x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ര്‍​ഫിംഗ്: ഒരാ​ള്‍കൂ​ടി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 8, 2026 02:28 AM IST | Updated: September 8, 2026 02:28 AM IST

സനീഷ്

കാ​ക്ക​നാ​ട്: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും അ​ശ്ലീ​ല രീ​തി​യി​ല്‍ മോ​ര്‍​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളി​ലൊ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ആ​ല​പ്പു​ഴ കു​റ​ത്തി​കാ​ട് കൊ​ച്ചു​പോ​ക്കാ​ട്ടു വീ​ട്ടി​ല്‍ സ​നീ​ഷ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ല്‍​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ പ്ര​തി മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ടെ​ലി​ഗ്രാ​മി​ലെ പെ​യ്ഡ് ഗ്രൂ​പ്പി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഇ​യാ​ള്‍ പെ​യ്ഡ് ഗ്രൂ​പ്പു​ക​ളി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ രാ​ത്രി​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ വി.​എ​സ്. ശ്രീ​ഹ​രി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് പൊ​ലി​സി​ന് സ​നീ​ഷി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ശ്രീ​ഹ​രി​യെ നാ​ളെ വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ശ്രീ​ഹ​രി​യെ പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. ഇ​യാ​ളു​ടെ ലാ​പ്‌​ടോ​പ്പ്, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ശ്രീ​ഹ​രി​യി​ല്‍ നി​ന്നും നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പൊ​ലി​സി​നു ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ശ്രീ​ഹ​രി​യെ​യും സ​നീ​ഷി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം​ചെ​യ്യും.

ശ്രീ​ഹ​രി ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും കൈ​മാ​റി​യി​രു​ന്ന​ത് സ​നീ​ഷ് ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​ത്തി​ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ശ്രീ​ഹ​രി അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഫോ​ട്ടോ​യും ദൃ​ശ്യ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്ന​ത് പി​ടി​യി​ലാ​യ സ​നീ​ഷ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സം​ഘ​ത്തി​നാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ്. ഇ​വ മോ​ര്‍​ഫ് ചെ​യ്ത ശേ​ഷം സ​നീ​ഷും കൂ​ട്ടാ​ളി​ക​ളും ടെ​ലി​ഗ്രാ​മി​ലെ അ​ശ്ലീ​ല പെ​യ്ഡ് ഗ്രൂ​പ്പു​ക​ളി​ല്‍ അ​പ് ലോ​ഡ് ചെ​യ്യും. പ​ണം ന​ല്‍​കി​യാ​ല്‍ മാ​ത്രം ഓ​പ്പ​ണ്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഗ്രൂ​പ്പാ​ണി​ത്. പെ​യ്ഡ് ഗ്രൂ​പ്പ് ആ​യ​തി​നാ​ല്‍ പ്ര​തി​ക​ള്‍​ക്ക് വ​ന്‍​തോ​തി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യി​രി​ക്കാ​മെ​ന്ന് പൊ​ലി​സ് ക​രു​തു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ വേ​ണ്ടി​വ​രു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Tags : Morphing NattuVishesham DistrictNews

Recent News

Corehub Up