x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വു​മാ​യി എ​ക്സൈ​സ്

വെബ് ഡെസ്ക്
Published: August 20, 2026 01:09 AM IST | Updated: August 20, 2026 01:09 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ഓ​ണ​ക്കാ​ല​ത്ത് ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മ​ദ്യ​വും ല​ഹ​രി​മ​രു​ന്നു​ക​ളും എ​ത്തു​മെ​ന്ന​തു മു​ന്നി​ൽ​ക​ണ്ട് ട്രെ​യി​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഉൗ​ർ​ജി​ത പ​രി​ശോ​ധ​ന​ക​ളു​മാ​യി എ​ക്സൈ​സ്. വ്യാ​ജ​വാ​റ്റ്, സ്പി​രി​റ്റ് നി​റം​ക​ല​ർ​ത്തി വി​ദേ​ശ​മ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ൽ എ​ന്നി​വ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന​യാ​ണു ന​ട​ക്കു​ക.

ചെ​ക്ക്പോ​സ്റ്റ് വ​ഴി​യു​ള്ള പ​ച്ച​ക്ക​റി-​മ​ത്സ്യ​വാ​ഹ​ന​ങ്ങ​ളും ച​ര​ക്ക് ഇ​ല്ലാ​തെ വ​രു​ന്ന വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ൾ, ടാ​ങ്ക​ർ​ലോ​റി തു​ട​ങ്ങി​യ​വ​യും പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ആ​ദി​വാ​സി ഉ​ന്ന​തി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലും ക​ർ​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ലം, ലേ​ബ​ർ ക്യാ​ന്പ്, മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ട്രെ​യി​നു​ക​ൾ, കോ​സ്റ്റ​ൽ പോ​ലീ​സു​മാ​യി ചേ​ർ​ന്നു തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കും.

അ​ബ്കാ​രി, എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മു​ൻ​കു​റ്റ​വാ​ളി​ക​ളു​ടെ താ​മ​സ​വും ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​ന​വും സം​ബ​ന്ധി​ച്ചു നേ​രി​ട്ടു പ​രി​ശോ​ധി​ക്കും. ജി​ല്ല​യി​ൽ അ​ഞ്ച് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് താ​ലൂ​ക്ക്ത​ല​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സും, ദേ​ശീ​യ​പാ​ത 66, ദേ​ശീ​യ​പാ​ത 544 എ​ന്നി​വി​ട​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും പ​ട്രോ​ളിം​ഗ് ടീ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ല്ലാ​വി​ധ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക്ര​മീ​ക​ര​ണ​ങ്ങ​ളും 24 മ​ണി​ക്കൂ​റും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ജി​ല്ലാ​ത​ല എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ: 04872361237.

Tags : Onam special drive NattuVishasham DistrictNews

Recent News

Corehub Up