കോഴിക്കോട്: ചേളന്നൂരിൽ 20 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. കാക്കൂര്‍ സ്വദേശി എ.കെ.മുരളിയാണ് അറസ്റ്റിലായത്.
കോഴിക്കോട് ചേളന്നൂരില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്നു. എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.