​ജ്ഞാ​ത​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ശു​ദ്ധീ​ക​ര​ണം ന​ട​ത്തി​യ സം​ഘ​ട​ന​യ്ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മ​ല്ലെ​ന്നും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ദ​ളി​ത് എം​പി​മാ​ർ മി​ന്ന​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു. കേ​സെ​ടു​ത്ത വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് എം​പി​മാ​ർ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

National

ലുങ്കിയിൽ സ്റ്റൈലിഷ് മറുപടി; മുണ്ടുടുത്ത് ഖാർഗെയും ബ്രിട്ടാസും അടക്കമുള്ള ദക്ഷി​ണേന്ത്യൻ എംപിമാർ സഭയിൽ

ന്യൂഡൽഹി: ബിജെപി നേതാവിന്‍റെ 'ലുങ്കിവാല' അധിക്ഷേപ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ എംപിമാർ. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖ നേതാക്കൾ സ്ഥിരം ശൈലിയിൽ നിന്ന് മാറി കേരളീയ ശൈലിയിൽ മുണ്ടുടുത്ത് സഭയിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സംഭവത്തിന്‍റെ വീഡിയോ ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

'ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്കാരമാണ്, ഞങ്ങളുടെ അഭിമാനമാണ്' എന്ന് കുറിച്ചുകൊണ്ടാണ് ജോൺ ബ്രിട്ടാസ് ഈ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാർ, വി. ശിവദാസ്, ഹാരിസ് ബീരാൻ, ക്രിസ്റ്റഫർ തിലക് എന്നിവർ മുണ്ടുടുത്തും, ജെബി മേത്തർ കേരളീയ ശൈലിയിലുള്ള സാരിയുടുത്തുമാണ് സഭയിലെത്തി ശ്രദ്ധേയരായത്.

ബിജെപി നേതാവ് സുഷ്മിത ദേവാണ് ദക്ഷിണേന്ത്യൻ വേഷത്തെ അവഹേളിച്ചുകൊണ്ട് 'ലുങ്കിവാല' പരാമർശം നടത്തിയത്. ഇത് സഭയുടെ അന്തസിനും ദക്ഷിണേന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, സംഭവത്തിൽ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നൽകിയിട്ടുണ്ട്.

National

ഖാര്‍ഗെയും റിജിജുവും തമ്മില്‍ രൂക്ഷ വാഗ്വാദം

ന്യൂ​​​ഡ​​​ല്‍ഹി: രാ​​​ജ്യ​​​സ​​​ഭ​​​യി​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ശൂ​​​ന്യ​​​വേ​​​ള​​​യി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ര്‍ജു​​​ന്‍ ഖാ​​​ര്‍ഗെ​​​യും പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു​​​വും ത​​​മ്മി​​​ല്‍ ന​​​ട​​​ന്ന​​​ത് രൂ​​​ക്ഷ​​​മാ​​​യ വാ​​​ക്‌​​​പോ​​​ര്.

വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കെ​​​തി​​​രാ​​​യ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ക്കു​​​റി​​​ച്ചും അ​​​യോ​​​ധ്യ​​​യി​​​ലെ ക്ഷേ​​​ത്ര​​​ക്കൊ​​​ള്ള​​​യെ​​​ക്കു​​​റി​​​ച്ചും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും സ​​​ഭ​​​യി​​​ലെ​​​ത്തി പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ര്‍ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളോ​​​ടെ ഇ​​​ന്ന​​​ലെ​​​യും പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും നേ​​​ര്‍ക്കു​​​നേ​​​ര്‍ ഏ​​​റ്റു​​​മു​​​ട്ട​​​ല്‍.

മുദ്രാവാക്യം മുഴക്കി അംഗങ്ങൾ

ഖാ​​​ര്‍ഗെ​​​യു​​​ടെ പ്ര​​​സം​​​ഗം ബി​​​ജെ​​​പി എം​​​പി​​​മാ​​​ര്‍ എ​​​ഴു​​​ന്നേ​​​റ്റ് ബ​​​ഹ​​​ളം വ​​​ച്ചു ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി. അ​​​ധ്യ​​​ക്ഷ​​​ന്‍ പ​​​ല​​​ത​​​വ​​​ണ അ​​​ഭ്യ​​​ര്‍ഥി​​​ച്ചി​​​ട്ടും ബഹളം തു​​​ട​​​ര്‍ന്നു. ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യി​​​ല്‍, സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ ച​​​ട്ട​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി റി​​​ജി​​​ജു രം​​​ഗ​​​ത്തെ​​​ത്തി. ഖാ​​​ര്‍ഗെ​​​യു​​​ടെ തു​​​ട​​​ര്‍ച്ച​​​യാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ മ​​​ന്ത്രി വി​​​മ​​​ര്‍ശി​​​ച്ചു.

എ​​​ല്ലാ ദി​​​വ​​​സ​​​വും ഖാ​​​ര്‍ഗെ എ​​​ഴു​​​ന്നേ​​​റ്റു​​​നി​​​ന്ന് താ​​​ന്‍ എ​​​ഴു​​​തി​​​വ​​​ച്ചി​​​ട്ടു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ വാ​​​യി​​​ക്കു​​​ന്നു. ഓ​​​രോ ത​​​വ​​​ണ​​​യും ചെ​​​യ​​​ര്‍മാ​​​ന്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു സം​​​സാ​​​രി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം ന​​​ല്‍കു​​​മ്പോ​​​ഴും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​ത് ഒ​​​രേ കാ​​​ര്യ​​​മാ​​​ണ്. ഇ​​​തൊ​​​രു ആ​​​വ​​​ര്‍ത്ത​​​ന​​​മാ​​​ണെ​​​ന്നു റി​​​ജി​​​ജു പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ല്‍, വാ​​​ദ​​​ങ്ങ​​​ള്‍ എ​​​ങ്ങ​​​നെ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് ഖാ​​​ര്‍ഗെ തി​​​രി​​​ച്ച​​​ടി​​​ച്ചു. മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ പ്ര​​​വ​​​ര്‍ത്തി​​​ക്കാ​​​ന​​​ല്ല താ​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഖാ​​​ർ​​​ഗെ പറഞ്ഞു.

ബഹളത്തിൽ നിർത്തിവച്ച് സഭ

ഖാ​​​ര്‍ഗെ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​നയ്ക്കെ​​​തി​​​രേ ഭ​​​ര​​​ണ​​​പ​​​ക്ഷം ബ​​​ഹ​​​ളം തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ സ​​​ഭ നി​​​ര്‍ത്തി​​​വ​​​ച്ചു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു സ​​​ഭ വീ​​​ണ്ടും ചേ​​​ര്‍ന്ന​​​പ്പോ​​​ള്‍ റി​​​ജി​​​ജു​​​വി​​​നു​​​ള്ള മ​​​റു​​​പ​​​ടി ന​​​ല്‍കാ​​​ന്‍ ഖാ​​​ര്‍ഗെ​​​യെ ചെ​​​യ​​​ര്‍മാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ചു. സ​​​ഭ​​​യി​​​ല്‍ എ​​​ന്തു പ​​​റ​​​യ​​​ണ​​​മെ​​​ന്ന് റി​​​ജി​​​ജു​​​വി​​​ല്‍നി​​​ന്നു പ​​​ഠി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ഖാ​​​ര്‍ഗെ പ​​​റ​​​ഞ്ഞു. റി​​​ജി​​​ജു​​​വി​​​ല്‍നി​​​ന്നാ​​​ണോ ഇ​​​നി ഞാ​​​ന്‍ ച​​​ട്ട​​​ങ്ങ​​​ള്‍ പ​​​ഠി​​​ക്കേ​​​ണ്ട​​​ത്? ച​​​ട്ട​​​ങ്ങ​​​ളോ എ​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള വി​​​ഷ​​​യ​​​മോ വാ​​​യി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍, പി​​​ന്നെ നി​​​ങ്ങ​​​ള്‍ ത​​​ന്ന​​​താ​​​ണോ ഞാ​​​ന്‍ വാ​​​യി​​​ക്കേ​​​ണ്ട​​​ത്? എ​​​ന്താ​​​ണു പ​​​റ​​​യേ​​​ണ്ട​​​ത്, എ​​​പ്പോ​​​ള്‍ പ​​​റ​​​യ​​​ണം, എ​​​ങ്ങ​​​നെ പ​​​റ​​​യ​​​ണം എ​​​ന്ന​​​ത് എ​​​ന്‍റെ അ​​​വ​​​കാ​​​ശ​​​മാ​​​ണ്- ഖാ​​​ര്‍ഗെ പ​​​റ​​​ഞ്ഞു.

രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ പു​​​തി​​​യ അം​​​ഗ​​​മാ​​​യ കോ​​​ണ്‍ഗ്ര​​​സി​​​ലെ പ​​​വ​​​ന്‍ ഖേ​​​ര മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച​​​തി​​​നെ റി​​​ജി​​​ജു നേ​​​ര​​​ത്തേ വി​​​മ​​​ര്‍ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യും ഖാ​​​ര്‍ഗെ പ്ര​​​തി​​​ക​​​രി​​​ച്ചു.

ചർച്ചയ്ക്കു തയാറെന്ന് പ്രതിപക്ഷം

ത​​​ട​​​സ​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ അ​​​വി​​​ഭാ​​​ജ്യ ഘ​​​ട​​​ക​​​മാ​​​ണെ​​​ന്നെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വും രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ മു​​​ന്‍ നേ​​​താ​​​വു​​​മാ​​​യ അ​​​രു​​​ണ്‍ ജെ​​​യ്റ്റ്‌​​​ലി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. രാ​​​ജ്യ​​​ത്തെ​​​യും 140 കോ​​​ടി ജ​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഞ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്. പ്ര​​​തി​​​പ​​​ക്ഷം ച​​​ര്‍ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും സ​​​ഭ​​​യി​​​ല്‍ വ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യോ​​​ട് ഇ​​​വി​​​ടെ വ​​​ന്നു പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്താ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​ഭാ​​​ധ്യ​​​ക്ഷ​​​നോ​​​ട് അ​​​ഭ്യ​​​ര്‍ഥി​​​ക്കു​​​ന്നു. -ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു.

ഖാ​​​ര്‍ഗെ​​​യു​​​ടെ ഈ ​​​അ​​​ഭ്യ​​​ര്‍ഥ​​​ന​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ല്‍ വ​​​ര​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ വി​​​കാ​​​രം അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി​​​യോ​​​ട് സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ച​​​ത്.

National

രാ​മ​ക്ഷേ​ത്രത്തിലെ കാണിക്ക പണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ല​ഭി​ച്ച സം​ഭാ​വ​ന​ക​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള ത​ട്ടി​പ്പും മോ​ഷ​ണ​വും ന​ട​ന്നെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ചൊ​വ്വാ​ഴ്ച രാ​ജ്യ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ വ​ഞ്ചി​ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു. രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭാ​വ​ന​ക​ളു​ടെ വി​നി​യോ​ഗ​ത്തി​ൽ വ​ലി​യ തോ​തി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​ത്.

National

അ​മി​ത് ഷാ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്കെ​തി​രെ ക​ടു​പ്പി​ച്ച് ബി​ജെ​പി; രാ​ജ്യ​സ​ഭ​യി​ൽ വ​ൻ ബ​ഹ​ളം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​ക്കെ​തി​രെ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി പാ​ർ​ല​മെ​ന്‍റി​ൽ വ​ൻ പ്ര​തി​ഷേ​ധം. പൊ​തു​പ​രീ​ക്ഷാ ഭേ​ദ​ഗ​തി ബി​ൽ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യ്ക്കി​ടെ ഖാ​ർ​ഗെ ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. നീ​റ്റ് പ​രീ​ക്ഷാ ചോ​ർ​ച്ച​യു​മാ​യും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ക്ര​മ​ക്കേ​ടു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് ജ​ന്ത​ർ മ​ന്ത​റി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ന​ട​പ​ടി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ഖാ​ർ​ഗെ സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്.

അ​മി​ത് ഷാ ​രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഖാ​ർ​ഗെ, "നി​ങ്ങ​ൾ​ക്ക് എ​ന്നേ​ക്കു​മാ​യി അ​ട​ച്ചി​ട്ട മു​റി​യി​ൽ ഒ​ളി​ച്ചി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഒ​രു ദി​വ​സം ഞ​ങ്ങ​ൾ നി​ങ്ങ​ളെ പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​മെ​ന്നും" പ്ര​സ്താ​വി​ച്ചു. ഖാ​ർ​ഗെ​യു​ടെ പ​രാ​മ​ർ​ശം അ​ക്ര​മ ഭീ​ഷ​ണി​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി നേ​താ​ക്ക​ളും സ​ഭാ​നേ​താ​വ് ജെ.​പി. ന​ദ്ദ​യും രം​ഗ​ത്തെ​ത്തി. ഖാ​ർ​ഗെ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റ​റി മ​ര്യാ​ദ​ക​ൾ​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഭ​ര​ണ​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് താ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത​ല്ലെ​ന്നും, ജ​ന​ശ​ക്തി​യും (ജ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ശ​ക്തി) പ്ര​തി​ഷേ​ധ​വു​മാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും ഖാ​ർ​ഗെ വ്യ​ക്ത​ത വ​രു​ത്തി. എ​ന്നാ​ൽ ഇ​തി​നെ​ച്ചൊ​ല്ലി ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ സ​ഭ​യി​ൽ വാ​ക്പോ​ര് ക​ടു​ത്തു.

Latest News

Corehub Up