തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറും മുൻ ബിഎസ്എഫ് മേധാവിയുമായ നിതിൻ അഗർവാൾ, ഐബിയിലെ സ്പെഷൽ ഡയറക്ടർ റവാട ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്സി തയാറാക്കിയ പട്ടികയിലുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ ഇത് രേഖാമൂലം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. പ്രത്യേക കാബിനറ്റ് ചേര്‍ന്ന് ഈ മാസം 30ന് മുമ്പ് ഇവരില്‍ ഒരാളെ സംസ്ഥാന പോലീസ് മേധാവിയായി തെരഞ്ഞെടുക്കും.
അതേസമയം സുരേഷ് രാജ് പുരോഹിത്, എം.ആർ. അജിത് കുമാർ എന്നിവരുടെ പേരും സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു.എം.ആർ.അജിത് കുമാറിനെ പട്ടികയിൽ ഉള്‍പ്പെടുത്താനായി കേന്ദ്ര സർക്കാരിൽ സംസ്ഥാനം സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാൽ യുപിഎസ്സി യോഗം ഇവരെ പരിഗണിച്ചില്ല.
Tags : MR Ajith Kumar state police chief list