x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ര്‍​ഫിംഗ്: പ്രതിയെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ പൊ​ലി​സ്

വെബ് ഡെസ്ക്
Published: September 6, 2026 02:45 AM IST | Updated: September 6, 2026 02:45 AM IST

പ്രതീകാത്മക ചിത്രം

കാ​ക്ക​നാ​ട്: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും അ​ശ്ലീ​ല രീ​തി​യി​ല്‍ മോ​ര്‍​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പൊ​ലി​സ്.

റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി വി.​എ​സ്. ശ്രീ​ഹ​രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നും അ​ധ്യാ​പി​ക​മാ​രു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യോ മ​റ്റോ ചി​ത്ര​ങ്ങ​ളോ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളോ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. നാ​ളെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്നും തൃ​ക്കാ​ക്ക​ര പൊ​ലി​സ് അ​റി​യി​ച്ചു.

അ​ധ്യാ​പി​ക​മാ​രു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് കു​റ്റ​ത്തി​നാ​ണ് നി​ല​വി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡി​ല​യ​ച്ച​ത്. കോ​ള​ജ് അ​ധി​കൃ​ത​രു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു. മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റു ചെ​യ്ത​ത് ടെ​ലി​ഗ്രാ​മി​ല്‍ മാ​ത്ര​മാ​ണ്. സ​ഹ​പാ​ഠി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ന​വ മാ​ധ്യ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചെ​ന്ന രീ​തി​യി​ല്‍ പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍ വാ​സ്ത​വ​മ​ല്ല. അ​തേ​സ​മ​യം നാ​ട്ടി​ല്‍ ഒ​രു സ്ത്രീ​യു​ടെ ചി​ത്രം ഇ​യാ​ള്‍ മോ​ര്‍​ഫ് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ടെ​ല​ഗ്രാ​മി​ല്‍ നി​ന്ന് ഇ​വ​യെ​ല്ലാം ഡി​ലി​റ്റ് ചെ​യ്ത നി​ല​യി​ലാ​ണ്. മോ​ര്‍​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്ക് കൈ​മാ​റി പ്ര​തി സാ​മ്പ​ത്തി​ക​ലാ​ഭം ഉ​ണ്ടാ​ക്കി​യ​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​ളി​വൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും തൃ​ക്കാ​ക്ക​ര പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​ക​ളി​ല്ലെ​ന്ന് നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

 

Tags : Morphing NattuVishasham DistrictNews

Recent News

Corehub Up