Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mvjayarajan

കോ​ടി​യേ​രി​ക്കെ​തി​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് മ​റു​പ​ടി​യു​മാ​യി എം.​വി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​നീ​ഷ് കോ​ടി​യേ​രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ന് മ​റു​പ​ടി​യു​മാ​യി മു​തി​ർ​ന്ന സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ രം​ഗ​ത്ത്. എ​ക്‌​സാ​ലോ​ജി​ക് കേ​സ് സി​പി​എം നേ​താ​ക്ക​ളെ വേ​ട്ട​യാ​ടാ​നാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
‌
ബി​നീ​ഷി​ന്‍റെ കേ​സി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ‌​നെ​തി​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ഷ​യം വ്യ​ക്തി​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞ​ത് അ​തു​കൊ​ണ്ടാ​ണെ​ന്നും ജ​യ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബി​നീ​ഷി​ന്‍റെ കേ​സി​ൽ കോ​ടി​യേ​രി​ക്കെ​തി​രാ​യി റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടോ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടോ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​ക്‌​സാ​ലോ​ജി​ക് കേ​സ് സി​പി​എ​മ്മി​നെ​യും അ​തി​ന്‍റെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തെ​യും പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യ കേ​സാ​ണെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഗൂ​ഗി​ൾ പേ​യി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ക്കാ​മെ​ന്ന് പ​ഠി​ച്ച​യാ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ. ഗൂ​ഗി​ൾ പേ​യി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ക്കാ​മെ​ന്ന് പ​ഠി​ച്ച​യാ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. രാ​ഹു​ലി​ന്‍റെ അ​ത്ര​യും തൊ​ലി​ക്ക​ട്ടി തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ ക​ണ്ടാ​മൃ​ഗ​ത്തി​ന് പോ​ലു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

രാ​ഹു​ൽ പീ​ഡി​പ്പി​ച്ച സ്ത്രീ​ക​ളെ​ല്ലാം കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ്. എ​ന്നി​ട്ടും കോ​ൺ​ഗ്ര​സു​കാ​ർ രാ​ഹു​ലി​ന് ന​മോ​വാ​കം ചൊ​ല്ലി നി​ൽ​ക്കു​ന്നു. രാ​ഹു​ൽ വി​ഷ​യം മ​റ​ച്ചു പി​ടി​ക്കാ​നാ​ണ് പ​ഴ​യ ക​സ്റ്റ​ഡി മ​ർ​ദ​ന ആ​രോ​പ​ണ​ങ്ങ​ൾ ഇ​പ്പോ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

തെ​റ്റ് ചെ​യ്താ​ല്‍ ഒ​രു പോ​ലീ​സു​കാ​ര​നെ​യും സം​ര​ക്ഷി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ അ​ല്ല കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​രെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ക്കു​ന്നു എ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​ത് പ​ഴ​യ ഓ​ര്‍​മ​യി​ല്‍ നി​ന്നാ​ണ്. ഉ​രു​ട്ടി​ക്കൊ​ന്ന​വ​രെ സം​ര​ക്ഷി​ച്ച​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ഴ​യ ഭ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ​നെ കൊ​ന്ന​വ​രെ സം​ര​ക്ഷി​ച്ച ആ​ളാ​ണ് ക​രു​ണാ​ക​ര​ൻ. കേ​ര​ളം ഭ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സ് മ​ർ​ദ​നം ഏ​റ്റി​ട്ടു​ണ്ട്. ആ ​പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തി​ട്ടി​ല്ല. അ​താ​ണ് കോ​ൺ​ഗ്ര​സ് ച​രി​ത്രം. ഇ​താ​ണ് ഗ​ത​കാ​ല ഇ​ട​തു​പ​ക്ഷ ച​രി​ത്രം.

പോ​ലീ​സ് തെ​റ്റ് ചെ​യ്താ​ൽ സം​ര​ക്ഷി​ക്കി​ല്ല. ആ​സ​ന​ത്തി​ൽ ആ​യു​ധം ക​യ​റ്റി​യ പോ​ലീ​സു​കാ​ര​നെ യു​ഡി​എ​ഫ് ഭ​ര​ണം സം​ര​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​ട​തു​പ​ക്ഷം വ​ന്ന​പ്പോ​ൾ ന​ട​പ​ടി​യെ​ടു​ത്തെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Latest News

Corehub Up