Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Notification

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026ലെ ​​​ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​നം hseportal.kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

2026 ലെ ​​​ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 12 മു​​​ത​​​ൽ 17 വ​​​രെ ന​​​ട​​​ക്കും. പ​​​രീ​​​ക്ഷാ ഫീ​​​സ് പി​​​ഴ കൂ​​​ടാ​​​തെ ഒ​​​ടു​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 10 വ​​​രെ​​​യും 600 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു കൂ​​​ടി പ​​​രീ​​​ക്ഷാ ഫീ​​​സ് ഒ​​​ടു​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 15 വ​​​രെ​​​യു​​​മാ​​​ണ്.

Kerala

കേന്ദ്രം പുതിയ ഇഎസ്എ കരട് വിജ്ഞാപനം പുറത്തിറക്കി; കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളി

കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല (ഇ​​​എ​​​സ്എ) നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ളം ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും കേ​​​ന്ദ്രം വെ​​​ട്ടി. കൂ​​​ടു​​​ത​​​ൽ ജ​​​ന​​​വാ​​​സ​​​ മേ​​​ഖ​​​ല​​​ക​​​ൾ പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന​​​തു​​​ൾ​​​പ്പ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം പു​​​തി​​​യ ഇ​​​എ​​​സ്എ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ലെ 131 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി 9993.7 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ ഇ​​​എ​​​സ്എ പ്ര​​​ദേ​​​ശ​​​മാ​​​കു​​​മെ​​​ന്ന 2024ലെ ​​​ക​​​ര​​​ടി​​​ന്‍റെ ആ​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലു​​​മു​​​ള്ള​​​ത്.

2024ലെ ​​​ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കേ​​​ര​​​ളം സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഇ​​​എ​​​സ്എ​​​യി​​​ൽ​​​നി​​​ന്ന് ജ​​​ന​​​വാ​​​സ​​​ മേ​​​ഖ​​​ല​​​ക​​​ള്‍ ഉ​​​ൾ​​​പ്പെ​​​ടെ 1300 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ബാ​​​ധ​​​ക​​​മാ​​​കു​​​ന്ന വി​​​ല്ലേ​​​ജു​​​ക​​​ളു​​​ടെ എ​​​ണ്ണം 98 ആ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ആ ​​​ആ​​​വ​​​ശ്യം കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. അ​​​ന്നു കേ​​​ന്ദ്രം നി​​​യോ​​​ഗി​​​ച്ച ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​ക​​​ളും ആ​​​വ​​​ശ്യ​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ച​​​താ​​​ണ്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചും കേ​​​ര​​​ളം ത​​​യാ​​​റാ​​​ക്കി​​​യ കീ​​​ഹോ​​​ൾ മാ​​​ർ​​​ക്ക​​​പ് ലാം​​​ഗ്വേ​​​ജ് (കെ​​​എം​​​എ​​​ൽ) രേ​​​ഖ​​​ക​​​ളും ഇ​​​എ​​​സ്എ അ​​​തി​​​ർ‌​​​ത്തി നി​​​ർ‌​​​ദേ​​​ശ​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​ത്തി​​​നു കൈ​​​മാ​​​റി.

2024 ജൂ​​​ലൈ 31ന് ​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഇ​​​എ​​​സ്എ ക​​​ര​​​ട് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍റെ കാ​​​ല​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​നം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ 9993.7 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ 1500 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ (ഏ​​​ക​​​ദേ​​​ശം 3.7 ല​​​ക്ഷം ഏ​​​ക്ക​​​ർ) എ​​​ങ്കി​​​ലും ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളു​​​മാ​​​ണെ​​​ന്നാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്ന​​​ത്.

60 ദി​​​വ​​​സം നി​​​ർ​​​ണാ​​​യ​​​കം

ഇ​​​എ​​​സ്എ സം​​​ബ​​​ന്ധി​​​ച്ചു നേ​​​ര​​​ത്തേ​​​യു​​​ള്ള ക​​​ര​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി പ​​​രാ​​​തി​​​ക​​​ളോ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള 60 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞാ​​​ൽ എ​​​ന്നു വേ​​​ണ​​​മെ​​​ങ്കി​​​ലും വി​​​ജ്ഞാ​​​പ​​​നം അ​​​ന്തി​​​മ​​​മാ​​​കു​​​മെ​​​ന്ന പ്ര​​​ത്യേ​​​ക അ​​​റി​​​യി​​​പ്പും ഇ​​​ക്കു​​​റി​​​യു​​​ണ്ട്. ജൂ​​​ലൈ 27നാ​​​ണ് വി​​​ജ്ഞാ​​​പ​​​നം കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

അ​​​ന്നു​​​മു​​​ത​​​ൽ ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ‌ കേ​​​ര​​​ളം ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ളി​​​ലും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഗൗ​​​ര​​​വ​​​തരമാ​​​യ കേ​​​ന്ദ്രപ​​​രി​​​ഗ​​​ണ​​​ന ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം കാ​​​ര്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളി​​​ല്ലാ​​​തെ​​​ത​​​ന്നെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​ന്തി​​​മ​​​വി​​​ജ്ഞാ​​​പ​​​ന​​​മാ​​​കും.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് ഇ​​​എ​​​സ്എ​​​യി​​​ൽ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് കി​​​ഫ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ല​​​ക്സ് ഒ​​​ഴു​​​ക​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

University News

പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കാലിക്കട്ട് സർവകലാശാലയുടെ 2025 - 2026 വർഷത്തെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് അന്നേദിവസം സർവകലാശാല കാമ്പസിൽ മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും പങ്കെടുക്കുന്ന രണ്ട് പരിപാടികൾ നടക്കുന്നതിനാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പരിഗണിച്ച് ഓഗസ്റ്റ് 14 ലേക്ക് മാറ്റിവെച്ചതായി വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ അറിയിച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് വിജ്ഞാപനവും സമയക്രമവും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 പിഎച്ച്ഡി പ്രവേശനം

കാലിക്കട്ട് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പിഎച്ച്ഡി (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രഫ. സി.ഡി. രവികുമാറിന് കീഴിൽ രണ്ട് ഒഴിവാണുള്ളത്. അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകൾ സഹിതം ഓഗസ്റ്റ് ഏഴിന് രാവിലെ പത്തിന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകണം.

 സീറ്റൊഴിവ്

കാലിക്കട്ട് സർവകലാശാലയുടെ വടകര സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്‌സി (എഐ) പ്രോഗ്രാമുകളിൽ എസ്‌സി / എസ്ടി സംവരണ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 28ന് രാവിലെ പത്തിന് സെന്‍ററിൽ ഹാജരാകണം. എസ്‌സി / എസ്ടി വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 9846564142, 9446993188.

 അധ്യാപക നിയമനം

കാലിക്കട്ട് സർവകലാശാലയുടെ മലപ്പുറം സെന്‍റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ (സിസിഎസ്ഐടി) എംസിഎ, ബിസിഎ, ബിഎസ്‌സി (എഐ) പ്രോഗ്രാമുകളുടെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇലട്രോണിക്‌സ് വിഷയങ്ങൾക്ക് മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9995450927, 9539682200.

 പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ബിഎസ്‌സി, ബിസിഎ (സിയുസിബിസിഎസ്എസ്) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി, എംഎ ഇംഗ്ലീഷ് (സിബിസിഎസ്എസ് - 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഅപേക്ഷ

രണ്ടാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഓഗസ്റ്റ് അഞ്ച് വരെയും 210 രൂപ പിഴയോടെ പത്ത് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂലൈ 27 മുതൽ ലഭ്യമാകും.

 പരീക്ഷാഫലം

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2025 പ്രവേശനം) ജൂൺ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

National

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​നൊ​രു​ങ്ങി കേ​ന്ദ്രം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ (ഇ​​​​എ​​​​സ്എ) അ​​​​ന്തി​​​​മ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​ർ. ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് 12 വ​​​​ർ​​​​ഷ​​​​ത്തി​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് കേ​​​​ന്ദ്രം അ​​​​ന്തി​​​​മ വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

ആ​​​​ദ്യ​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഗു​​​​ജ​​​​റാ​​​​ത്ത്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര, ഗോ​​​​വ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്തി​​​​മ വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ക. പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ ഈ ​​​​മൂ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ആ​​​​ദ്യ വി​​​​ജ്ഞാ​​​​പ​​​​ന​​​ത്തി​​​ൽ ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​​സ്തൂ​​​​രി​​​​രം​​​​ഗ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് കേ​​​​ന്ദ്രം പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ലെ പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ അ​​​​തി​​​​ർ​​​​ത്തി നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തേ 2011ലെ ​​​​ഗാ​​​​ഡ്ഗി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് മു​​​​ഴു​​​​വ​​​​ൻ പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തെ​​​​യും പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഇ​​​​തി​​​​നെ​​​​തി​​​​രേ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​ണ്ടാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ 2012ൽ ​​​​ക​​​​സ്തൂ​​​​രി​​​​രം​​​​ഗ​​​​ൻ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത്.

പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ നൂ​​​​റ് ശ​​​​ത​​​​മാ​​​​ന​​​​വും പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഗാ​​​​ഡ്ഗി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ 37 ശ​​​​ത​​​​മാ​​​​നം മാ​​​​ത്രം പ്ര​​​​കൃ​​​​തി​​​​ദ​​​​ത്ത ഭൂ​​​​പ്ര​​​​കൃ​​​​തി​​​​യാ​​​​യി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല പ്ര​​​​ദേ​​​​ശ​​​​മാ​​​​യി സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ക​​​​സ്തൂ​​​​രി​​​​രം​​​​ഗ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലെ നി​​​​ർ​​​​ദേ​​​​ശം.

ആ​​​​ദ്യ​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 59,940 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഭൂ​​​​മി​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ സം​​​​ര​​​​ക്ഷി​​​​ത ഭൂ​​​​മി​​​​യാ​​​​യി നി​​​​ർ​​​​ണ​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​മെ​​​​ങ്കി​​​​ലും കേ​​​​ര​​​​ള​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നാ​​​​ൽ പ​​​​ല പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ​​​​യും ആ​​​​ദ്യം നി​​​​ർ​​​​ണ​​​​യി​​​​ച്ച അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഖ​​​​ന​​​​ന-​​​​ക്വാ​​​​റി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ, വ​​​​ലി​​​​യ​​​തോ​​​​തി​​​​ൽ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന ‘റെ​​​​ഡ് കാ​​​​റ്റ​​​​ഗ​​​​റി’ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ, തെ​​​​ർ​​​​മ​​​​ൽ പ​​​​വ​​​​ർ പ്ലാ​​​​ന്‍റു​​​​ക​​​​ൾ, വ​​​​ലി​​​​യ നി​​​​ർ​​​​മാ​​​​ണ-​​​​ടൗ​​​​ൺ​​​​ഷി​​​​പ്പ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു പൂ​​​​ർ​​​​ണ നി​​​​രോ​​​​ധ​​​​ന​​​​മു​​​​ണ്ടാ​​​​കും.

Kerala

മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ ഉ​ൾ​പ്പെ​ടു​ത്തി ബ​ഫ​ർ സോ​ൺ ക​ര​ട് വി​ജ്ഞാ​പ​നം; പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ

അ​​​ഞ്ച​​​ല്‍: വ​​​ന്യ ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ ചു​​​റ്റു​​​മു​​​ള്ള​​​ബ​​​ഫ​​​ർ സോ​​​ൺ സീ​​​റോ പോ​​​യി​​​ന്‍റി​​​ൽ നി​​​ർ​​​ത്താ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി നി​​​ല​​​നി​​​ൽ​​​ക്കെ അ​​​ഞ്ച് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളു​​​ടെ ചു​​​റ്റും 17,500 ഏ​​​ക്ക​​​ർ സ്ഥ​​​ലം ബ​​​ഫ​​​ർ സോ​​​ൺ ആ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​റ​​​ക്കി​​​യ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ക​​​ർ​​​ഷ​​​ക ഫെ​​​ഡ​​​റേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രാ​​​ണ് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കീ​​​ഴാ​​​ന്തൂ​​​ർ, കാ​​​ന്ത​​​ല്ലൂ​​​ർ, മ​​​റ​​​യൂ​​​ർ എ​​​ന്നീ വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പെ​​​ട്ടി​​​മു​​​ടി എ​​​സ്റ്റേ​​​റ്റ്, രാ​​​ജ​​​മ​​​ല, ആ​​​ന​​​മു​​​ടി വ്യൂ ​​​പോ​​​യി​​​ന്‍റ്, വാ​​​ഗ​​​വ​​​റൈ, ന​​​യ്മ​​​ക്കാ​​​ട് എ​​​സ്റ്റേ​​​റ്റ്, ക​​​ർ​​​പ്പൂ​​​ര കൊ​​​ടി, മ​​​റ​​​യൂ​​​ർ, ബാ​​​ബു ന​​​ഗ​​​ർ വ​​​ണ്ണം​​​തു​​​റ, കാ​​​ന്ത​​​ല്ലൂ​​​ർ, ചു​​​റ്റു​​​വ​​​റൈ തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള എ​​​ല്ലാ ക​​​ര​​​ട് ബ​​​ഫ​​​ർ സോ​​​ൺ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും ബ​​​ഫ​​​ർ സോ​​​ൺ പൂ​​​ജ്യം പോ​​​യി​​​ന്‍റി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി​​​യി​​രി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​​ഗ്‌ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ക്സ്മി​​​ല​​​ൻ പ​​​ള്ളി​​​പ്പു​​​റ​​​ത്ത് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

District News

ബ​ഫ​ര്‍ സോ​ണ്‍ വി​ജ്ഞാ​പ​നം: ​ഉ​ത്ത​ര​വാ​ദി​ത്വം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെന്ന്

തൊ​ടു​പു​ഴ: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ബ​ഫ​ര്‍ സോ​ണ്‍ ശി​പാ​ര്‍​ശ​ക​ളാ​ണ് ഇ​പ്പോ​ള്‍ ക​ര​ട് വി​ജ്ഞാ​പ​ന​മാ​യി മാ​റി​യി​രി​ക്കു​ന്ന​തെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ണ്‍ ര​ണ്ടി​ന് പു​റ​ത്തി​റ​ക്കി​യ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ല്‍ ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക്, കു​റി​ഞ്ഞി​മ​ല വ​ന്യ​ജീ​വി സ​ങ്കേ​തം, പാ​മ്പാ​ടും​ചോ​ല ദേ​ശീ​യോദ്യാ​നം, ആ​ന​മു​ടി ചോ​ല ദേ​ശീ​യോ​ദ്യാ​നം, ചി​ന്നാ​ര്‍ വ​ന്യജീ​വി സ​ങ്കേ​തം എ​ന്നി​വിട​ങ്ങ​ളി​ലെ​ല്ലാം ബ​ഫ​ര്‍ സോ​ണ്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ക​യാ​ണ്.​

നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ മ​റ്റു​ തി​രു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ലെ ബ​ഫ​ര്‍ സോ​ണ്‍ പ്ര​ഖ്യാ​പ​നം യാ​ഥാ​ര്‍​ഥ്യ​മാ​കും.

2016ല്‍ ​കേ​ര​ള​ത്തി​ലെ എ​ല്ലാ വ​ന്യ​ജീ​വി സ​ങ്കേത​ങ്ങ​ള്‍​ക്കും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ള്‍​ക്കും ബ​ഫ​ര്‍ സോ​ണ്‍ നി​ശ്ച​യി​ച്ച് ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത് നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് മു​ന്‍ എ​ല്‍​ഡി​എ​ഫ് സര്‍​ക്കാ​ര്‍ വീ​ണ്ടും ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നാ​യി ശി​പാ​ര്‍​ശ​ക​ള്‍ കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ചു.

2018ലെ ​പ്ര​ള​യ​ത്തി​ന്‍റെ​യും പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ​യും പേ​രി​ല്‍ ഒ​രു​ കി​ലോ​മീ​റ്റ​ര്‍ ആ​കാ​ശ​ദൂ​രം ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ബ​ഫ​ര്‍ സോ​ണാ​യി നി​ശ്ച​യി​ച്ചാ​ണ് ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ച​ത്. അ​ത് ക​ര​ടു വി​ജ്ഞാ​പ​ന​മാ​യി ​മാ​റി. ആ ​ഘ​ട്ട​ത്തി​ല്‍ സു​പ്രീംകോ​ട​തി ഇ​ട​പെ​ടു​ക​യും ഒ​രു കി​ലോ​മീ​റ്റ​ര്‍ ബ​ഫ​ര്‍ സോ​ണ്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു.​ ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍ ജ​ന​വാ​സ കേ​ന്ദ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​തു പൂ​ജ്യ​മാ​ക്കി നി​ജ​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​മ​തി തേ​ടി.സു​പ്രീംകോ​ട​തി പ്ര​സ്തു​ത റി​വ്യൂ പെ​റ്റീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച​തി​നെത്തു​ട​ര്‍​ന്നു ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളെ പൂ​ര്‍​ണ​മാ​യും ബ​ഫ​ര്‍ സോ​ണി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ച​ത്. ഇ​പ്പോ​ള്‍ പു​റ​ത്തുവ​ന്നി​രി​ക്കു​ന്ന ക​ര​ടു വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ആ​റു ​മാ​സം മു​മ്പ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പു​തു​ക്കി ന​ല്‍​കി​യ ശി​പാ​ര്‍​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ണ്ടാ​യ​താ​ണ്.

നി​ല​വി​ലെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​താ​ണ്. വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളെ ബ​ഫ​ര്‍ സോ​ണി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചിട്ടുണ്ടെങ്കി​ല്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ന്‍ സ​ര്‍​ക്കാ​രി​നും മാ​ത്ര​മാ​ണ്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ തോ​ട്ട​ങ്ങ​ള്‍ ബ​ഫ​ര്‍ സോ​ണ്‍ പ​രി​ധി​യി​ല്‍ വ​ന്ന​താ​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. എ​ന്നാ​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷിസ്ഥ​ല​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ബ​ഫ​ര്‍ സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്.

തോ​ട്ടം മേ​ഖ​ല​യും അ​വി​ടെ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ബ​ഫ​ര്‍ സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.​ ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ന്‍ ഇ​ട​തുപ​ക്ഷ സ​ര്‍​ക്കാ​ര്‍ വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഇ​തു തി​രു​ത്ത​പ്പെ​ട​ണം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് ക​ത്തു​ന​ല്‍​കി. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്.​

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി.​ വ​ര്‍​ഗീ​സും കൂ​ട്ട​രും ത​ങ്ങ​ളു​ടെ സ​ര്‍​ക്കാ​ര്‍ ചെ​യ്ത തെ​റ്റു​ക​ള്‍​ക്ക് യു​ഡി​എ​ഫി​നെ പ​ഴി​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ജ​ന​വി​കാ​രം ഭ​യ​ന്ന് പു​ക​മ​റ സൃ​ഷ്ടി​ച്ച് മു​ന്ന​ണി​യെ കു​റ്റ​പ്പെ​ടു​ത്തി​യാ​ല്‍ പൊ​തുസ​മൂ​ഹം അ​തു തി​രി​ച്ച​റി​യു​മെ​ന്നും എം​പി പ​റ​ഞ്ഞു.

Education

സേ/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി (വൊ​​​ക്കേ​​​ഷ​​​ണ​​​ൽ) വി​​​ഭാ​​​ഗം ജൂ​​​ണി​​​ൽ ന​​​ട​​​ത്തു​​​ന്ന സേ/​​​ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ൺ 29ന് ​​​ആ​​​രം​​​ഭി​​​ച്ച് ജൂ​​​ലൈ മൂ​​​ന്നി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ൾ പി​​​ഴ​​​കൂ​​​ടാ​​​തെ ജൂ​​​ൺ ഒ​​​ന്നു വ​​​രെ​​​യും 600 രൂ​​​പ പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി ജൂ​​​ൺ മൂ​​​ന്നു​​​വ​​​രെ​​​യും സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഫീ​​​സ് ‘0202-01-102-93VHSE Fees’ എ​​​ന്ന ശീ​​​ർ​​​ഷ​​​ക​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​തെ​​​ങ്കി​​​ലും ട്ര​​​ഷ​​​റി​​​യി​​​ൽ ഒ​​​ടു​​​ക്കി അ​​​സ​​​ൽ ചെ​​​ലാ​​​ൻ സ​​​ഹി​​​തം അ​​​പേ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാം.

അ​​​പേ​​​ക്ഷാ ഫോ​​​മും പ​​​രീ​​​ക്ഷ​​​യെ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നും www.vhsems.kerala.gov.in എ​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും.

District News

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​ന​ത്തി​ന്‍റെ സ​മ​യ​പ​രി​ധി വീ​ണ്ടും ആ​റു​മാ​സ​ത്തേ​ക്ക് നീ​ട്ടി

നീ​ലേ​ശ്വ​രം: രാ​ജാ റോ​ഡ് വി​ക​സ​ന​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ന്‍റെ സ​മ​യ​പ​രി​ധി വീ​ണ്ടും ആ​റു​മാ​സ​ത്തേ​ക്ക് നീ​ട്ടി. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ന്നാ​യി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ​യും സ്ഥ​ല​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള അ​ധി​ക തു​ക​യാ​യി 15.85 കോ​ടി രൂ​പ കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

നേ​ര​ത്തേ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ന്‍റെ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ ഏ​പ്രി​ൽ 10ന് ​അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​വ​ന്യൂ വ​കു​പ്പ് അ​സാ​ധാ​ര​ണ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ സ​മ​യ​പ​രി​ധി വീ​ണ്ടും നീ​ട്ടി​യ​ത്.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കി​ഫ്ബി​ക്കു കീ​ഴി​ൽ 40.91 കോ​ടി രൂ​പ വ​ക​യി​രു​ത്തി സാ​മ്പ​ത്തി​കാ​നു​മ​തി ന​ൽ​കി​യി​രു​ന്ന പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ൽ തു​ക ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 52.13 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു.

ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​യു​ടെ കൃ​ത്യ​മാ​യ രൂ​പ​രേ​ഖ​യും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യും സം​ബ​ന്ധി​ച്ച സം‍​ശ​യ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത ആ​റു​മാ​സ​ത്തി​ന​കം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തോ​ടെ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​നാ​കും.

രാ​ജാ​റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ അ​നു​ബ​ന്ധ പ​ദ്ധ​തി​യാ​യ ക​ച്ചേ​രി​ക്ക​ട​വ് പാ​ലം നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഉ​ൾ​നാ​ട​ൻ ജ​ല​പാ​ത​യ്ക്കു കൂ​ടി സ​ഹാ​യ​ക​മാ​യ രീ​തി​യി​ൽ വി​ല്ലി​ന്‍റെ ആ​കൃ​തി​യി​ൽ മു​ക​ളി​ലേ​ക്കു വ​ള​ഞ്ഞ ഗ​ർ​ഡ​റു​ക​ളോ​ടു കൂ​ടി​യ മ​ധ്യ​ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

മ​ഴ​ക്കാ​ലം നേ​ര​ത്തേ എ​ത്തി​യ​തോ​ടെ പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി പു​ഴ​യു​ടെ മ​ധ്യ​ത്തി​ൽ നി​ർ​മി​ച്ച ബ​ണ്ട് തു​റ​ന്നു​കൊ​ടു​ക്കേ​ണ്ടി​വ​രു​മോ​യെ​ന്ന സം​ശ​യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. അ​ങ്ങ​നെ​യാ​യാ​ൽ പാ​ലം​പ​ണി കു​റ​ച്ചു​കൂ​ടി നീ​ണ്ടു​പോ​കും. എ​ങ്കി​ലും റോ​ഡ് വി​ക​സ​ന​വും പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും ഏ​താ​ണ്ട് ഒ​രേ​സ​മ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

National

ഗോവ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

പ​​​​നാ​​​​ജി: ഗോ​​​​വ​​​​യി​​​​ലെ പോ​​​​ണ്ട നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​ജ്ഞാ​​​പ​​​നം ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി അ​​​സാ​​​ധു​​​വാ​​​ക്കി.

അ​​​​ടു​​​​ത്ത​​​​മാ​​​​സം ഒ​​​​ന്പ​​​​തി​​​​നു വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ജ്ഞാ​​​​പ​​​​ന​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഗോ​​​​വ ബെ​​​​ഞ്ചി​​​​ലെ ജ​​​​സ്റ്റീ​​​​സ് വാ​​​​ൽ​​​​മീ​​​​കി മെ​​​​നേ​​​​സ​​​​സും അ​​​​മി​​​​ത് ജം​​​​സ​​​​ന്ദേ​​​​ക്ക​​​​റും റ​​​​ദ്ദാ​​​​ക്കി​​​യ​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ​​​​ താ​​​​ഴെ മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ക്കേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധു​​​​ത ചോ​​​​ദ്യം​​​​ചെ​​​​യ്ത് ര​​​​ണ്ട് വോ​​​​ട്ട​​​​ർ​​​​മാ​​​​ർ സ​​​​മ​​​​ർ‌​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

മ​​​​ന്ത്രി ര​​​​വി നാ​​​​യി​​​​ക് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഒ​​​​ക്‌ടോ​​​​ബ​​​​റി​​​​ൽ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

Kerala

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ശമ്പള പ​രി​ഷ്ക​ര​ണം; ക​ര​ട് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​കളിൽ ന​​​ഴ്സു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മി​​​നി​​​മം വേ​​​ത​​​നം പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ഗ​​​സ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു ശേ​​​ഷം പ​​​രാ​​​തി​​​ക​​​ളും ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വേ​​​ത​​​ന പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. 2022 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ ആ​​​യി​​​രി​​​ക്കും ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ളം കൂ​​​ടാ​​​തെ അ​​​ധി​​​ക അ​​​ല​​​വ​​​ൻ​​​സു​​​ക​​​ളും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. കി​​​ട​​​ത്തി ചി​​​കി​​​ത്സ​​​യി​​​ല്ലാ​​​ത്ത ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ​​​തി​​​നൊ​​​ന്നോ അ​​​തി​​​ൽ അ​​​ധി​​​ക​​​മോ ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കും അ​​​ധി​​​ക അ​​​ല​​​വ​​​ൻ​​​സ്. 101 മു​​​ത​​​ൽ 300 കി​​​ട​​​ക്ക​​​ക​​​ൾ വ​​​രെ​​​യു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ അ​​​ധി​​​ക അ​​​ല​​​വ​​​ൻ​​​സ് താ​​​ഴെ പ​​​റ​​​യു​​​ന്ന ക​​​ണ​​​ക്കി​​​ൽ:

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (2.5%), ന​​​ഴ്സിം​​​ഗ്(10%) പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (3%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (10%)

►301 മു​​​ത​​​ൽ 500 ബെ​​​ഡ് വ​​​രെ◄

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (5%), ന​​​ഴ്സിം​​​ഗ് (20%), പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (6%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (20%)

►501 മു​​​ത​​​ൽ 700 ബെ​​​ഡ് വ​​​രെ◄

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (7.5%), ന​​​ഴ്സിം​​​ഗ് (30%), പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (9%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (30%)

►701 മു​​​ത​​​ൽ 800 ബെ​​​ഡ് വ​​​രെ◄

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (10%), ന​​​ഴ്സിം​​​ഗ് (40%), പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (12%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (40%)

►801 മു​​​ത​​​ൽ മു​​​ക​​​ളി​​​ലേ​​​ക്ക്◄

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ (12.5%), ന​​​ഴ്സിം​​​ഗ് (50%), പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ (15%), ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് (50%)

കൂ​​​ടാ​​​തെ, ഡി​​​എ​​​യും വാ​​​ർ​​​ഷി​​​ക ഇ​​​ൻ​​​ക്രി​​​മെ​​​ന്‍റും അ​​​നു​​​വ​​​ദി​​​ക്കും. സ​​​ർ​​​വീ​​​സ് വെ​​​യ്റ്റേ​​​ജും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ട് ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളോ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ ഉ​​​ണ്ടെ​​​ങ്കി​​​ൽ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി, തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും (ഇ) ​​​വ​​​കു​​​പ്പ്, ഗ​​​വ​​​ണ്മെ​​​ന്‍റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -01 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം.

Kerala

പ്ര​തി​ക​ളു​ടെ അ​സാ​ന്നി​ധ്യ​ത്തി​ലും ഇ​നി ക്രി​മി​ന​ല്‍ കേ​സ് വി​ചാ​ര​ണ; വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു

കോ​​​​ഴി​​​​ക്കോ​​​​ട്: പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലും ഇ​​​​നി ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സ് വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്താം. ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​കു​​​​ന്ന പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കി.

ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക് സു​​​​ര​​​​ക്ഷാ സം​​​​ഹി​​​​ത, 2023ലെ ​​​​സെ​​​​ക്‌​​​​ഷ​​​​ന്‍ 356(8) പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ വി​​​​നി​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

നീ​​​​തി​​​​നി​​​​ര്‍​വ​​​​ഹ​​​​ണം മ​​​​നഃപൂർവം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും വി​​​​ചാ​​​​ര​​​​ണ നീ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി, പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​ണു വി​​​​ചാ​​​​ര​​​​ണ​​​​യ്ക്ക് അ​​​​നു​​​​മ​​​​തി.

മു​​​​മ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ പ്ര​​​​കാ​​​​രം പ്ര​​​​തി​​​​യു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ല്‍ വി​​​​ചാ​​​​ര​​​​ണ​​​​യോ ശി​​​​ക്ഷാ​​​​വി​​​​ധി​​​​യോ സാ​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ന്‍ മ​​​​നഃ​​​പൂ​​​​ര്‍​വം പ്ര​​​​തി ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​കു​​​​ക​​​​യും ഭാ​​​​വി​​​​യി​​​​ല്‍ ഇ​​​​യാ​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്നു കോ​​​​ട​​​​തി​​​​ക്കു ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്താ​​​​ല്‍ പ്ര​​​​തി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​മി​​​​ല്ലാ​​​​തെ വി​​​​ചാ​​​​ര​​​​ണ​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​ന്‍ സെ​​​​ക്‌​​​​ഷ​​​​ന്‍ 356 കോ​​​​ട​​​​തി​​​​യെ അ​​​​ധി​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്.

സെ​​​​ക്‌​​​​ഷ​​​​ന്‍ 84 പ്ര​​​​കാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട വ്യ​​​​ക്തി ഒ​​​​ളി​​​​വി​​​​ല്‍ പോ​​​​വു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ ഈ ​​​​നി​​​​യ​​​​മം ബാ​​​​ധ​​​​ക​​​​മാ​​​​കും. പ​​​​ഴ​​​​യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം (സി​​​​ആ​​​​ര്‍​പി​​​​സി, 1973 (19)) കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്ര​​​​മേ പ്ര​​​​ഖ്യാ​​​​പ​​​​നം സാ​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ.

ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക് സു​​​​ര​​​​ക്ഷാ സം​​​​ഹി​​​​ത പ്ര​​​​കാ​​​​രം 10 വ​​​​ര്‍​ഷ​​​​മോ അ​​​​തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ലോ ത​​​​ട​​​​വ്, ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം, അ​​​​ല്ലെ​​​​ങ്കി​​​​ല്‍ വ​​​​ധ​​​​ശി​​​​ക്ഷ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന കു​​​​റ്റ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​തു ബാ​​​​ധ​​​​ക​​​​മാ​​​​ണ്. കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച് 90 ദി​​​​വ​​​​സ​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പ് കാ​​​​ലാ​​​​വ​​​​ധി​​​​ക്കു ശേ​​​​ഷ​​​​മേ പ്ര​​​​തി​​​​യു​​​​ടെ അ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലു​​​​ള്ള വി​​​​ചാ​​​​ര​​​​ണ ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ പാ​​​​ടു​​​​ള്ളൂ. പ്ര​​​​തി മ​​​നഃ​​​പൂ​​​ര്‍​വം ഒ​​​​ളി​​​​വി​​​​ല്‍ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

University News

 പിഎച്ച്ഡി വിജ്ഞാപനം

എംജി സര്‍വകലാശാലയുടെ 2025 വര്‍ഷത്തെ (ഡിസംബര്‍ സെഷന്‍) പിഎച്ച്ഡി പ്രവേശനത്തിനായി 31 വരെ അപേക്ഷിക്കാം. https://researchonline.mgu.ac.in/login എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.

പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) നാലാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്.സി സൈബര്‍ ഫോറന്‍സിക്ക് (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014 മുതല്‍ 2017 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഓഗസ്റ്റ് 2025 പരീക്ഷകള്‍ ഫെബ്രുവരി 18 മുതല്‍ നടക്കും.

വൈവ വോസി

എംകോം അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (2001 ന് മുമ്പുള്ള അഡ്മിഷനുകള്‍ റെഗുലര്‍) (2002 ന് മുമ്പുള്ള അഡ്മിഷനുകള്‍ പ്രൈവറ്റ്) സെമസ്റ്റര്‍, ആനുവല്‍ സ്‌കീം ജനുവരി 2025 വൈവ വോസി പരീക്ഷകള്‍ ഫെബ്രുവരി ആറിന് ആലുവ യുസികോളജില്‍ നടക്കും.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്്‌സി സുവോളജി (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 30, ഫെബ്രുവരി നാല്, ഒമ്പതു തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി. അ​യോ​ഗ്യ​നാ​ക്കി കൊ​ണ്ടു​ള്ള നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​നം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കും.

മൂ​ന്ന് വ​ർ​ഷ​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ആ​റ് വ​ർ​ഷ​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

നേ​ര​ത്തെ, കേ​സി​ൽ ആ​ന്‍റ​ണി രാ​ജു കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​നാ​യി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഒ​രു ജ​ന​പ്ര​തി​നി​ധി​യും മു​ൻ കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നും ചേ​ർ​ന്ന് ന​ട​ത്തി​യ കു​റ്റ​മാ​ണ് തെ​ളി​യി​ക്ക​പ്പെ​ട്ട​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Kerala

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍: വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി, പുതിയ പഠനം നടത്തണം

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് തിരിച്ചടി. വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി.

പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. സ്ഥലമേറ്റെടുപ്പ് ചോദ്യം ചെയ്ത് ഗോസ്പല്‍ ഏഷ്യാ എന്ന സംഘടന സമർപ്പിച്ച ഹര്‍ജിയിലാണ് നടപടി.

വിമാനത്താവളത്തിനായി 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളങ്ങൾക്ക് പോലും 1,200 ഏക്കർ മതിയാകുമെന്നും ചീഫ് ജസ്റ്റീസ് സി. ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്‍റെ കീഴിലാണ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2022 ഡിസംബര്‍ 30നാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കിയത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാൽ ഈ കേസിൽ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതിൽ സോഷ്യൽ ഇംപാക്ട് അസസ്‌മെന്‍റ് യൂണിറ്റും എക്സ്പെർട്ട് കമ്മിറ്റിയും സർക്കാരും പരാജയപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം കോടതി തള്ളി. വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി കണ്ടെത്താനും നിര്‍ദേശിച്ചു. തുടര്‍ന്ന് പുതിയ സാമൂഹ്യ ആഘാത പഠനത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഠനസംഘത്തിൽ വിമാനത്താവളം, ഡാം തുടങ്ങിയ സാങ്കേതിക പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Kerala

വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച വാ​ർ​ഡു​ക​ളി​ൽ പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ച മൂ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള വി​ജ്ഞാ​പ​ന​മാ​ണ് പു​റ​പ്പെ​ടു​വി​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം വാ​ർ​ഡ്, മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ പാ​യി​മ്പാ​ടം വാ​ർ​ഡ്, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​ക്കൂ​ർ വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഈ ​വാ​ർ​ഡു​ക​ളി​ൽ നി​ല​വി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യ​വ​ർ വീ​ണ്ടും പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ മൂ​ത്തേ​ടം, പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ണ​മാ​യും തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ മാ​ത്ര​മാ​യും മാ​തൃ​കാ​പെ​രു​മാ​റ്റ​ച​ട്ടം നി​ല​നി​ൽ​ക്കും.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം ക​ട​ക്കാ​ൻ ബി​ജെ​പി​ക്ക് വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ ജ​യി​ക്കേ​ണ്ട​തു​ണ്ട്. 101 അം​ഗ കൗ​ൺ​സി​ലി​ൽ 50 സീ​റ്റു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​തു​പ​ക്ഷം 29 സീ​റ്റി​ലേ​ക്ക് ഒ​തു​ങ്ങി​യ​പ്പോ​ൾ നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ യു​ഡി​എ​ഫ് സീ​റ്റ് നി​ല 19 ആ​ക്കി ഉ​യ​ർ​ത്തി.

ര​ണ്ട് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ച്ചി​ട്ടു​ണ്ട്. പൊ​തു​സ്വ​ത​ന്ത്ര​നെ പു​റ​ത്തു​നി​ന്ന് പി​ന്തു​ണ​ച്ച് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ചേ​ർ​ന്ന് ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ അ​ക​റ്റി നി​ർ​ത്ത​ണ​മെ​ങ്കി​ൽ വി​ഴി​ഞ്ഞം വാ​ർ​ഡി​ൽ ബി​ജെ​പി​ക്ക് ജ​യി​ക്കേ​ണ്ട​തു​ണ്ട്.

Latest News

Corehub Up