Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mr Ajith Kumar

'ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന' കേ​സ് അ​ട്ടി​മ​റി; അ​ജി​ത് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന എ​സ്‌​ഐ​മാ​രെ ചോ​ദ്യം ചെ​യ്യും

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ​വ​ച്ച് മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത്കു​മാ​റി​ന്‍റെ ഓ​ഫീ​സി​ല്‍ ശ്ര​മം ന​ട​ന്നെ​ന്ന മൊ​ഴി​യി​ല്‍ എ​സ്‌​ഐ​മാ​ര്‍​ക്ക് നോ​ട്ടീ​സ്. അ​ജി​ത് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഗ്രേ​ഡ് എ​സ്‌​ഐ​മാ​രാ​യ ഗി​രീ​ഷ്, ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍​ക്കാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

അ​ജി​ത് കു​മാ​റി​ന്‍റെ ഓ​ഫീ​സ് ആ​ല​പ്പു​ഴ "ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന'​ത്തി​ലെ പൊ​ലീ​സ് റി​പ്പോ​ര്‍​ട്ട് തി​രു​ത്താ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി. അ​ജി​ത് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​ഫീ​സി​ലെ ര​ണ്ട് ഗ്രേ​ഡ് എ​സ്‌​ഐ​മാ​ര്‍ കേ​സ് ഡ​യ​റി​യും കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള റി​പ്പോ​ര്‍​ട്ടും നേ​രി​ട്ട് തി​രു​ത്തി​യെ​ന്നും മൊ​ഴി​യി​ലു​ണ്ട്.

എ​ന്നാ​ല്‍ കേ​സി​ന്‍റെ രേ​ഖ​ക​ള്‍ താ​ന്‍ തി​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ ഇ​ട​പെ​ട്ട​ത് ത​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലെ​ന്നു​മാ​ണ് അ​ജി​ത് കു​മാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​നൗ​ദ്യോ​ഗി​ക​മാ​യി​ട്ടാ​ണ് ഈ ​വി​ശ​ദീ​ക​ര​ണം എ​ഡി​ജി​പി ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ എ​ഡി​ജി​പി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ള്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

Latest News

Corehub Up