Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Morphing

മോ​ർ​ഫിം​ഗ്: പ്ര​തി വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും വി​ല്‍​പ​ന ന​ട​ത്തി

കാ​​​​ക്ക​​​​നാ​​​​ട്: അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും സ​​​​ഹ​​​​പാ​​​​ഠി​​​​ക​​​​ളു​​​​ടെ​​​​യും ഫോ​​​​ട്ടോ​​​​ക​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും അ​​​​ശ്ലീ​​​​ല​​​രീ​​​​തി​​​​യി​​​​ല്‍ മോ​​​​ര്‍​ഫ് ചെ​​​​യ്തു സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ പ്ര​​​​തി സ​​​​നീ​​​​ഷ്, ഇ​​​​വ​​​​രു​​​​ടെ മോ​​​​ര്‍​ഫ് ചെ​​​​യ്ത ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും ടെ​​​​ലി​​​​ഗ്രാം ഗ്രൂ​​​​പ്പി​​​​ല്‍ വി​​​​ല്പ​​​​ന​​​​യ്ക്കു വ​​​​ച്ച​​​​താ​​​​യും അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം ക​​​​ണ്ടെ​​​​ത്തി.

പ്ര​​​​തി​​​​യു​​​​ടെ മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണും ലാ​​​​പ്‌​​​​ടോ​​​​പ്പും പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ല്‍നി​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​ന് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ഡി​​​​ജി​​​​റ്റ​​​​ല്‍ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ച​​​​ത്.
1500 പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ടെ​​​​ലി​​​​ഗ്രാം ഗ്രൂ​​​​പ്പു​​​​ണ്ടാ​​​​ക്കി​​​​യ പ്ര​​​​തി ത​​​​ന്‍റെ ഗൂ​​​​ഗി​​​​ള്‍ പേ ​​​​അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് 250 രൂ​​​​പ ന​​​​ല്‍​കു​​​​ന്ന​​​​വ​​​​ര്‍​ക്ക് മോ​​​​ര്‍​ഫിം​​​​ഗ് വീ​​​​ഡി​​​​യോ​​​​ക​​​​ളും ചി​​​​ത്ര​​​​ങ്ങ​​​​ളും വി​​​​ല്‍​പ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പ്ര​​​​തി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വാ​​​​ങ്ങി കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ശേ​​​​ഖ​​​​രി​​​​ക്കാ​​​​നാ​​​​ണു പൊ​​​​ലി​​​​സി​​​​ന്‍റെ നീ​​​​ക്കം. കേ​​​​സി​​​​ല്‍ ആ​​​​ദ്യം അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കി​​​​ളി​​​​മാ​​​​നൂ​​​​ര്‍ സ്വ​​​​ദേ​​​​ശി ശ്രീ​​​​ഹ​​​​രി​​​​യെ പൊ​​​​ലി​​​​സ് വി​​​​ശ​​​​ദ​​​​മാ​​​​യി ചോ​​​​ദ്യം ചെ​​​​യ്തു​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഇ​​​​യാ​​​​ളു​​​​ടെ ലാ​​​​പ്‌​​​​ടോ​​​​പ്പ്, മൊ​​​​ബൈ​​​​​ല്‍ ഫോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​യി​​​​ല്‍നി​​​​ന്നും നി​​​​ര്‍​ണാ​​​​യ​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ച്ച​​​​താ​​​​യാ​​​​ണു സൂ​​​​ച​​​​ന. ഇ​​​​യാ​​​​ള്‍ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന കോ​​​​ള​​​​ജ് ഹോ​​​​സ്റ്റ​​​​ലി​​​​ല്‍ എ​​​​ത്തി​​​​ച്ച് ഇ​​​​ന്ന​​​​ലെ തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി.

Kerala

സഹപാഠികളോടും അധ്യാപകരോടും ക്രൂരത, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; വിദ്യാര്‍ഥിക്കെതിരെ കേസ്

കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ കേസ് എടുത്തു. സ്വകാര്യ കോളജിൽ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയായ എസ്. ശ്രീഹരിക്കെതിരെയാണ് കേസ് എടുത്തത്.

കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് തൃക്കാക്കര പൊലിസ് കേസ് എടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിയെ ഉടന്‍ അറസ്റ്റ് ചെയ്യും.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്ത് പ്ര​ചാ​ര​ണം:എ​ട​പ്പാ​ൾ സ്വ​ദേ​ശി​ക്കെ​തി​രേ പ​രാ​തി

ച​​​ങ്ങ​​​രം​​​കു​​​ളം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് മ​​​ത​​​സ്പ​​​ർ​​​ധ വ​​​ള​​​ർ​​​ത്തു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യി സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന് പ​​​രാ​​​തി.

എ​​​ട​​​പ്പാ​​​ൾ നെ​​​ല്ലി​​​ശേ​​​രി സ്വ​​​ദേ​​​ശി ത​​​ങ്ക​​​പ​​​റ​​​ന്പി​​​ൽ റി​​​യാ​​​സി​​​നെ​​​തി​​​രേ​​​യാ​​​ണ് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​ത്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ആ​​​ല​​​ങ്കോ​​​ട് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യാ​​ണു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

പ​​​രാ​​​തി​​​യി​​​ൽ സൈ​​​ബ​​​ർ കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ച​​​ങ്ങ​​​രം​​​കു​​​ളം പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ലോൺ ആപ്പ്; യുവാവ് ആസിഡ് കുടിച്ച് ജീവനൊടുക്കി

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്‌കുമാറിന്‍റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.

കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ഓൺലൈൻ വഴി എടുത്ത ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ മാഫിയ ആനന്ദിന്‍റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.

മാർച്ച് നാലിന് ഉച്ചയ്ക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

യുവതലമുറയെ കുരുക്കുന്ന ഓൺലൈൻ ചതിക്കുഴികൾക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ആനന്ദിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Movies

പ​ല​പ്പോ​ഴും ഞാ​ൻ ഞെ​ട്ടി​പ്പോ​കാ​റു​ണ്ട്, ഇ​ങ്ങ​നെ​യൊ​ക്കെ കാ​ണു​മ്പോ​ൾ; കീ​ർ​ത്തി സു​രേ​ഷ്

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ത​ന്‍റെ എ​ഐ ചി​ത്ര​ങ്ങ​ളി​ൽ ആ​ശ​ങ്ക വ്യ​ക്ത​മാ​ക്കി ന​ടി കീ​ർ​ത്തി സു​രേ​ഷ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​ന്‍റെ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ കാ​ണു​മ്പോ​ൾ ഞെ​ട്ടി​പ്പോ​കാ​റു​ണ്ടെ​ന്നും സ്വ​കാ​ര്യ​ത​യി​ലേ​യ്ക്ക് ക​ട​ന്നു​ക​യ​റു​ന്ന നി​ർ​മി​ത ബു​ദ്ധി​ക​ൾ ആ​പ​ത്താ​ണെ​ന്നും കീ​ർ​ത്തി പ​റ​ഞ്ഞു.

ചെ​ന്നൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് കീ​ർ​ത്തി സു​രേ​ഷ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

''എ​ഐ ഒ​രു വ​ലി​യ പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ന്. അ​ത് ഒ​രേ​സ​മ​യം അ​നു​ഗ്ര​ഹ​വും ശാ​പ​വു​മാ​യ​താ​യി തോ​ന്നു​ന്നു. മ​നു​ഷ്യ​ർ ക​ണ്ടു​പി​ടി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ ന​മ്മു​ടെ നി​യ​ന്ത്ര​ണ​ത്തി​ന് അ​പ്പു​റം പോ​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ, എ​ന്‍റെ മോ​ർ​ഫ് ചെ​യ്ത ചി​ത്രം കാ​ണു​മ്പോ​ൾ ഞാ​ൻ ത​ന്നെ ചി​ല​പ്പോ​ൾ ഞെ​ട്ടി​പ്പോ​കാ​റു​ണ്ട്.

ഈ ​വ​സ്ത്രം ഒ​ക്കെ ഞാ​ൻ ധ​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ഞാ​ൻ ആ​ലോ​ചി​ക്കും. അ​ത്ര​യും ഒ​റി​ജി​നാ​ലി​റ്റി ആ ​ചി​ത്ര​ങ്ങ​ൾ​ക്കു​ണ്ട്. അ​ടു​ത്തി​ടെ, ഒ​രു സി​നി​മ​യു​ടെ പൂ​ജ​യ്ക്ക് ഞാ​ൻ ധ​രി​ച്ച വ​സ്ത്രം മ​റ്റൊ​രു ആം​ഗി​ളി​ൽ, മോ​ശ​മാ​യ രീ​തി​യി​ൽ മാ​റ്റി​യ​താ​യി ഞാ​ൻ ക​ണ്ടു.

ഒ​രു നി​മി​ഷം ഞാ​ൻ ആ​ശ്ച​ര്യ​പ്പെ​ട്ടു, ഞാ​ൻ ഇ​ങ്ങ​നെ പോ​സ് ചെ​യ്തി​ട്ടേ​യി​ല്ല​ല്ലോ എ​ന്ന് ആ​ലോ​ചി​ച്ചു. ഇ​ത് തീ​ർ​ച്ച​യാ​യും അ​രോ​ച​ക​മാ​ണ്. ഇ​ത് തീ​ർ​ച്ച​യാ​യും വേ​ദ​നാ​ജ​ന​ക​മാ​ണ്. പ്ര​ശ്നം ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്കും ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും സ​ജീ​വ​മാ​കു​ന്ന ആ​രെ​യും ബാ​ധി​ക്കാ​മെ​ന്നും'' കീ​ർ​ത്തി സു​രേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ന​ടി ആ​ൻ​ഡ്രി​യ ജെ​റ​മി​യ​യും ആ​ശ​ങ്ക അ​റി​യി​ച്ചു. അ​ഭി​നേ​താ​ക്ക​ൾ​ക്ക് മാ​ത്ര​മ​ല്ല, പൊ​തു​ജ​ന​ങ്ങ​ൾ​ക്കും എ​ഐ ഒ​രു പ്ര​ശ്ന​മാ​യി മാ​റു​ന്നു​ണ്ടെ​ന്നും ആ​ൻ​ഡ്രി​യ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up